പ്രകൃതിഭംഗി കൊണ്ടു സുന്ദരിയാണ് കേരളം. വെള്ളച്ചാട്ടങ്ങളും കായലുകളും തേയിലത്തോട്ടങ്ങളും ഉൾപ്പെടെ കേരളത്തിലേക്ക് ഓരോ സഞ്ചാരിയെയും ആകർഷിക്കുന്നത് നിരവധി ഘടകങ്ങളാണ്. പ്രകൃതിഭംഗിയുടെ കാര്യം എടുക്കുകയാണെങ്കിൽ ഭൂമിയിലെ ഒരു പറുദീസ തന്നെയാണ് കേരളം എന്നതിൽ വേറെ തർക്കങ്ങളുടെ ആവശ്യമില്ല. ഏതായാലും കേരളം ഒന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിഭംഗി കൊണ്ടു സുന്ദരിയാണ് കേരളം. വെള്ളച്ചാട്ടങ്ങളും കായലുകളും തേയിലത്തോട്ടങ്ങളും ഉൾപ്പെടെ കേരളത്തിലേക്ക് ഓരോ സഞ്ചാരിയെയും ആകർഷിക്കുന്നത് നിരവധി ഘടകങ്ങളാണ്. പ്രകൃതിഭംഗിയുടെ കാര്യം എടുക്കുകയാണെങ്കിൽ ഭൂമിയിലെ ഒരു പറുദീസ തന്നെയാണ് കേരളം എന്നതിൽ വേറെ തർക്കങ്ങളുടെ ആവശ്യമില്ല. ഏതായാലും കേരളം ഒന്ന് കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു അടിപൊളി പാക്കേജുമായി എത്തിയിരിക്കുകയാണ്  IRCTC. 

മിസ്റ്റിക്കൽ കേരള പാക്കേജ്

ADVERTISEMENT

ഐആർസിടിയുടെ കേരളം കാണാനുള്ള വിനോദയാത്ര പാക്കേജിന് 'മിസ്റ്റിക്കൽ കേരള' എന്നാണ് പേര് നൽകിയിരിക്കുന്നത്. ആറു പകലും അഞ്ച് രാത്രിയും നീണ്ടു നിൽക്കുന്ന പാക്കേജിൽ കേരളത്തിന്റെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ സ്ഥലങ്ങളും ഉൾപ്പെടുന്നു. എക്കാലത്തെയും ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു അതിമനോഹര അനുഭവം ആയിരിക്കും ഇത് നൽകുക. പാക്കേജിൽ യാത്ര കൂടാതെ ഭക്ഷണം, താമസം എന്നിവയും ഉൾപ്പെടുന്നു. കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരു യാത്രയാണ് ഇത്.

ഒക്ടോബർ 13 ന് ഇൻഡോർ വിമാനത്താവളത്തിൽ നിന്നാണ് യാത്രകൾ ആരംഭിക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് മടങ്ങുന്നതോടെ ഒക്ടോബർ 18ന് യാത്രകൾ അവസാനിക്കും. യാത്രയിലെ എല്ലാ ദിവസങ്ങളിലും പ്രഭാതഭക്ഷണവും അത്താഴവും പാക്കേജിൽ ലഭ്യമാണ്. പ്രാദേശികരുചി അനുഭവിച്ചറിയാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ട്രിപ്പിൾ ഷെയറിങ് തിരഞ്ഞെടുക്കുന്ന പ്രായപൂർത്തിയായ ഒരു സഞ്ചാരിക്ക് 46,750 രൂപയാണ് മിസ്റ്റിക്കൽ കേരള പാക്കേജിന്റെ ചാർജ് ആകുക. ഡബിൾ ഒക്കുപ്പൻസി തിരഞ്ഞെടുക്കുന്നവർക്ക് 48,200 രൂപയും സിംഗിൾ ഒക്കുപ്പൻസി തിരഞ്ഞെടുക്കുന്നവർക്ക്  63,250 രൂപയുമാണ് ചാർജ് ഈടാക്കുക.

ADVERTISEMENT

കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പ്രകൃതിഭംഗിയും അടുത്തറിഞ്ഞുകൊണ്ടുള്ള ഒരു യാത്ര ആയിരിക്കും മിസ്റ്റിക്കൽ കേരള. കൊച്ചിയിൽ ഡച്ച് കൊട്ടാരം, ജൂത സിനഗോഗ്, സെന്റ് ഫ്രാൻസിസ് ചർച്ച്, സാന്റ ക്രൂസ് ബസിലിക്ക, മറൈൻ ഡ്രൈവ്, കൊച്ചിയിലെ ചരിത്രപ്രധാനമുള്ള മറ്റ് സ്മാരകങ്ങൾ എന്നിവ സന്ദർശിക്കും. ചീയപ്പാറ വെള്ളച്ചാട്ടം, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം ലേക്ക് എന്നീ പ്രകൃതിസുന്ദരമായ സ്ഥലങ്ങളും സഞ്ചാരികൾക്ക് കാണാൻ കഴിയും. 

ഇരവികുളം ദേശീയോദ്യാനത്തിലേക്കാണ് അടുത്ത യാത്ര. തേയില ഉൽപ്പാദനത്തെക്കുറിച്ച് അറിയാൻ തേയില മ്യൂസിയം സന്ദർശിക്കുന്നതാണ്. പ്രാദേശിക പാരമ്പര്യത്തെക്കുറിച്ച് അറിയാൻ പുനർജനി വില്ലേജിലെ പുനർജനി സാംസ്കാരിക പ്രദർശനം അനുഭവിച്ചറിയാൻ അവസരമുണ്ട്. പെരിയാർ വന്യജീവി സങ്കേതത്തിൽ ബോട്ടിങ് ആസ്വദിക്കാനും അവസരമുണ്ട്. സുഗന്ധ വ്യഞ്ജനത്തോട്ടങ്ങളും സന്ദർശിക്കാവുന്നതാണ്.

English Summary:

Discover 'Mystical Kerala': IRCTC Unveils Alluring 6-Day Tour Package.