കൊളംബോ∙ ഇന്ത്യൻ സഞ്ചാരികൾ വരുമാനം കൂട്ടുമെന്ന് ശ്രീലങ്കൻ എയർലൈൻസ് സിഇഒ റിച്ചർഡ് നട്ടാൽ. ശ്രീലങ്കൻ എയർലൈൻസിന്റെ ഭാവി പരിപാടികളെപ്പറ്റി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് റിച്ചർഡ് നട്ടാൽ ഈ കാര്യങ്ങൾ പറഞ്ഞത്. ദക്ഷിണേന്ത്യ ശ്രീലങ്കയ്ക്ക് സുപ്രധാന സ്ഥലമാണെന്നും അതിനാലാണ് എയർലൈൻസിന്റെ കൺട്രി ഓഫീസ് ഡൽഹിയിൽ
കൊളംബോ∙ ഇന്ത്യൻ സഞ്ചാരികൾ വരുമാനം കൂട്ടുമെന്ന് ശ്രീലങ്കൻ എയർലൈൻസ് സിഇഒ റിച്ചർഡ് നട്ടാൽ. ശ്രീലങ്കൻ എയർലൈൻസിന്റെ ഭാവി പരിപാടികളെപ്പറ്റി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് റിച്ചർഡ് നട്ടാൽ ഈ കാര്യങ്ങൾ പറഞ്ഞത്. ദക്ഷിണേന്ത്യ ശ്രീലങ്കയ്ക്ക് സുപ്രധാന സ്ഥലമാണെന്നും അതിനാലാണ് എയർലൈൻസിന്റെ കൺട്രി ഓഫീസ് ഡൽഹിയിൽ
കൊളംബോ∙ ഇന്ത്യൻ സഞ്ചാരികൾ വരുമാനം കൂട്ടുമെന്ന് ശ്രീലങ്കൻ എയർലൈൻസ് സിഇഒ റിച്ചർഡ് നട്ടാൽ. ശ്രീലങ്കൻ എയർലൈൻസിന്റെ ഭാവി പരിപാടികളെപ്പറ്റി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് റിച്ചർഡ് നട്ടാൽ ഈ കാര്യങ്ങൾ പറഞ്ഞത്. ദക്ഷിണേന്ത്യ ശ്രീലങ്കയ്ക്ക് സുപ്രധാന സ്ഥലമാണെന്നും അതിനാലാണ് എയർലൈൻസിന്റെ കൺട്രി ഓഫീസ് ഡൽഹിയിൽ
കൊളംബോ∙ ഇന്ത്യൻ സഞ്ചാരികൾ വരുമാനം കൂട്ടുമെന്ന് ശ്രീലങ്കൻ എയർലൈൻസ് സിഇഒ റിച്ചർഡ് നട്ടാൽ. ശ്രീലങ്കൻ എയർലൈൻസിന്റെ ഭാവി പരിപാടികളെപ്പറ്റി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് റിച്ചർഡ് നട്ടാൽ ഈ കാര്യങ്ങൾ പറഞ്ഞത്. ദക്ഷിണേന്ത്യ ശ്രീലങ്കയ്ക്ക് സുപ്രധാന സ്ഥലമാണെന്നും അതിനാലാണ് എയർലൈൻസിന്റെ കൺട്രി ഓഫീസ് ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് മാറ്റിയതെന്നും നട്ടാൽ കൂട്ടിച്ചേർക്കുന്നു.
ചെന്നൈയിൽ നിന്ന് മാത്രം ആഴ്ചയിൽ 17 മുതൽ 21 സർവീസുകൾ ശ്രീലങ്കൻ എയർലൈൻസ് നടത്തുന്നുണ്ട്. അത് വർധിപ്പിക്കാനാണ് ലക്ഷ്യംവയ്ക്കുന്നത്. കൂടാതെ ഇന്ത്യയിലെ പുതിയ നഗരങ്ങളിലേയ്ക്കും സർവീസ് നടത്താൻ ആലോചിക്കുന്നുണ്ട്, ഇതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിച്ച് ടൂറിസം വരുമാനം കൂട്ടുകയാണ് എയർലൈൻസിന്റെ ലക്ഷ്യം. ജാഫ്ന എയർപോർട്ട് എ 320 വിമാനങ്ങൾ ഇറക്കാൻ പ്രാപ്തമാക്കിയാൽ കൂടുതൽ ഫ്ലൈറ്റുകൾ ജാഫ്നയിലേക്കും പറക്കും. പക്ഷേ ഇതിനായി എയർപോർട് അതോറിറ്റിയുടെ സഹായം കൂടിയേ തീരുവെന്നും നട്ടാൽ പറയുന്നു.
കളേഴ്സ് ഓഫ് ജാഫ്ന
ജാഫ്നയെ അടുത്ത ടൂറിസം ഡെസ്റ്റിനെഷനാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീലങ്കൻ എയർലൈൻസ് 'കളേഴ്സ് ഓഫ് ജാഫ്ന' എന്ന പരസ്യക്യാംപയിന് തുടക്കം കുറച്ചത്. പസിഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (പാറ്റ) ന്റെ 2024ലെ മികച്ച മാർക്കറ്റിങ് കാരിയറിനുള്ള ഗോൾഡ് അവാർഡും ആ ക്യാംപയിന് ലഭിച്ചു. ദ്വീപ് രാഷ്ട്രത്തിന്റെ സുന്ദരമായ വടക്കൻ മേഖലയെ ലോകത്തിന്റെ മുമ്പിലേക്ക് എത്തിക്കാൻ ശ്രീലങ്കയിൽ തന്നെ ആദ്യമായി നടന്ന ഒരു ക്യാംപയിൻ ആയിരുന്നു 'കളേഴ്സ് ഓഫ് ജാഫ്ന'. കടൽത്തീരങ്ങൾ, ചരിത്രപ്രാധാന്യമുള്ള കോട്ടകൾ, ക്ഷേത്രത്തിന്റെ അകകാഴ്ചകൾ, ഉത്സവങ്ങളും പാചകരീതികളും തുടങ്ങി വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു 'കളേഴ്സ് ഓഫ് ജാഫ്ന' ക്യാംപയിൻ.
ശ്രീലങ്ക സുരക്ഷിതമല്ലേ?
ലോകം മുഴുവനും വീടുകൾക്കുള്ളിലായിരുന്ന കോവിഡ് കാലത്തിന് ശേഷം ടൂറിസം മേഖല തിരിച്ചുവരവ് തുടങ്ങിയപ്പോഴാണ് ആഭ്യന്തര പ്രശ്നങ്ങളിൽ വീണ്ടും ലങ്ക ഉലഞ്ഞത്. അക്കാലത്ത് വിമാനങ്ങൾക്ക് ഇന്ധനം ലഭിക്കുന്നതിന് വരെ പ്രയാസമുണ്ടായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം രാജ്യം അതിശക്തമായി തിരിച്ചു വന്നു എന്നാണ് നട്ടൽ പറയുന്നത്. വിദേശയാത്രക്കാർക്ക് ലങ്ക സുരക്ഷിതമല്ലെന്ന വ്യാജ പ്രചരണവും ഈ കാലങ്ങളിൽ നേരിടേണ്ടി വന്നു. ഇവിടെ ഭക്ഷണവും വെള്ളവും ലഭ്യമല്ല, സഞ്ചാരികൾക്ക് സുരക്ഷിതമല്ല എന്നുവരെ പ്രചരിച്ചിരുന്നു. മറ്റു ചില രാജ്യങ്ങളിലെ മാധ്യമങ്ങളുടെ ചുവട് പിടിച്ച് ചില ഇന്ത്യൻ മാധ്യമങ്ങൾ വരെ ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ നൽകിയിട്ടുണ്ട്. ആഭ്യന്തര യുദ്ധത്തിന്റെ സമയത്ത് പോലും സഞ്ചാരികൾക്ക് സുരക്ഷിത യാത്ര ഒരുക്കിയ സ്ഥലമാണ് ശ്രീലങ്ക. ഇവിടുത്തെ ജനങ്ങളും സർക്കാരും വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ്.
ഇന്ത്യക്കാരെ കടന്നു വരൂ
ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ നിന്ന് എളുപ്പം വരാവുന്ന രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. മാസം മുപ്പതിനായിരം മുതൽ നാൽപതിനായിരം വരെ ഇന്ത്യൻ യാത്രികരാണ് ഒരോ മാസവും ലങ്കയിൽ എത്തുന്നത്. അത് വർധിപ്പിക്കുയാണ് ലക്ഷ്യം. അതിനായി കൂടുതൽ ഫ്ലൈറ്റുകൾ വേണം, ശ്രീലങ്കൻ എയർവേയ്സ് അതിനായി ശ്രമിക്കുകയാണ്. ഇന്ത്യയിൽ നിന്ന് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനാണ് ശ്രമങ്ങൾ. ഇന്ത്യക്കാർക്ക് ചെറിയ അവധികൾക്കും ആദ്യ വിദേശയാത്രയ്ക്കുമൊക്കെ അനുയോജ്യമായ ഇടമാണിത്. സാംസ്കാരികമായി അടുത്തുനിൽക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ശ്രീലങ്കയും. രാമായണവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങൾ ശ്രീലങ്കയിലുണ്ട്. ബീച്ചുകളും സഫാരികളും കാസിനോകളും ഉൾപ്പെടെ ഏതുതരത്തിലുള്ള സഞ്ചാരിയെയും തൃപ്തിപ്പെടുത്താനുള്ള ഉപാധികൾ രാജ്യത്തുണ്ട്.
ഇന്ത്യൻ വ്യോമയാന മേഖലയിലെ വളർച്ച ശ്രീലങ്കർ എയർവേയ്‌സിനെ സഹായിക്കും
അടുത്ത് ആറ് വർഷത്തിനുള്ളിൽ ലോക വ്യോമയാന വിപണി എന്നുള്ളതിന്റെ രണ്ടിരട്ടിയായി വളരും എന്നാണ് പ്രവചനം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമയാന സെക്റ്ററാണ് ഇന്ത്യയുടേത്. ഇന്ത്യൻ വ്യോമയാന വിപണി അതിവേഗം വളർന്ന് കൊണ്ടിരിക്കുന്നു. ദ്രുതഗതിയിലുള്ള ഈ വളർച്ച ശ്രീലങ്കൻ ഏവിയേഷനേയും സഹായിക്കുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വളരെ തന്ത്രപ്രധാനമായ സ്ഥാനത്താണ് കൊളംബോ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും പോകുന്ന യാത്രക്കാരുടെ നാച്ചുറൽ ട്രാൻസിറ്റ് ഹബ്ബാണ് കൊളംബോ. ആയതിനാൽ വരും കാലത്തിൽ ശ്രീലങ്കൻ വ്യോമയാന മേഖലയ്ക്ക് കൂടുതൽ വരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്.
ഭാവി പദ്ധതികൾ വലുത്
നിലവിൽ ശ്രീലങ്കൻ എയർലൈൻസിന്റെ 99 ശതമാനവും ശ്രീലങ്കൻ സർക്കാരിന്റെ ഉടമസ്ഥതയിലാണ്. എയർലൈൻസിലേക്ക് കൂടുതൽ നിക്ഷേപകരെ കണ്ടെത്തുക എന്നതാണ് മുന്നോട്ടുള്ള വഴി. സർക്കാരും അതിനായി തന്നെയാണ് ശ്രമിക്കുന്നത്. വികസനം കൊണ്ടുവരണമെങ്കിൽ കൂടുതൽ നിക്ഷേപം കൂടിയേ കഴിയൂ. പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം എത്രത്തോളം നിക്ഷേപമാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് എന്ന് തീരുമാനിക്കും. ശ്രീലങ്കൻ എയർവേയ്‌സിന്റെ ഭാവിയെപ്പറ്റിയുള്ള ചർച്ചകൾ അതിനു ശേഷമായിരിക്കും.
45 സുന്ദര വർഷങ്ങൾ
ആകാശയാത്രയുടെ 45 വർഷങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു ശ്രീലങ്കൻ എയർലൈൻസ്. 1979 സെപ്റ്റംബർ ഒന്നിനാണ് ശ്രീലങ്കൻ എയർലൈൻസ് രണ്ട് ബോയിങ് 707 വിമാനങ്ങളുമായി ആകാശയാത്രക്കു തുടക്കം കുറിച്ചത്. കഴിഞ്ഞ 45 വർഷങ്ങൾ കൊണ്ട് ദക്ഷിണേഷ്യയിൽ നിന്നുള്ള പ്രധാനപ്പെട്ട എയർലൈനുകളിൽ ഒന്നായി ശ്രീലങ്കൻ എയർലൈൻസ് മാറിക്കഴിഞ്ഞു. ഈ കാലയളവിൽ നിരവധി നേട്ടങ്ങളും പുരസ്കാരങ്ങളും സ്വന്തമാക്കിയ ശ്രീലങ്കൻ എയർലൈൻസ് മികച്ച പ്രവർത്തനം കൊണ്ടും സഞ്ചാരികളുടെ മനസ്സിൽ ഇടം നേടി. ലോകമെമ്പാടുമുള്ള 62 രാജ്യങ്ങളിലായി 114 ഡെസ്റ്റിനേഷനുകളിലേക്ക് സേവനം നടത്തുന്നുണ്ട്. യൂറോപ്പ്, ഓസ്ട്രേലിയ, മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കു കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് ശ്രീലങ്കൻ എയർലൈൻസിന്റെ സേവനം ലഭ്യമാണ്.