നെറ്റ്ഫ്ലിക്സിലെ പുതിയ ചിത്രത്തിൽ സൂപ്പർ സീനായി അതിരപ്പിള്ളി വെള്ളച്ചാട്ടം, അഭിമാനത്തിളക്കത്തിൽ കേരള ടൂറിസം
കഴിഞ്ഞദിവസമാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്രാമയായ അഗ്ലീസ് റിലീസ് ചെയ്തത്. അതിനു തൊട്ടു പിന്നാലെ കേരള ടൂറിസത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 'അഗ്ലീസ്' സിനിമയുടെ ഒരു സീനിൽ നമ്മുടെ അതിരപ്പിള്ളി വെള്ളച്ചാട്ടം

ഒടിടി പ്ലാറ്റ്‌ഫോം നെറ്റ്ഫ്ലിക്സിൽ കഴിഞ്ഞദിവസമാണ് അമേരിക്കൻ സയൻസ് ഫിക്‌ഷൻ ഡ്രാമ ‘അഗ്ലീസ്’ റിലീസ് ചെയ്തത്. ഇതിനു തൊട്ടുപിന്നാലെ കേരള ടൂറിസത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. 'അഗ്ലീസ്' സിനിമയുടെ ഒരു സീനിൽ നമ്മുടെ അതിരപ്പിള്ളി വെള്ളച്ചാട്ടം വന്നു പോകുന്നുണ്ട്. 'ഹോളി സ്മോക്, അതിരപ്പിള്ളി നെറ്റ്ഫ്ലിക്സിൽ. കേരളത്തിന്റെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ അതിരപ്പിള്ളി നെറ്റ്ഫ്ലിക്സ് സിനിമയായ അഗ്ലീസിൽ' എന്ന അടിക്കുറിപ്പോടെയാണ് കേരള ടൂറിസത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന പോസ്റ്റ്.
ഇതിനകം ലക്ഷക്കണക്കിനു ആളുകളാണ് ഈ പോസ്റ്റ് കണ്ടത്. മനോഹരമായ നിരവധി കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. പേജ് കൈകാര്യം ചെയ്യുന്നത് ആരാണെങ്കിലും അയാൾ മിടുക്കനാണെന്നാണ് ഭൂരിഭാഗം പേരുടെയും കമന്റ്. അതേസമയം, സിനിമ കണ്ട പലർക്കും വെള്ളച്ചാട്ടം അതിരപ്പിള്ളി പോലെയുണ്ടെന്ന് തോന്നിയെങ്കിലും അത്ര ഉറപ്പില്ലായിരുന്നു. ഏതായാലും കേരള ടൂറിസം ഇൻസ്റ്റഗ്രാം പേജിൽ ഇക്കാര്യം വ്യക്തമാക്കിയതോടെ സിനിമ കണ്ടവരും കാണാൻ പോകുന്നവരും ഇരട്ടി സന്തോഷത്തിലായി.
∙ അതിരപ്പിള്ളി വെള്ളച്ചാട്ടം
80 അടിയിലധികം ഉയരമുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ്. ‘തെന്നിന്ത്യയുടെ നയാഗ്ര’ എന്നൊരു പേരും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനുണ്ട്. പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ചാലക്കുടി പുഴയിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി സഞ്ചാരികളാണ് ഓരോ വർഷവും ഇവിടേക്ക് എത്തുന്നത്. ഷോളയാർ വനമേഖലയുടെ പ്രവേശനകവാടത്തിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ വാഴച്ചാൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു.
ഏതായാലും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം രാജ്യാന്തര തലത്തിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് വിനോദസഞ്ചാരികളായ സിനിമാപ്രേമികൾ. അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്രാമയായ അഗ്ലീസ്, മക്ജി എന്നറിയപ്പെടുന്ന ജോസഫ് മക്ഗ്നിറ്റി നികോൾ ആണ് സംവിധാനം ചെയ്തത്. സ്കോട്ട് വെസ്റ്റ്ർഫെൽഡിന്റെ അഗ്ലീസ് എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
അതിരപ്പിള്ളി വെള്ളച്ചാട്ടം ഇതിനു മുൻപും സിനിമകളിൽ ചിത്രീകരിച്ചിട്ടുണ്ട്. പ്രഭാസ് നായകനായി എത്തിയ ‘ബാഹുബലി’, കഴിഞ്ഞവർഷം രജനികാന്ത് നായകനായി എത്തിയ ‘ജയിലർ’, മമ്മൂട്ടി ചിത്രമായ ‘ഭ്രമയുഗം’ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ഇതിനകം അതിരപ്പിള്ളി വെള്ളച്ചാട്ടം ചിത്രീകരിച്ചിട്ടുണ്ട്. അതേസമയം, ‘അഗ്ലീസി’ൽ അതിരപ്പിള്ളിയുടെ ദൃശ്യങ്ങൾ ഇവിടെ വന്ന് ചിത്രീകരിച്ചതാണോ അതല്ല ഫൂട്ടേജ് ഉപയോഗിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.