നമ്മുടെ നാട്ടിൽ തൊഴിലുറപ്പിന് പോകുന്ന ചേച്ചിമാരും പശുവിന് പുല്ലു വെട്ടാൻ പോകുന്ന ചേട്ടൻമാരും ഒക്കെ റബ്ബർ ബൂട്ട് അഥവാ ഗംബൂട്ട് ധരിക്കുന്നവരാണ്. കാലം മാറിയപ്പോൾ ഒരു ഷോയ്ക്ക് ഗംബൂട്ട് ധരിക്കുന്നതാണെന്ന് കരുതിയോ. എന്നാൽ അല്ല, പാമ്പിനെയും പഴുതാരയെയും ഒക്കെ പേടിക്കാതെ പറമ്പിൽ പണിയെടുക്കുന്നതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ നാട്ടിൽ തൊഴിലുറപ്പിന് പോകുന്ന ചേച്ചിമാരും പശുവിന് പുല്ലു വെട്ടാൻ പോകുന്ന ചേട്ടൻമാരും ഒക്കെ റബ്ബർ ബൂട്ട് അഥവാ ഗംബൂട്ട് ധരിക്കുന്നവരാണ്. കാലം മാറിയപ്പോൾ ഒരു ഷോയ്ക്ക് ഗംബൂട്ട് ധരിക്കുന്നതാണെന്ന് കരുതിയോ. എന്നാൽ അല്ല, പാമ്പിനെയും പഴുതാരയെയും ഒക്കെ പേടിക്കാതെ പറമ്പിൽ പണിയെടുക്കുന്നതിനു വേണ്ടിയാണ് അവരൊക്കെ ഗംബൂട്ട് ധരിക്കുന്നത്. എന്നാൽ ഈ പറയുന്ന പാമ്പ് ഇല്ലാത്ത ഒരു നാടുണ്ടെങ്കിലോ. ഒഫിഡിയോഫോബിയ അഥവാ പാമ്പിനെ പേടിയുള്ളവർക്ക് സമാധാനത്തോടെ ജീവിക്കാൻ പറ്റുന്ന ഒരു നാടുണ്ട്, ഒരു പാമ്പിനെയും പേടിക്കാതെ സ്വൈര്യമായി നടക്കാൻ പറ്റുന്ന ഒരു രാജ്യം. ആ രാജ്യത്തിന്റെ പേരാണ് ന്യൂസീലൻഡ്.

South island, New Zealand. Image Credit: primeimages/istockphoto

യാത്ര ഒരുപാട് ഇഷ്ടമുള്ളവരാണെങ്കിലും പ്രകൃതിസുന്ദരമായ സ്ഥലങ്ങളിലൂടെ നടക്കുന്നത് ഇഷ്ടമാണെങ്കിലും പാമ്പിനെ പേടിയുള്ളതു കൊണ്ടു അതൊക്കെ ഉപേക്ഷിക്കുന്നവരുണ്ട്. എന്നാൽ, അത്തരം പേടികളൊന്നുമില്ലാതെ പ്രകൃതിഭംഗി ആസ്വദിക്കാനും സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഒരു അവസരം ലഭിച്ചാലോ. എങ്കിൽ ധൈര്യമായി ന്യൂസിലാൻഡിലേക്കു ടിക്കറ്റ് എടുത്തോളൂ. ലോകത്ത് പാമ്പുകളില്ലാത്ത വളരെ ചുരുക്കം സ്ഥലങ്ങൾ മാത്രമേ ഉള്ളൂ. അതിലൊന്നാണു ന്യൂസീലൻഡ്. തണുത്ത താപനില ആയതിനാൽ ഐസ്​ലൻഡ്, ഗ്രീൻലൻഡ് എന്നിവിടങ്ങളിലും പാമ്പുകളില്ല. 

New zealand. Image Credit:wilpunt/istockphoto
ADVERTISEMENT

എന്തുകൊണ്ട് ന്യൂസിലാൻഡിൽ പാമ്പുകളില്ല

അതിശൈത്യം മൂലമല്ല ന്യൂസിലാൻഡിൽ പാമ്പുകൾ ഇല്ലാത്തത്. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് ഇതിന് കാരണം. ഒറ്റപ്പെട്ട് കിടക്കുന്ന ഒരു പ്രദേശമായതിനാൽ പാമ്പുകൾക്ക് ഇവിടെ വളരാൻ സാധിക്കുന്നില്ല. ന്യൂസീലൻഡ് പണ്ടു മുതലേ ഇങ്ങനെ തന്നെയാണ്. അതുകൊണ്ടു തന്നെ ന്യൂസീലാൻഡിൽ ശക്തമായ ബയോസെക്യൂരിറ്റി നിയമങ്ങളുണ്ട്. പാമ്പുകൾ ഉൾപ്പെടെയുള്ള തദ്ദേശീയമല്ലാത്ത ഒരു ജീവജാലങ്ങൾക്കും ന്യൂസീലാൻഡിലേക്ക് പ്രവേശനമില്ല. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ തുറമുഖങ്ങളിലും അതിർത്തികളിലും മറ്റും ശക്തമായ നിരീക്ഷണം ഉണ്ട്. അബദ്ധത്തിൽ പോലും പാമ്പുകൾ രാജ്യത്തേക്ക് എത്തുന്നത് തടയാൻ ഈ സൂക്ഷ്മ പരിശോധനയ്ക്ക് സാധിക്കുന്നു.

ADVERTISEMENT

സഞ്ചാരികൾ സ്വതന്ത്രരായി വിഹരിക്കുന്നു

രാജ്യത്ത് പാമ്പുകൾ ഇല്ല എന്നത് ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് നൽകുന്ന സന്തോഷം ചെറുതല്ല. പാമ്പുകളെയോ അത്തരത്തിലുള്ള വിഷജീവികളെയോ പേടിക്കാതെ സ്വതന്ത്രമായി വിഹരിക്കാൻ ഇത് സഞ്ചാരികളെ സഹായിക്കുന്നു. അതുകൊണ്ടു തന്നെ വിനോദസഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ട ഇടമാണ് ന്യൂസീലൻഡ്. പാമ്പുകളെ പേടിക്കേണ്ട കാര്യമില്ലാത്തതിനാൽ ധൈര്യമായി പുറത്തെ കാഴ്ചകൾ കണ്ട് നടക്കാൻ ഇവിടെ എത്തുന്നവർക്ക് കഴിയും. അതേസമയം, ന്യൂസീലാൻഡിൽ കരയിൽ പാമ്പുകളില്ലെങ്കിലും കടൽപാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. ഇടയ്ക്ക് കടലിൽ കാണുന്ന കടൽ പാമ്പുകളെ കണക്കാക്കാതിരുന്നാൽ ന്യൂസീലൻഡ് പാമ്പുകളില്ലാത്ത ഒരു രാജ്യം തന്നെയാണ്.

English Summary:

Escape to Paradise: Discover a Country Without Snakes!