അടുത്ത വര്‍ഷം ട്രെന്‍ഡാകാന്‍ പോകുന്ന യാത്രാ നഗരങ്ങള്‍ ഇവയാണ്
അടുത്ത വര്‍ഷത്തെ ട്രെൻഡിങ് യാത്രാ ഡെസ്റ്റിനേഷനുകളുടെ പട്ടിക പുറത്തുവിട്ട് അമേരിക്കൻ എക്‌സ്‌പ്രസ് ട്രാവൽ. 2025 ൽ തീർച്ചയായും സന്ദർശിക്കേണ്ട പത്ത് സ്ഥലങ്ങളാണ് ഈ ലിസ്റ്റില്‍ ഉള്ളത്. മില്ലേനിയൽ, ജെന്‍ സീ യാത്രക്കാരുടെ മനസ്സറിഞ്ഞ് തയാറാക്കിയ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട നഗരങ്ങള്‍ ഇവയാണ്. ബ്രിസ്‌ബേൻ,
അടുത്ത വര്‍ഷത്തെ ട്രെൻഡിങ് യാത്രാ ഡെസ്റ്റിനേഷനുകളുടെ പട്ടിക പുറത്തുവിട്ട് അമേരിക്കൻ എക്‌സ്‌പ്രസ് ട്രാവൽ. 2025 ൽ തീർച്ചയായും സന്ദർശിക്കേണ്ട പത്ത് സ്ഥലങ്ങളാണ് ഈ ലിസ്റ്റില്‍ ഉള്ളത്. മില്ലേനിയൽ, ജെന്‍ സീ യാത്രക്കാരുടെ മനസ്സറിഞ്ഞ് തയാറാക്കിയ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട നഗരങ്ങള്‍ ഇവയാണ്. ബ്രിസ്‌ബേൻ,
അടുത്ത വര്‍ഷത്തെ ട്രെൻഡിങ് യാത്രാ ഡെസ്റ്റിനേഷനുകളുടെ പട്ടിക പുറത്തുവിട്ട് അമേരിക്കൻ എക്‌സ്‌പ്രസ് ട്രാവൽ. 2025 ൽ തീർച്ചയായും സന്ദർശിക്കേണ്ട പത്ത് സ്ഥലങ്ങളാണ് ഈ ലിസ്റ്റില്‍ ഉള്ളത്. മില്ലേനിയൽ, ജെന്‍ സീ യാത്രക്കാരുടെ മനസ്സറിഞ്ഞ് തയാറാക്കിയ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട നഗരങ്ങള്‍ ഇവയാണ്. ബ്രിസ്‌ബേൻ,
അടുത്ത വര്‍ഷത്തെ ട്രെൻഡിങ് യാത്രാ ഡെസ്റ്റിനേഷനുകളുടെ പട്ടിക പുറത്തുവിട്ട് അമേരിക്കൻ എക്‌സ്‌പ്രസ് ട്രാവൽ. 2025 ൽ തീർച്ചയായും സന്ദർശിക്കേണ്ട പത്ത് സ്ഥലങ്ങളാണ് ഈ ലിസ്റ്റില്‍ ഉള്ളത്. മില്ലേനിയൽ, ജെന്‍ സീ യാത്രക്കാരുടെ മനസ്സറിഞ്ഞ് തയാറാക്കിയ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട നഗരങ്ങള്‍ ഇവയാണ്.
ബ്രിസ്‌ബേൻ, ഓസ്‌ട്രേലിയ
ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്‍റ് പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നുമാണ് ബ്രിസ്ബേൻ. ബ്രിസ്ബേൻ നദീതീരത്ത് സ്ഥിതി ചെയ്യുന്ന നഗരം, സജീവമായ രാത്രി ജീവിതത്തിനും മ്യൂസിയങ്ങള്‍ക്കും മനോഹരമായ തീരപ്രദേശങ്ങള്‍ക്കും പേര് കേട്ടയിടം.
ബ്രിട്ടാനി, ഫ്രാൻസ്
ഫ്രാൻസിലെ ഏറ്റവും ആകർഷകമായ പ്രദേശങ്ങളിലൊന്നാണ്, രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന ബ്രിട്ടാനി. കെൽറ്റിക് പൈതൃകവും വന്യമായ തീരപ്രദേശങ്ങളും ആകർഷകമായ മധ്യകാല നഗരങ്ങളുമെല്ലാം ഒന്നുചേരുന്ന ബ്രിട്ടാനി, വര്‍ഷങ്ങളായി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്.
ഫ്രാൻസ്‌ഹോക്ക്, സൗത്ത് ആഫ്രിക്ക
ദക്ഷിണാഫ്രിക്കയിലെ കേപ് വൈൻലാൻഡ്‌സിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഫ്രാൻസ്‌ഹോക്ക്, ഫ്രഞ്ച് പൈതൃകം വഴിഞ്ഞൊഴുകുന്ന പ്രദേശമാണ്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫ്രഞ്ച് ഹ്യൂഗനോട്ടുകൾ സ്ഥാപിച്ച ഈ നഗരം വൈവിധ്യമാര്‍ന്ന വൈനുകള്‍ക്കു പേരുകേട്ടതാണ്. സമൃദ്ധമായ മുന്തിരിത്തോട്ടങ്ങളിലൂടെയും പർവ്വതങ്ങളിലൂടെയും നീളുന്ന ഐക്കണിക് വൈൻ ട്രാം വഴി സന്ദർശകർക്കു മനോഹരമായ ഫ്രാൻഷോക്ക് താഴ്‌വര കാണാം.
കോ സാമുയി, തായ്‌ലൻഡ്
അതിമനോഹരമായ ബീച്ചുകൾക്കും സമൃദ്ധമായ കാടുകൾക്കും വർണാഭമായ രാത്രി ജീവിതത്തിനും പേരുകേട്ട ഒരു ഉഷ്ണമേഖലാ പറുദീസയാണ് തായ്‌ലൻഡിലെ കോ സാമുയി. 12 മീറ്റർ ഉയരമുള്ള ബുദ്ധ പ്രതിമയുള്ള വാട്ട് ഫ്രായായി പോലുള്ള അതിശയകരമായ ക്ഷേത്രങ്ങളും വാട്ട് പ്ലെയ് ലാം പോലുള്ള സാംസ്കാരിക സ്ഥലങ്ങളും ചാവെങ്, ലാമായ്, മേ നാം തുടങ്ങിയ ബീച്ചുകളുമെല്ലാം സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാണ്. ആഡംബര റിസോർട്ടുകൾ, യോഗ റിട്രീറ്റുകൾ, ലോകോത്തര സ്പാകൾ എന്നിവക്കും പ്രശസ്തമാണ് കോ സമുയി.
മക്കാവു, ചൈന
നൂറ്റാണ്ടുകളുടെ പോർച്ചുഗീസ് കൊളോണിയൽ ചരിത്രമുള്ള മക്കാവു നഗരം, "ഏഷ്യയിലെ ലാസ് വെഗാസ്" എന്നാണ് അറിയപ്പെടുന്നത്. മിന്നുന്ന കാസിനോകളും ആഡംബര റിസോർട്ടുകളുമെല്ലാമുള്ള മക്കാവുവില്‍ ചരിത്രപരമായ കെട്ടിടങ്ങളും ധാരാളമുണ്ട്. പ്രശസ്തമായ മക്കാനീസ് വിഭവങ്ങളായ മിഞ്ചി, പേസ്റ്റീസ് ഡി നാറ്റ (പോർച്ചുഗീസ് എഗ് ടാർട്ടുകൾ) എന്നിവ ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളെ ആകർഷിക്കുന്നു.
മോവാബ്, യുട്ടാ, യുണൈറ്റഡ് സ്റ്റേറ്റ്സ്
അതിഗംഭീരമായ റെഡ് റോക്ക് ലാൻഡ്‌സ്‌കേപ്പുകൾക്ക് പേരുകേട്ട നാടാണ് യൂട്ടായിലെ മോവാബ്. പുരാതന പെട്രോഗ്ലിഫുകളും ദിനോസർ ട്രാക്കുകളുമെല്ലാം ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഹൈക്കിങ്, മൗണ്ടന്‍ ബൈക്കിങ് മുതലായ സാഹസിക വിനോദങ്ങള്‍ക്കും നഗരം പേരുകേട്ടതാണ്.
നിക്കോ, ജപ്പാൻ
ജപ്പാനിലെ ടോച്ചിഗി പ്രിഫെക്ചറിലെ ഒരു നഗരമാണ് നിക്കോ. രാജ്യാന്തര വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ നിക്കോയില്‍ നിരവധി പ്രശസ്തമായ ചൂടുനീരുറവകൾ ഉണ്ട്. നിക്കോ ടോഷോ-ഗോ ദേവാലയത്തിലെ ഷോഗൺ ടോകുഗാവ ഇയാസുവിന്റെ ശവകുടീരം വളരെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണമാണ്. ചുസെൻജി തടാകവും കെഗോൺ വെള്ളച്ചാട്ടവുമെല്ലാം ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
പാരോസ്, ഗ്രീസ്
സൈക്ലേഡ്സ് ദ്വീപ് ഗ്രൂപ്പിന്റെ ഭാഗമായ പാരോസ്, ഗ്രീസിലെ ഏറ്റവും മനോഹരമായ ദ്വീപുകളില്‍ ഒന്നാണ്. അതിമനോഹരമായ ബീച്ചുകൾക്കും ആകർഷകമായ ഗ്രാമങ്ങൾക്കും പേരുകേട്ട ദ്വീപില്‍ നിറയെ വെളുപ്പും നീലയും ഇടകലര്‍ന്ന പെയിന്‍റടിച്ച കെട്ടിടങ്ങളാണ്. നൂറോളം വാതിലുകളുള്ള നാലാം നൂറ്റാണ്ടിലെ ബൈസന്റൈൻ പള്ളിയായ പനാജിയ എകതോൻ റാപിലിയാനിയും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്.
സാവോ പോളോ, ബ്രസീൽ
ബ്രസീലിന്‍റെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സാവോ പോളോ നൈറ്റ് ലൈഫിനും സാംസ്‌കാരിക പരിപാടികള്‍ക്കുമെല്ലാം പേരുകേട്ടതാണ്. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ നഗരമാണിത്. ബ്രസീലിന്റെ സാമ്പത്തിക ശക്തികേന്ദ്രം എന്നറിയപ്പെടുന്ന സാവോ പോളോ, സാവോ പോളോ മ്യൂസിയം ഓഫ് ആർട്ട് (MASP) പോലുള്ള ലോകോത്തര മ്യൂസിയങ്ങളും നഗരത്തിലുടനീളം ചിതറിക്കിടക്കുന്ന സമകാലിക ഗാലറികളും ഉള്ള ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണ്. മെർക്കാഡോ മുനിസിപ്പൽ പോലെയുള്ള നഗരത്തിലെ തിരക്കേറിയ സ്ട്രീറ്റ് മാർക്കറ്റുകളും സാവോ പോളോ ഫാഷൻ വീക്കും കാർണിവലും പോലുള്ള പരിപാടികളും ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
സൺ വാലി, ഐഡഹോ, യുണൈറ്റഡ് സ്റ്റേറ്റ്സ്
സോടൂത്ത് പർവ്വതനിരകളിൽ സ്ഥിതി ചെയ്യുന്ന സൺ വാലി, 1936-ൽ അമേരിക്കയിലെ ആദ്യത്തെ ഡെസ്റ്റിനേഷൻ സ്കീ റിസോർട്ടായി മാറി. ഹൈക്കിങ്, മൗണ്ടൻ ബൈക്കിങ്, ഫ്ലൈ-ഫിഷിങ്, കുതിരസവാരി എന്നിവയും ഇവിടെ സജീവമാണ്.