കുടുംബാംഗങ്ങളുമായി യാത്ര പോകാം, ചില മനോഹര രാജ്യങ്ങൾ ഇതാ
ദീപങ്ങളുടെ ഉത്സവം അടുക്കുകയാണ്, ഒപ്പം അതുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളും വരികയാണ്. ഈ അവധിക്കാലത്ത് പ്രിയപ്പെട്ടവരോടൊപ്പം യാത്ര ചെയ്യാൻ ശാന്തവും മനോഹരമായ സ്ഥലങ്ങളാണ് തേടുന്നതെങ്കിൽ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പ്രശാന്തമായ തോട്ടങ്ങൾ മുതൽ അതിശയകരമായ ബീച്ചുകൾ വരെയുള്ള ചില പ്രദേശങ്ങൾ പരിശോധിക്കാം.

∙ ശ്രീലങ്കയിലെ സാംസ്കാരിക ആഘോഷം
ദീപാവലി പാരമ്പര്യം ആഴത്തിൽ വേരൂന്നിയ പ്രദേശമാണ് ശ്രീലങ്ക, ഒപ്പം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രകൃതിസൗന്ദര്യത്തിന്റെയും സവിശേഷമായ മിശ്രിതം പ്രദാനം ചെയ്യുന്ന പ്രദേശം. ഇവിടെ എന്തൊക്കെ കാണാനാകുമെന്നു പരിശോധിക്കാം.സിലോൺ ടീ ട്രയൽസിലെ തേയിലത്തോട്ടങ്ങളുടെ ശാന്തതയിലൂടെ യാത്ര ചെയ്യാനാകുന്നതിനൊപ്പം സീത അമന്‍ ക്ഷേത്രം പോലുള്ള പുരാണ പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശിക്കാനായി ശ്രീലങ്കയിലേക്കു യാത്ര ചെയ്യാം
∙ മാലദ്വീപിലേക്കൊരു ആഡംബര യാത്ര
മനോഹരമായ ബീച്ചുകളിൽ വിശ്രമിക്കാനും സ്ഫടിക സമാനമായ ജലത്തിൽ നീന്തിത്തുടിക്കാനുമായി മലദ്വീപിലേക്കു യാത്ര ചെയ്യാം. ഈ ഉഷ്ണമേഖലാ പറുദീസയിൽ രുചികരമായ ഇന്ത്യൻ വിഭവങ്ങൾ ആസ്വദിക്കാനാകും. സ്നോർകലിങും കടൽയാത്രകളും പോലുള്ളവ ആസ്വദിക്കാനാകും. ഇന്ത്യയിൽനിന്നും എളുപ്പത്തിൽ മാലദ്വീപിലേക്കു എത്താനാകും. 10 മുതൽ 25 വരെ ഒരു ദീപാവലി ഫ്ലാഷ് സെയിലും സഞ്ചാരികളെ ആകർഷിക്കാൻ മാലി സംഘടിപ്പിക്കുന്നു.
∙ ഒമാൻ
പാരമ്പര്യത്തനിമയും ആധുനികതയും ഒപ്പം അതിശയകരമായ പ്രകൃതിദൃശ്യങ്ങളാലും സമ്പന്നമായ ഒരു യാത്രയാണ് ഒമാൻ വാഗ്ദാനം ചെയ്യുന്നത്. തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന അലില ഹിനു ബേ, കയാക്കിങ്, ഹൈക്കിങ്, സ്പാ ചികിത്സകൾ എന്നിവയുൾപ്പെടെ ആഡംബരപൂർണമായ താമസ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. മരുപ്പച്ചകളിൽ കയാക്കിങ് പോലെയുള്ള സാഹസിക യാത്രകളിൽ ഏർപ്പെടാൻ പാക്കേജുകളും നൽകുന്നുണ്ട്. ഉന്മേഷദായകമായ മസാജുകളും യോഗ സെഷനുകളും ഫീച്ചർ ചെയ്യുന്ന സ്പായും അലിലയിലുണ്ട്.
നിരക്കുകൾ ഒരു രാത്രിക്ക് 28,349 ഇന്ത്യൻരൂപയിൽ ആരംഭിക്കുന്നു, കൂടാതെ കോംപ്ലിമെന്ററി അ ലാ കാർട്ടെ പ്രഭാതഭക്ഷണവും Play Alila-യിലെ കുട്ടികളുടെ ആക്‌റ്റിവിറ്റികളും താമസ സമയത്ത് ഉപയോഗിക്കുന്നതിനുള്ള 10,904 രൂപ ക്രെഡിറ്റ് വൗച്ചറും ഉൾപ്പെടുന്നു. 2024 ഡിസംബർ 20 വരെ താമസിക്കുന്നതിന് ഈ ഓഫർ സാധുതയുള്ളതാണ്. ഒമാന്റെ പ്രകൃതി സൗന്ദര്യം അടുത്തറിയാനുള്ള മികച്ച അവസരമാണ് ഈ പാക്കേജ്.
∙ ദീപങ്ങളുടെ ഉത്സവയാത്രകൾക്കായി ഇന്ത്യ
അൽമോറ, ഉത്തറാഖണ്ഡ്, ഹിമാലയൻ മലനിരകള്‍ക്കിടയിലെ ശാന്തവും സമാധാനവുമുള്ള യാത്രകളാണ് ഇന്ത്യയിലെ ദീപാവലി ആഘോഷത്തിൽ തിരക്കുകളിൽനിന്നും മോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യം. കാന്റിലിവേർഡ് റസ്റ്ററന്റിലോ ആൽഫ്രെസ്കോ സ്വകാര്യ ഡൈനിങ് സജ്ജീകരണങ്ങളിലോ പ്രാദേശിക കുമയൂണി താലിയിലും മുഴുകാനാകും. മൗസൂറിയിലെ ക്ലാരിഡ്ജസ് നഭ റസിഡൻസിൽ രണ്ട് രാത്രി താമസിച്ച് മൂന്നാം രാത്രിയിൽ അൻപത് ശതമാനത്തിൽ അധിക കിഴിവ് നേടാനാകും. പ്രകൃതിക്ക് നടുവിലുള്ള ഈ അവിസ്മരണീയമായ അനുഭവത്തിനായി ഈ ദീപാവലിക്ക് ആലിയ ജംഗിൾ റിട്രീറ്റിലേക്കും സ്പായിലേക്കും എത്താനാകും.