ചില ദേവാലങ്ങൾ പ്രശസ്തമാകുന്നത് അവിടുത്തെ ആരാധനാ മൂർത്തിയുടെയോ അദ്ഭുത പ്രവർത്തന കഥകളുടെയോ പേരിലായിരിക്കും. എന്നാൽ മറ്റു ചിലത് ലോകമറിയുന്നത് അതിന്റെ വാസ്തുവിദ്യയുടേയും നിർമ്മാണ രീതിയുടേയും പേരിലാണ്. ഇനി പറയുന്ന ദേവാലയങ്ങൾ കണ്ടാൽ ഇതൊക്കെ എങ്ങനെ ആ കാലഘട്ടത്തിൽ പണിതെടുത്തു എന്നു തോന്നും.

ചില ദേവാലങ്ങൾ പ്രശസ്തമാകുന്നത് അവിടുത്തെ ആരാധനാ മൂർത്തിയുടെയോ അദ്ഭുത പ്രവർത്തന കഥകളുടെയോ പേരിലായിരിക്കും. എന്നാൽ മറ്റു ചിലത് ലോകമറിയുന്നത് അതിന്റെ വാസ്തുവിദ്യയുടേയും നിർമ്മാണ രീതിയുടേയും പേരിലാണ്. ഇനി പറയുന്ന ദേവാലയങ്ങൾ കണ്ടാൽ ഇതൊക്കെ എങ്ങനെ ആ കാലഘട്ടത്തിൽ പണിതെടുത്തു എന്നു തോന്നും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില ദേവാലങ്ങൾ പ്രശസ്തമാകുന്നത് അവിടുത്തെ ആരാധനാ മൂർത്തിയുടെയോ അദ്ഭുത പ്രവർത്തന കഥകളുടെയോ പേരിലായിരിക്കും. എന്നാൽ മറ്റു ചിലത് ലോകമറിയുന്നത് അതിന്റെ വാസ്തുവിദ്യയുടേയും നിർമ്മാണ രീതിയുടേയും പേരിലാണ്. ഇനി പറയുന്ന ദേവാലയങ്ങൾ കണ്ടാൽ ഇതൊക്കെ എങ്ങനെ ആ കാലഘട്ടത്തിൽ പണിതെടുത്തു എന്നു തോന്നും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില ദേവാലങ്ങൾ പ്രശസ്തമാകുന്നത് അവിടുത്തെ ആരാധനാ മൂർത്തിയുടെയോ അദ്ഭുത പ്രവർത്തന കഥകളുടെയോ പേരിലായിരിക്കും. എന്നാൽ മറ്റു ചിലത് ലോകമറിയുന്നത് അതിന്റെ വാസ്തുവിദ്യയുടേയും നിർമ്മാണ രീതിയുടേയും പേരിലാണ്. ഇനി പറയുന്ന ദേവാലയങ്ങൾ കണ്ടാൽ ഇതൊക്കെ എങ്ങനെ ആ കാലഘട്ടത്തിൽ പണിതെടുത്തു എന്നു തോന്നും. വിശ്വാസികളെക്കാൾ വിനോദസഞ്ചാരികൾ കൂടുതൽ എത്തുന്ന ചില അദ്ഭുതാവഹമായ ദേവാലയങ്ങളെക്കുറിച്ച് അറിയാം.

അവർ ലേഡി ഓഫ് ലാസ് ലജാസ്, കൊളംബിയ

ADVERTISEMENT

ലോകത്തിലെ ഏറ്റവും മനോഹരമായ പത്ത് ദേവാലയങ്ങളെടുത്താൽ അതിലൊന്നു കൊളംബിയായിലെ ഈ ദേവാലയവും ഉണ്ടാകും. ഒരു തീർഥാടന കേന്ദ്രമെന്ന നിലയിൽ അതിന്റെ ചരിത്രം നിലവിലെ ദേവാലയത്തിനു മുൻപുള്ളതാണ്. 1754-ൽ, ഒരു കൊടുങ്കാറ്റിൽ അഭയം തേടിയ രണ്ട് അമേരിൻഡിയൻ സ്ത്രീകൾക്കു കന്യാമറിയം പ്രത്യക്ഷപ്പെട്ടു, ഈ സംഭവത്തിന്റെ ഓർമയ്ക്കായി കൊളംബിയയിൽ നിരവധി ദേവാലയങ്ങൾ രൂപപ്പെട്ടെങ്കിലും നിയോ-ഗോതിക് ശൈലിയിലുള്ള ഈ ദേവാലയമാണ് ഏറ്റവും പ്രശസ്തമായത്. 1916 ലാണിത് നിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നത്. ഇക്വഡോറിന്റെ അതിർത്തിയിൽ ഗ്വിറ്റാറ നദിയുടെ മലയിടുക്കിൽ സ്ഥിതി ചെയ്യുന്ന ദേവാലയം കണ്ടാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാകും. വലിയ രണ്ട് മലകൾക്കിടയിലായി വളരെ മനോഹരമായി അന്നത്തെ കാലത്തെ എങ്ങനെ ദേവാലയം പണിതു എന്നത് ചോദ്യം തന്നെയാണ്. 

Saint Nicholas Church.

ഗോറെം പള്ളികൾ, തുർക്കി

ADVERTISEMENT

തുർക്കിയിലെ കപ്പഡോഷ്യ വളരെ പ്രശസ്തമായൊരു വിനോദസഞ്ചാര കേന്ദ്രമാണ്. അവിടുത്തെ ഏറ്റവും വലിയ ആകർഷണം ഐസ്ക്രീം കോൺ പോലെ കാണപ്പെടുന്ന ഗുഹാ നിർമിതികളാണ്. സത്യത്തിൽ അതിൽ അധികവും നൂറ്റാണ്ടുകൾക്കു മുൻപ് സന്യാസിമാർ നിർമിച്ച ആശ്രമങ്ങളായിരുന്നു. ഇവിടുത്തെ അഗ്നിപർവ്വത കൊടുമുടികളിലാണ് ഇവയൊക്കെ കൊത്തിയെടുത്തിരിക്കുന്നത്. നാലാം നൂറ്റാണ്ടിൽ കുറേ സന്യാസിമാരാണ് മനോഹരമായ ഗുഹാനിർമിതികൾ സൃഷ്ടിച്ചത്. ഗുഹകൾ യഥാർഥത്തിൽ ആശ്രമങ്ങളായിരുന്നുവെങ്കിലും നൂറ്റാണ്ടുകളായി നിരവധി ചാപ്പലുകളും റെഫെക്റ്ററികളും വീടുകളും ഇവിടെ പാറകളിൽ കൊത്തിയെടുത്തിട്ടുണ്ട്. 1985-ൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയിൽ ഗോറെം ദേവാലയവും ചേർത്തു.

Lalibela, Ethiopia. Image Credit : Katja Tsvetkova/shutterstock

ചർച്ച് ഓഫ് സെന്റ് ജോർജ്, എത്യോപ്യ

ADVERTISEMENT

വലിയൊരു കുഴിക്കകത്ത് ഇരിക്കുന്നതുപോലെയാണ് ദേവാലയത്തിന്റെ ഘടന. താഴേക്ക് ഭൂമി തുരന്നാണ് ഈ ദേവാലയം നിർമിച്ചിരിക്കുന്നത്. ഒരു കുരിശിന്റെ ആകൃതിയിൽ കുഴിയിൽ ഇറക്കി വച്ചിരിക്കുന്നതു പോലെയുള്ള ദേവാലയം ശരിക്കും പറഞ്ഞാൽ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭം വരെ, എത്യോപ്യയിലെ അംഹാര മേഖലയിലെ ലാലിബെലയിലെ അഗ്നിപർവ്വത പ്രദേശത്ത് കൊത്തിയെടുത്ത 11 മോണോലിത്തിക്ക് ദേവാലയങ്ങളിൽ ഒന്നാണ് സെന്റ് ജോർജ് ചർച്ച്. ഈ എത്യോപ്യൻ ഓർത്തഡോക്‌സ് പള്ളിയെ ലോകത്തിലെ എട്ടാമത്തെ അദ്ഭുതം എന്നാണ് വിശേഷിപ്പിക്കുന്നത്. ഏകദേശം 8,500 അടി ഉയരത്തിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. തുരങ്കങ്ങളിലൂടെയും പാറയിടുക്കുകൾ തുരന്നുണ്ടാക്കിയ വഴികളിലൂടെയും വേണം ഈ ദേവാലയത്തിലേക്ക് എത്തിച്ചേരാൻ.

The church of Saint George in lalibela. Image Credit: amhogas/ istockphoto

സെന്റ് മൈക്കൽ ഡി ഐഗുയിൽ ചാപ്പൽ ഫ്രാൻസ്

ചുറ്റും വീടുകളും കെട്ടിടങ്ങളുള്ള ഒരു സ്ഥലത്തിന്റെ നടുക്കായി ഒരു മൺകൂനയിൽ പണിതു വച്ചിരിക്കുന്ന ദേവാലയത്തിന്റെ ദൂരക്കാഴ്ച തന്നെ അതിഗംഭിരമാണ്. 82 മീറ്റർ അതായത് 269 അടി ഉയരമുള്ള അഗ്നിപർവ്വത കുന്നിൻ മുകളിലാണ് ശരിക്കുമിതു സ്ഥിതിചെയ്യുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രപരമായ റോമനെസ്ക് കത്തോലിക്കാ ചാപ്പലുകളിൽ ഒന്നാണ് സെന്റ് മൈക്കൽ ഡി ഐഗുയിൽ ചാപ്പൽ. 268 പടികളുള്ള ഒരു ഗോവണിയിലൂടെ പ്രവേശിക്കാവുന്ന ഈ ശിലാഘടന ഒരിക്കൽ ഇടിമിന്നലിൽ തകർന്നിരുന്നു. ദേവാലയത്തിന്റെ മുകളിൽ നിന്നുള്ള നഗരത്തിന്റെ കാഴ്ച മനോഹരമാണ്. ആ കാഴ്ച ആസ്വദിക്കുന്നതിനു വേണ്ടി മാത്രമായി ഇവിടേക്കു നിരവധി വിനോദസഞ്ചാരികൾ എത്താറുമുണ്ട്. 

Borgund Stave Church in Norway seen at summer is an old church built 1180. Image Credit:tobiasjo/istockphoto

ബോർഗണ്ട് സ്റ്റേവ് ചർച്ച്, നോർവേ

മേൽക്കൂരയടക്കം തടിയിൽ നിർമിച്ച ഈ ദേവാലയം വലിയൊരു മലയുടെ അടിവാരത്തായി പണി കഴിപ്പിച്ചിരിക്കുന്നു. മധ്യകാലഘട്ടത്തിൽ, വടക്കുപടിഞ്ഞാറൻ യൂറോപ്പിലുടനീളം, പ്രത്യേകിച്ച് നോർവേയിൽ ദേവാലയം പണിയാൻ ഉപയോഗിച്ചിരുന്ന ഒരു പുതിയ തരം തടി നിർമാണ സാങ്കേതികവിദ്യ പ്രചാരത്തിലായി. അവയെ "സ്റ്റേവ് പള്ളികൾ" എന്നു വിളിക്കുന്നു. ഇത്തരം പള്ളികളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് നോർവേയിലെ ബോർഗണ്ട് സ്റ്റേവ് ചർച്ച്. ഇന്നിവിടം ഒരു മ്യൂസിയമാണ്. ദേവാലയത്തിന്റെ നിർമാണ രീതി തന്നെയാണ് അതിനെ വ്യത്യസ്തമാക്കുന്നത്. നോർവേയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്റ്റേവ് പള്ളിയാണ് ബോർഗണ്ട് ചർച്ച്. പള്ളിയുടെ കണ്ണഞ്ചിപ്പിക്കുന്ന ബാഹ്യ വാസ്തുവിദ്യ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. 

English Summary:

Beyond Belief: Church Where Architecture Outshines Pilgrimage.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT