മേഘാലയയിലേക്കു പോകാം, ചെറി ബ്ലോസം ഫെസ്റ്റിവലിന് തയാറെടുത്ത് ഷില്ലോങ്
സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ എപ്പോഴും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഒരു പ്രത്യേക പരിഗണന കാണും. അതിൽ തന്നെ മേഘാലയ ഒരു പടി മുന്നിൽ നിൽക്കും. വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളുമെല്ലാം മേഘാലയയുടെ പ്രത്യേകതയാണ്. മേഘലയയുടെ ഭംഗി പൂർണമായി ആസ്വദിക്കാൻ കൊതിക്കുന്നവർ

സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ എപ്പോഴും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഒരു പ്രത്യേക പരിഗണന കാണും. അതിൽ തന്നെ മേഘാലയ ഒരു പടി മുന്നിൽ നിൽക്കും. വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളുമെല്ലാം മേഘാലയയുടെ പ്രത്യേകതയാണ്. മേഘലയയുടെ ഭംഗി പൂർണമായി ആസ്വദിക്കാൻ കൊതിക്കുന്നവർ ധൈര്യമായി ഇപ്പോൾ യാത്രയ്ക്ക് ഒരുങ്ങിക്കോളൂ. കാരണം നവംബറിൽ മേഘാലയയിൽ ചെറി ബ്ലോസം ഫെസ്റ്റിവൽ ആരംഭിക്കും. നവംബർ 15, 16 തീയതികളാണ് ഷില്ലോങ്ങിൽ ചെറി ബ്ലോസം ഫെസ്റ്റിവൽ.
മനോഹാരിത കൊണ്ടും സാംസ്കാരികപരമായ ആകർഷണം കൊണ്ടും അത്രയേറെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് ഷില്ലോങ്ങിലെ ചെറി ബ്ലോസം ഫെസ്റ്റിവൽ. ഷില്ലോങ്ങിലെ ആർ ഐ ഭോയി ജില്ലയിലെ ബോയിരിംഭോംഗ് മദൻ കുർകലംഗ് സ്റ്റേഡിയത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പിങ്ക്, വെള്ള ചെറി പൂക്കൾ കൊണ്ട് അലംകൃതമായ ഷില്ലോങ് കാണണമെങ്കിൽ ഈ സമയത്താണ് സന്ദർശിക്കേണ്ടത്.
എല്ലാ വർഷവും നവംബർ പകുതിയോടെയാണ് ഷില്ലോങ്ങിലെ ചെറിമരങ്ങൾ പൂക്കുന്നത്. ഈ സമയത്തോടെ ഷില്ലോങ് സജീവമാകുകയും ചെയ്യും. വെള്ള, പിങ്ക് ചെറി പൂക്കളാൽ അലംകൃതമായി ചെറി മരങ്ങൾ നഗരത്തിന്റെ ഭംഗി കൂട്ടുന്നു. സുഖപ്രദമായ കാലാവസ്ഥ കൂടിയാകുമ്പോൾ ചെറി മരങ്ങളുടെ സൗന്ദര്യം ഇരട്ടിയാകുന്നു. വിനോദസഞ്ചാരികൾക്കു ഷില്ലോങ് സന്ദർശിക്കുന്നതിനുള്ള അതിമനോഹരമായ സമയം കൂടിയാണ് ഇത്.
ഇത്തവണത്തെ ചെറി ബ്ലോസം ഫെസ്റ്റിവൽ സന്ദർശിക്കാൻ നവംബർ 15, 16 തീയതികളിൽ എത്തുന്നവരെ കാത്ത് വിവിധ പരിപാടികളുണ്ട്. ഇന്ത്യൻ സംഗീത താരങ്ങളും രാജ്യാന്തര സംഗീത താരങ്ങളും അണി നിരക്കുന്ന സംഗീത ഉത്സവമാണ് ഇത്തവണത്തെ പ്രത്യേകത. അകൻ, ബോണി എം, ആർ3എച്ച്എബി, ക്വീൻ സെൻസേഷൻ, കോർൻ എസ്കെ തുടങ്ങി ഷില്ലോംഗിനെ ഇളക്കിമറിക്കാൻ ഒരു വലിയ നിര തന്നെയാണ് എത്തുന്നത്. ഇതിനൊപ്പം ഇന്ത്യൻ സംഗീതപ്രതിഭകളായ ജസ് ലീൻ റോയൽ, കനിക കപൂർ എന്നിവരും അണിനിരക്കുന്നു. പ്രാദേശികമായി പ്രിയപ്പെട്ട ഗ്രേറ്റ് സൊസൈറ്റി, ജെസ്സി ലിംഗ്ദോ എന്നിവരുടെ പ്രകടനങ്ങളും ഫെസ്റ്റിവലിൽ ഉണ്ടായിരിക്കും.
ഓരോ വർഷവും നിരവധി ആളുകളാണ് ചെറി ബ്ലോസം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തുന്നത്. ദിവസവും 30, 000 സന്ദർശകരെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. സംഗീതവും ചെറി മരങ്ങളും മാത്രമല്ല അതുല്യമായ സാംസ്കാരിക ഘടകങ്ങളും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഇത്തവണത്തെ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരു ജാപ്പനീസ് ഗ്രാമം ഫെസ്റ്റിവൽ ഗ്രൗണ്ടിൽ അവതരിപ്പിക്കും. ഇത് സന്ദർശകർക്ക് ജാപ്പനീസ് സംസ്കാരം മനസ്സിലാക്കാൻ അവസരം നൽകുന്നു. ജപ്പാന്റെ പരമ്പരാഗത കരകൗശല വസ്തുക്കൾ മുതൽ ഭക്ഷണങ്ങൾ വരെ ഇവിടെ ഉണ്ടാകും. ഉത്സവത്തിന്റെ ബഹുസ്വരത ഇത് വർധിപ്പിക്കുകയും ചെയ്യുന്നു.
വടക്കു കിഴക്കൻ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സാംസ്കാരിക പരിപാടിയാണ് ഷില്ലോങ് ചെറി ബ്ലോസം ഫെസ്റ്റിവൽ. രാജ്യത്തിനകത്തും നിന്നും പുറത്തു നിന്നും നിരവധി സഞ്ചാരികളെയാണ് ഓരോ വർഷവും ചെറി ബ്ലോസം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തുന്നത്. ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്.