പുതിയ വർഷം ആരംഭിക്കുമ്പോൾ, യാത്രാ പ്രേമികൾ ഇതിനകം തന്നെ അവരുടെ പുതിയ സാഹസികതകൾ പ്ലാൻ ചെയ്തു തുടങ്ങിയിട്ടുണ്ടാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ന് ആളുകൾ കൂടുതൽ യാത്രകൾ ചെയ്യാൻ താൽപര്യപ്പെടുന്നവരാണ്. പക്ഷേ പലരും ചെയ്യുന്ന വലിയൊരു തെറ്റ് തിരക്കുള്ള സ്ഥിരം ഡെസ്റ്റിനേഷനുകളിലേക്കു പോകുന്നുവെന്നതാണ്.

പുതിയ വർഷം ആരംഭിക്കുമ്പോൾ, യാത്രാ പ്രേമികൾ ഇതിനകം തന്നെ അവരുടെ പുതിയ സാഹസികതകൾ പ്ലാൻ ചെയ്തു തുടങ്ങിയിട്ടുണ്ടാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ന് ആളുകൾ കൂടുതൽ യാത്രകൾ ചെയ്യാൻ താൽപര്യപ്പെടുന്നവരാണ്. പക്ഷേ പലരും ചെയ്യുന്ന വലിയൊരു തെറ്റ് തിരക്കുള്ള സ്ഥിരം ഡെസ്റ്റിനേഷനുകളിലേക്കു പോകുന്നുവെന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ വർഷം ആരംഭിക്കുമ്പോൾ, യാത്രാ പ്രേമികൾ ഇതിനകം തന്നെ അവരുടെ പുതിയ സാഹസികതകൾ പ്ലാൻ ചെയ്തു തുടങ്ങിയിട്ടുണ്ടാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ന് ആളുകൾ കൂടുതൽ യാത്രകൾ ചെയ്യാൻ താൽപര്യപ്പെടുന്നവരാണ്. പക്ഷേ പലരും ചെയ്യുന്ന വലിയൊരു തെറ്റ് തിരക്കുള്ള സ്ഥിരം ഡെസ്റ്റിനേഷനുകളിലേക്കു പോകുന്നുവെന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ വർഷം ആരംഭിക്കുമ്പോൾ, യാത്രാ പ്രേമികൾ ഇതിനകം തന്നെ അവരുടെ പുതിയ സാഹസികതകൾ പ്ലാൻ ചെയ്തു തുടങ്ങിയിട്ടുണ്ടാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ന് ആളുകൾ കൂടുതൽ യാത്രകൾ ചെയ്യാൻ താൽപര്യപ്പെടുന്നവരാണ്. പക്ഷേ പലരും ചെയ്യുന്ന വലിയൊരു തെറ്റ് തിരക്കുള്ള സ്ഥിരം ഡെസ്റ്റിനേഷനുകളിലേക്കു പോകുന്നുവെന്നതാണ്. വിനോദസഞ്ചാരത്തിന്റെ അതിപ്രസരമില്ലാത്ത, എന്നാൽ അതിമനോഹരവും സാംസ്കാരിക സമൃദ്ധിയും പ്രകൃതി സൗന്ദര്യവും അതുല്യമായ അനുഭവങ്ങളും വാഗ്ദാനം ചെയ്യുന്ന നിരവധി ഓഫ്ബീറ്റ് രാജ്യങ്ങളുണ്ട് നമ്മുടെ ഭൂമിയിൽ. അതുകൊണ്ട് ഈ വർഷം, സാധാരണ ടൂറിസ്റ്റ് സ്ഥലങ്ങൾക്ക് പകരം, ഈ ഓഫ്‌ബീറ്റ് ലൊക്കേഷനുകളിലൊന്നു തിരഞ്ഞെടുത്ത് അടിപൊളിയൊരു ട്രിപ്പ് നടത്താം. ഈ രാജ്യങ്ങളുടെ എടുത്തുപറയേണ്ട പ്രത്യേകത ഇവയെല്ലാം ബജറ്റ് ഫ്രണ്ട്​ലിയാണ്. 

Punakha Dzong, Bhutan. Image Credit : Andrew Peacock/istockphoto

1. ഭൂട്ടാൻ

ADVERTISEMENT

നമ്മുടെ തൊട്ടടുത്ത് കിടക്കുന്ന അയൽ രാജ്യത്തുനിന്നു തന്നെ തുടങ്ങാം യാത്ര. സന്തോഷത്തിന്റെ  നാട് എന്നറിയപ്പെടുന്ന ഭൂട്ടാൻ കിഴക്കൻ ഹിമാലയത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗംഭീരമായ പർവ്വതങ്ങളും ശാന്തമായ ആശ്രമങ്ങളും രാജ്യത്തിന്റെ എഴുപതുശതമാനത്തോളം വരുന്ന വനമേഖലയും സൗഹാർദപരമായ അന്തരീക്ഷവും മനുഷ്യരുമെല്ലാം ചേർന്ന് നിങ്ങളുടെ യാത്ര എന്നും ഓർമിക്കുന്നതാക്കാൻ ഭൂട്ടാന് കഴിയും. ഭൂട്ടാനീസ് സംസ്‌കാരത്തിന്റെ യഥാർത്ഥ രസം അനുഭവിയ്ക്കാൻ, ടൈഗേഴ്‌സ് നെസ്റ്റ് മൊണാസ്ട്രിയും സന്ദർശിക്കാം. കുറ്റകൃത്യനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായ ഭൂട്ടാനിൽ നിങ്ങൾക്ക് യഥേഷ്ടം സർവ്വസ്വതന്ത്രരായി നടക്കാം. 

Representative Image. Image Credits: Debbie Ann Powell /Istockphoto.com

2. ജോർജിയ

ഒരു യൂറോപ്യൻ ട്രിപ്പാണ് മനസ്സിൽ, എന്നാൽ വലിയ ബജറ്റിൽ സാധിക്കുകയുമില്ല, അങ്ങനെയുള്ളവർക്കുള്ള ബസ്റ്റ് ചോയ്സാണ് ജോർജിയ. കരിങ്കടലിന്റെ കിഴക്കായി കോക്കസസിൽ  സ്ഥിതിചെയ്യുന്ന ജോർജിയ ഇന്ത്യാക്കാർക്ക് വീസ ഓൺ അറൈവൽ സൗകര്യം നൽകുന്നു.  മനോഹരമായ റോഡുകൾ, വൃത്തിയുള്ള അന്തരീക്ഷം, വശ്യമായ കാലാവസ്ഥ, സ്‌നേഹമസൃണമായ പെരുമാറ്റം, മനം കവരുന്ന പ്രകൃതിഭംഗി എന്നിവയൊക്കെയാണ് ജോർജിയയിലേക്ക് സന്ദർശകരെ ആകർഷിക്കുന്ന മുഖ്യ ഘടകങ്ങൾ. ജോർജിയൻ തെരുവിലൂടെയുള്ള സഞ്ചാരം ഒരു ചലച്ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സ്വപ്‌ന യാത്ര ചെയ്യുന്ന പ്രതീതിയാണ് നമുക്ക് നൽകുക.

3. നമീബിയ

ADVERTISEMENT

സാഹസികതയും ശാന്തതയും സമന്വയിപ്പിച്ചുള്ള യാത്ര ആഗ്രഹിക്കുന്നവർക്ക്, നമീബിയ തിരഞ്ഞെടുക്കാം. രാജ്യത്തിന്റെ  വിശാലമായ മരുഭൂമികളിലൂടെ യാത്ര ആരംഭിക്കാം, തദ്ദേശീയരായ ഹിംബ ജനതയെ കണ്ടുമുട്ടാം. തനത് നമീബിയൻ ജീവിതം നേരിട്ടറിയാം. വന്യജീവികളെ അടുത്തറിയാനും സഫാരി നടത്താനുമുള്ള നിരവധി അവസരങ്ങൾ രാജ്യത്തെ വിവിധ നാഷണൽ പാർക്കുകൾ ഒരുക്കിയിട്ടുണ്ട്. 

മംഗോളിയയിലെ ആകാശം ചുവന്ന നിറത്തിൽ (Photo: Twitter/@SynapseDot)

4. മംഗോളിയ

മംഗോളിയൻ സന്ദർശനം നാടോടി പാരമ്പര്യങ്ങളുടെയും അതിരുകളില്ലാത്ത പ്രകൃതിദൃശ്യങ്ങളുടെയും മണ്ഡലത്തിലേക്ക് ചുവടുവയ്ക്കുന്നതു പോലെയാണ്. നാടോടികളുടെ നാടെന്നാണ് മംഗോളിയ പൊതുവെ അറിയപ്പെടുന്നത്. പരമ്പരാഗത നാടോടികൾ ചെങ്കിസ് ഖാന്റെ കാലത്തെപ്പോലെ കുതിരകളില്‍ നാടു ചുറ്റി അവരുടെ ജീവിതരീതി തുടരുന്നു. ജേറി അഥവാ യര്‍ട്ട് എന്നു വിളിക്കുന്ന പ്രത്യേകതരം ടെന്‍റുകളിലാണ് ഇവരുടെ താമസം. മംഗോളിയയുടെ പേര് ലോകമാസകലം എത്തിച്ച ഭരണാധികാരിയാണ് ജെങ്കിസ് ഖാനന്റെ സാമ്രാജ്യമായിരുന്നു ഒരു കാലത്ത് ഈ ദേശം. ഇവിടുത്തെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് നാഡാം ഫെസ്റ്റിവല്‍. എല്ലാ വർഷവും ജൂലൈയിൽ നടക്കുന്ന ഈ ആഘോഷം മംഗോളിയയുടെ ഒളിംപിക്സ് എന്നറിയപ്പെടുന്നു.  ഇവിടെയത്തിയാൽ അതിഥികൾക്ക് നൽകുന്ന ഐറാഗ് അഥവാ പുളിപ്പിച്ച കുതിര പാൽ പാനിയം കുടിക്കാൻ മറക്കണ്ട. 

KYRGYZSTAN

5. കിർഗിസ്ഥാൻ

ADVERTISEMENT

സത്യത്തിൽ കിർഗിസ്ഥാൻ മധ്യേഷ്യയിൽ ഒതുങ്ങിക്കിടക്കുന്ന പ്രകൃതി സൗന്ദര്യത്തിന്റെ ഒരു നിധിയാണ്. ശാന്തമായ ഇസിക്-കുൽ തടാകം, പരുക്കൻ പർവതങ്ങൾ, നാടോടികളുടെ യാർട്ട് ക്യാംപുകൾ എന്നിവ രാജ്യത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്നു. പരമ്പരാഗത സംഗീതം, പാചകരീതി, നാട്ടുകാരുടെ ഊഷ്മളമായ ആതിഥ്യമര്യാദ എന്നിവയിലൂടെ കിർഗിസ് സംസ്കാരത്തിൽ മുഴുകാം. അധികം വിനോദസഞ്ചാരികൾ എത്താത്തൊരു രാജ്യമാണിത് അതുകൊണ്ടു തന്നെ ഒട്ടും തിരക്കുപിടിക്കാതെ സ്വന്തമായി ആ നാടിന്റെ മനോഹാരിത മുഴുവൻ നിങ്ങൾക്ക് ആസ്വദിക്കാം. 

Madagascar

6. മഡഗാസ്കർ

അതുല്യമായ ജൈവവൈവിധ്യത്തിന് പേരുകേട്ട ഒരു ദ്വീപ് രാഷ്ട്രമാണിത്. സമൃദ്ധമായ മഴക്കാടുകൾ മുതൽ ബയോബാബ് നിറഞ്ഞ വഴികൾ വരെ, മഡഗാസ്കർ പ്രണയിതാക്കൾക്കും നവദമ്പതികൾക്കും മറ്റേതൊരു ദ്വീപ് രാജ്യത്തു ലഭിക്കുന്നതിനേക്കാൾ കൂടുതൽ കാഴ്ചകൾ സമ്മാനിക്കുമെന്നുറപ്പ്. സിംഗി ഡി ബെമാരഹ നാഷണൽ പാർക്കാണ് ഇവിടുത്തെ വലിയ ആകർഷണങ്ങളിലൊന്ന്. അതുപോലെ മഡഗാസ്കറിലെ ഐതിഹാസിക അടയാളങ്ങളിലൊന്നാണ് ബയോബാബ്‌സസ് അവന്യൂ. ശിഖരങ്ങളൊന്നുമില്ലാത്ത തലപ്പത്ത് മാത്രം ഇലകളുള്ള വലിയ നെടുനീളൻ മരങ്ങളുടെ ചിത്രങ്ങൾ നിങ്ങളിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാകും. അതാണ് ബയോബാബ്‌സസ് അവന്യൂ. 

7. ഉസ്ബെക്കിസ്ഥാൻ

സിൽക്ക് റോഡിന്റെ പാരമ്പര്യത്തിൽ കുതിർന്ന ഉസ്ബെക്കിസ്ഥാനിൽ പല കാലത്തിലൂടെയുള്ള ഒരു യാത്ര നിങ്ങൾക്കും നടത്താം. പുരാതന നഗരങ്ങളായ സമർഖണ്ഡ്, ബുഖാറ, ഖിവ എന്നിവയിലൂടെ യാത്ര തുടരൂ... അവിടെ അതിശയിപ്പിക്കുന്ന ഇസ്ലാമിക വാസ്തുവിദ്യയും തിരക്കേറിയ ബസാറുകളും കാരവൻ വ്യാപാര റൂട്ടുകളുടെ പഴയ കാലഘട്ടവുമെല്ലാം അടുത്തറിയാം. ഇപ്പോൾ ഇൻസ്റ്റാ റീലുകളിലും വ്ലോഗർമാരുടെ വിഡിയോകളിലുമെല്ലാം സജീവമാണ് ഈ രാജ്യം.