കൊച്ചി - വാരണാസി, അയോധ്യ; വിമാന യാത്രയുമായി ഐആർസിടിസി
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ വാരാണസി, അയോധ്യ, പ്രയാഗരാജ് എന്നിവിടങ്ങളിലേക്കു വിമാനയാത്ര. കൊച്ചിയിൽ നിന്നും ആരംഭിക്കുന്ന വിമാനയാത്ര പാക്കേജ് ഡിസംബർ 03 -07 വരെയാണ്. ഭാരത സർക്കാരിന്റെ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ വാരണാസി, അയോധ്യ, പ്രയാഗരാജ് എന്നിവിടങ്ങളിലേക്കു വിമാനയാത്ര. കൊച്ചിയിൽ നിന്നും ആരംഭിക്കുന്ന വിമാനയാത്ര പാക്കേജ് ഡിസംബർ 03 -07 വരെയാണ്. ഭാരത സർക്കാരിന്റെ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐആർസിടിസി). റെയിൽവേ സ്‌റ്റേഷനുകളിലും ട്രെയിനിലുമുള്ള ഭക്ഷണ വിതരണവും മറ്റു ആതിഥ്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് ഇത് രൂപീകൃതമായിരിക്കുന്നത്. കൂടാതെ ആഭ്യന്തര, രാജ്യാന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഐആർസിടിസി വലിയ പങ്കാണ് വഹിക്കുന്നത്. കുറഞ്ഞ ചെലവിൽ ആഭ്യന്തര, വിദേശ ടൂറുകൾ നടത്തുന്നതിൽ മുൻപന്തിയിലുള്ള ഐആർസിടിസി ഡിസംബറിലും അത്യാകർഷകമായ പുതിയ ടൂർ പാക്കേജുമായി എത്തിയിരിക്കുകയാണ്.
5 ദിവസം വരെ നീണ്ടു നിൽക്കുന്ന യാത്ര ഉത്തർപ്രദേശിലെ പ്രമുഖ തീർഥാടന കേന്ദ്രങ്ങളായ വാരണാസി (കാശി), പ്രയാഗ്‌രാജ് (അലഹബാദ്), അയോധ്യ എന്നിവിടങ്ങളിലേക്കാണ്. വാരണാസിയിൽ വാരണാസി (കാശി/ബനാറസ്), കാശി വിശ്വനാഥ ക്ഷേത്രദർശനം, കാശി വിശാലാക്ഷി ദേവി ക്ഷേത്രം, അന്നപൂർണ ദേവി ക്ഷേത്രദർശനം, സാരാനാഥ് ആശ്രമം, ഗംഗാ ആരതി എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
പ്രയാഗരാജിൽ ത്രിവേണിസംഗമം, പാടൽപുരി ഹനുമാൻ ക്ഷേത്രം എന്നിവയും അയോധ്യയിൽ രാമജന്മഭൂമി, ഹനുമാൻ ഗർഹി ക്ഷേത്രം, സരയു നദി, ശ്രീരാമ പട്ടാഭിഷേകം, ദശരഥ മഹൽ എന്നിവയും പ്രധാന ആകർഷണങ്ങളാണ്. കൂടാതെ കൊച്ചിയിൽ നിന്നു വാരണാസിയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകൾ, പ്രഭാത ഭക്ഷണം, അത്താഴം എന്നിവയ്ക്കൊപ്പം ശീതികരിച്ച നക്ഷത്ര ഹോട്ടലുകളിൽ താമസം, യാത്രകൾക്ക് എസി വാഹനം, ഐആർസിടിസി ടൂർ മാനേജറുടെ സേവനം, യാത്രാ ഇൻഷുറൻസ് തുടങ്ങിയവ പാക്കേജിൽ ഉൾപ്പെടുന്നു. ടിക്കറ്റ് നിരക്ക് 35,880 രൂപ മുതൽ. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഐ ആർ സി ടി സി – 8287932082 എന്ന മൊബൈൽ നമ്പറിലോ അല്ലെങ്കിൽ tourismkerala@irctc.com എന്ന ഇ മെയിലിലോ ബന്ധപ്പെടുക.