വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ഗതാഗത മേഖലയിലേക്കു പത്തു പുതിയ നമോ ഭാരത് ട്രെയിനുകൾ അഥവാ വന്ദേ ഭാരത് ട്രെയിനുകൾ കൂടി എത്തുന്നു. ഇന്റർസിറ്റി യാത്രകൾക്കുവേണ്ടിഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. പരമാവധി വേഗം 130 കിലോമീറ്ററാണ്. ഓട്ടമാറ്റിക്

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ഗതാഗത മേഖലയിലേക്കു പത്തു പുതിയ നമോ ഭാരത് ട്രെയിനുകൾ അഥവാ വന്ദേ ഭാരത് ട്രെയിനുകൾ കൂടി എത്തുന്നു. ഇന്റർസിറ്റി യാത്രകൾക്കുവേണ്ടിഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. പരമാവധി വേഗം 130 കിലോമീറ്ററാണ്. ഓട്ടമാറ്റിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ഗതാഗത മേഖലയിലേക്കു പത്തു പുതിയ നമോ ഭാരത് ട്രെയിനുകൾ അഥവാ വന്ദേ ഭാരത് ട്രെയിനുകൾ കൂടി എത്തുന്നു. ഇന്റർസിറ്റി യാത്രകൾക്കുവേണ്ടിഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. പരമാവധി വേഗം 130 കിലോമീറ്ററാണ്. ഓട്ടമാറ്റിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ഗതാഗത മേഖലയിലേക്കു പത്തു പുതിയ നമോ ഭാരത് ട്രെയിനുകൾ അഥവാ വന്ദേ ഭാരത് ട്രെയിനുകൾ കൂടി എത്തുന്നു. ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. പരമാവധി വേഗം 130 കിലോമീറ്ററാണ്. ഓട്ടമാറ്റിക് സ്ലൈഡിങ് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനിലുണ്ട്. കേരളത്തിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് നാടിന്റെ പ്രകൃതിസൗന്ദര്യവും സംസ്കാരവും അറിഞ്ഞ് നിരവധി സ്ഥലങ്ങൾ കാണാനും പുതിയ സ്ഥലങ്ങളെക്കുറിച്ച് അറിയാനും അവസരം ഒരുക്കുന്നു. പുതിയതായി കേരളത്തിന് ലഭിക്കാൻ പോകുന്നത് 10 പുതിയ നമോഭാരത് അല്ലെങ്കിൽ വന്ദേഭാരത് ട്രെയിനുകളാണ്. ഇന്ത്യയിൽ ഹ്രസ്വദൂര യാത്രകൾക്കു പുതിയ മാനവും നിലവാരവും നൽകിയ ട്രെയിനാണ് വന്ദേഭാരത് ട്രെയിനുകൾ. വേഗതയും മികച്ച സൗകര്യങ്ങളും വന്ദേഭാരത് ട്രെയിനിനെ ആളുകൾക്കിടയിൽ എളുപ്പത്തിൽ തന്നെ പ്രിയങ്കരമാക്കി. ഇലക്ട്രിക് ട്രെയിൻ ആയതിനാൽ കൂടുതൽ കാര്യക്ഷമമായ യാത്രാ ഓപ്ഷനുകൾ ഈ ട്രെയിനുകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിനകത്ത് വേഗത കൂടിയ ഗതാഗത സംവിധാനം കൂടുതൽ ഫലപ്രദമാക്കാനും പുതിയ വന്ദേഭാരത് ട്രെയിനുകൾക്കു സാധിക്കും.

ഏതായാലും പുതിയ വന്ദേഭാരത് ട്രെയിനുകൾ എത്തുന്നത് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് ആയിരിക്കും. നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മികച്ച കണക്ടിവിറ്റി നൽകാൻ ഇതിനു സാധിക്കും. അത്ര അറിയപ്പെടാത്ത സ്ഥലങ്ങളിലേക്ക് എത്താനും മികച്ച യാത്രാനുഭവം സ്വന്തമാക്കാനും സഞ്ചാരികൾക്കു സാധിക്കുകയും ചെയ്യും.

Image Credit : PowerTrain/x.com
ADVERTISEMENT

പുതിയ വന്ദേഭാരത് ട്രെയിനുകളിൽ രണ്ടെണ്ണം യാത്ര ആരംഭിക്കുന്നത് കൊല്ലത്തു നിന്ന് ആയിരിക്കും. അതിൽ തന്നെ ഒന്ന് തിരുനെൽവേലിക്കും രണ്ടാമത്തേത് തൃശൂരിലേക്കും ആയിരിക്കും. തൃശൂർ വരെ എന്നുള്ളത് തീർഥാടന കേന്ദ്രമായ ഗുരുവായൂർ വരെ വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. അന്തർസംസ്ഥാന സേവനവും പുതിയ വന്ദേഭാരത് ട്രെയിനുകളിൽ ഉണ്ട്. പുതിയ റൂട്ടിൽ ഒന്ന് തിരുവനന്തപുരത്ത് തുടങ്ങി എറണാകുളത്ത് അവസാനിക്കുന്നതും മറ്റൊരു ട്രെയിൻ ഗുരുവായൂരിൽ തുടങ്ങി തമിഴ്നാട്ടിലെ മധുരയിൽ അവസാനിക്കും.

അധികം അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ എത്തുന്നതോടെ ആ പ്രദേശത്തിന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വിനോദസഞ്ചാരികൾ എത്തുന്നതോടെ പ്രദേശത്തെ പ്രാദേശിക വ്യവസായങ്ങൾ പച്ച പിടിക്കുകയും ആ നാടിന് തന്നെ സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുകയും ചെയ്യും. വേഗതയും സൗകര്യങ്ങളും ആണ് നമോ ഭാരത് ട്രെയിനുകളുടെ പ്രത്യേകത. വിനോദസഞ്ചാരികൾക്ക് എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനും സുഖകരമായ യാത്ര നടത്താനും നമോ ഭാരത് ട്രെയിനുകളിലൂടെ സാധിക്കുന്നു.

ADVERTISEMENT

കൊല്ലം ജില്ലയിൽ ടൂറിസം മേഖലയിൽ വൻനേട്ടം...

നമോ ഭാരത് റാപ്പിഡ് റെയിൽ ട്രെയിനുകൾ (വന്ദേ മെട്രോ) ഓടിത്തുടങ്ങുമ്പോൾ കൊല്ലത്തിന്റെ ടൂറിസം മേഖലയിൽ വൻനേട്ടമുണ്ടാകുമെന്നു വിലയിരുത്തൽ. കാടും കടലും കായലും ഏലാകളും എല്ലാമുള്ള കൊല്ലം ജില്ലയ്ക്ക് ടൂറിസം മേഖലയിൽ ഊർജം പകരാൻ പുതിയ ട്രെയിനുകളുടെ വരവ് സഹായിക്കുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. റെയിൽവേ മന്ത്രാലയത്തിന്റെ പട്ടികയിൽ കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. അതിൽ 2 ട്രെയിനുകൾ കൊല്ലത്തു നിന്നാണു തുടങ്ങുന്നത്. മറ്റു രണ്ട് ട്രെയിനുകൾ കൊല്ലം വഴി പോകുന്നവയാണ്.

ADVERTISEMENT

കൊല്ലം–തൃശൂർ, കൊല്ലം–തിരുനെൽവേലി ട്രെയിനുകളാണ് കൊല്ലം ജംക്‌ഷൻ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്നത്. തിരുവനന്തപുരം–എറണാകുളം, ഗുരുവായൂർ–മധുര എന്നീ ട്രെയിനുകൾ കൊല്ലം വഴിയാണു പോകുന്നത്. കൊല്ലം–തൃശൂർ ട്രെയിൻ ഗുരുവായൂർ വരെ ഓടിക്കാനും സാധ്യതയുണ്ട്. കൊല്ലം–തിരുനെൽവേലി ട്രെയിനും ഗുരുവായൂർ–മധുര ട്രെയിനും കൊല്ലത്തു നിന്നും കൊട്ടാരക്കര, പുനലൂർ, തെന്മല, ആര്യങ്കാവ് വഴിയാണ് തെങ്കാശിയിൽ എത്തി അവിടെ നിന്നാണ് മറ്റു സ്ഥലങ്ങളിലേക്കു പോകുന്നത്.

തെന്മല

ബ്രിട്ടിഷ് ചരിത്രത്തിന്റെ ഭാഗമായ കൊല്ലം–ചെങ്കോട്ട പാതയിലെ മനോഹാരിത ആസ്വദിക്കാൻ രണ്ടു ട്രെയിനുകളിലൂടെ യാത്ര ചെയ്താൽ മതിയാകും. പുനലൂർ മുതൽ ആര്യങ്കാവ് വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ കൗതുകങ്ങൾ. ഈ പാതയിലെ തുരങ്കങ്ങളും പച്ചപ്പും വന്യമായ വനഭംഗിയും ആസ്വദിക്കാം. തെന്മല അണക്കെട്ട്, പാലരുവി വെള്ളച്ചാട്ടം, റോസ്മല എന്നിവിടങ്ങളിൽ എത്തിച്ചേരാനും ഈ പാതയിലൂടെ സാധിക്കും.

കൊല്ലം–ചെങ്കോട്ട പാത

നമോ ഭാരത് ട്രെയിനുകൾ നിർത്താനുള്ള അടിസ്ഥാന സൗകര്യം ചെറിയ സ്റ്റേഷനുകളിൽ ഇല്ലെന്നാണ് ഒരു പോരായ്മയായി പറയുന്നത്. തെന്മല ഉൾപ്പെടെയുള്ള ചെറിയ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തിയാൽ മാത്രമേ, തെന്മല, ആര്യങ്കാവ് മേഖലകളിലെ ടൂറിസം വികസനത്തിന് സഹായിക്കൂ. ചെങ്കോട്ട പാതയിലൂടെ പോകുന്ന പാസഞ്ചർ, മെമു ട്രെയിനുകൾ മാത്രമാണ് നിലവിൽ ചെറിയ സ്റ്റേഷനുകളിൽ നിർത്താറുള്ളൂ. നമോ ഭാരത് ട്രെയിനുകൾക്ക് ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചാൽ പ്രാദേശിക മേഖലയുടെ സമഗ്ര വികസനത്തിന് വഴിതെളിയും.

കൊല്ലം–കായംകുളം പാതയിലെ മൺറോതുരുത്താണ് ജില്ലയിൽ ടൂറിസം വികസന സാധ്യത ഏറെയുള്ള മറ്റൊരു സ്ഥലം. നിലവിൽ വിദേശികൾ ഉൾപ്പെടെയുള്ളവർ തുരുത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നുണ്ട്. നമോ ഭാരത് ട്രെയിനുകൾക്ക് മൺറോതുരുത്ത് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചാൽ കൂടുതൽ വിനോദ സഞ്ചാരികൾ ഈ മേഖലയിലേക്ക് എത്തുമെന്നും വിലയിരുത്തുന്നു. മെട്രോ ട്രെയിനുകൾക്കു സമാനമാണ് നമോ ഭാരത് ട്രെയിനുകൾ. പെട്ടെന്ന് ഓടിത്തുടങ്ങാനും അതിവേഗം നിർത്താനുമുള്ള ആധുനിക സംവിധാനങ്ങൾ ഈ ട്രെയിനുകളിലുണ്ട്.

Mandro Island

ചെറിയ സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ട്രെയിനുകളുടെ ഓട്ടത്തെ കാര്യമായി ബാധിക്കില്ലെന്നും വിലയിരുത്തുന്നു. അഷ്ടമുടി, ശാസ്താംകോട്ട, പരവൂർ കായലുകളും സുന്ദരമായ ബീച്ചുകളുമാണ് ജില്ലയുടെ പ്രത്യേകതയായി പറയുന്നത്. ജനപ്രതിനിധികൾ ശ്രമിച്ചാൽ നാടിന്റെ ടൂറിസം സാധ്യത കൂടി കണക്കിലെടുത്ത് ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിപ്പിക്കാൻ കഴിയുമെന്നും വിലയിരുത്തുന്നു. 100 മുതൽ 250 കിലോമീറ്റർ ദൂരെയുള്ള നഗരങ്ങളെ ബന്ധിപ്പിച്ചാണ് നമോ ഭാരത് ട്രെയിനുകൾ. ഈ ശ്രേണിയിലുള്ള ആദ്യ ട്രെയിൻ ഗുജറാത്തിലെ ഭുജ്–അഹമ്മദാബാദ് റൂട്ടിൽ സെപ്റ്റംബർ 17ന് ഓടിത്തുടങ്ങി.

മിനിമം ടിക്കറ്റ് 30 രൂപ
വന്ദേ മെട്രോ നിരക്കുകളും റെയിൽവേ പ്രഖ്യാപിച്ചിരുന്നു. മിനിമം ‌ടിക്കറ്റ് നിരക്ക് ജിഎസ്ടി ഉൾപ്പെടെ 30 രൂപയാണ്. ഒരാഴ്ച മുതൽ ഒരു മാസം വരെ പോയി വരാനുള്ള സീസൺ ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും ഉണ്ടാകും. 20 സിംഗിൾ ജേണി ടിക്കറ്റ് നിരക്ക് നൽകി ഒരു മാസത്തേക്കു യാത്ര ചെയ്യാം. ഭുജിൽനിന്ന് അഹമ്മദാബാദ് വരെയെത്തുന്നതിന് 430 രൂപയാണ് ജിഎസ്ടി ഇല്ലാതെ ചെലവാകുക.

English Summary:

Discover how 10 new Vande Bharat trains will revolutionize travel in Kerala, connecting tourist hotspots and boosting tourism. Explore the key highlights and routes of these high-speed trains.