ചെലവു ചുരുക്കി മനോഹരമായ യാത്രകൾ, കെഎസ്ആർടിസിയിൽ
അവധിക്കാലവും ക്രിസ്തുമസ് ആഘോഷങ്ങളും അടുത്തെത്താറായി. യാത്രകൾ പോകാൻ ഏറ്റവും ഉചിതമായ സമയം കൂടിയാണിത്. ചുരുങ്ങിയ ചെലവിൽ മനോഹരമായ യാത്രകൾക്കു സൗകര്യങ്ങൾ ഒരുക്കുകയാണ് കെ എസ് ആർ ടി സി. വിവിധ ഡിപ്പോകളിൽ നിന്നും ഡിസംബർ മാസത്തിൽ കേരളം മുഴുവൻ നീളുന്ന ഉല്ലാസ യാത്രകളാണ് കെ എസ് ആർ ടി സി സംഘടിപ്പിക്കുന്നത്.
അവധിക്കാലവും ക്രിസ്തുമസ് ആഘോഷങ്ങളും അടുത്തെത്താറായി. യാത്രകൾ പോകാൻ ഏറ്റവും ഉചിതമായ സമയം കൂടിയാണിത്. ചുരുങ്ങിയ ചെലവിൽ മനോഹരമായ യാത്രകൾക്കു സൗകര്യങ്ങൾ ഒരുക്കുകയാണ് കെ എസ് ആർ ടി സി. വിവിധ ഡിപ്പോകളിൽ നിന്നും ഡിസംബർ മാസത്തിൽ കേരളം മുഴുവൻ നീളുന്ന ഉല്ലാസ യാത്രകളാണ് കെ എസ് ആർ ടി സി സംഘടിപ്പിക്കുന്നത്.
അവധിക്കാലവും ക്രിസ്തുമസ് ആഘോഷങ്ങളും അടുത്തെത്താറായി. യാത്രകൾ പോകാൻ ഏറ്റവും ഉചിതമായ സമയം കൂടിയാണിത്. ചുരുങ്ങിയ ചെലവിൽ മനോഹരമായ യാത്രകൾക്കു സൗകര്യങ്ങൾ ഒരുക്കുകയാണ് കെ എസ് ആർ ടി സി. വിവിധ ഡിപ്പോകളിൽ നിന്നും ഡിസംബർ മാസത്തിൽ കേരളം മുഴുവൻ നീളുന്ന ഉല്ലാസ യാത്രകളാണ് കെ എസ് ആർ ടി സി സംഘടിപ്പിക്കുന്നത്.
അവധിക്കാലവും ക്രിസ്തുമസ് ആഘോഷങ്ങളും അടുത്തെത്താറായി. യാത്രകൾ പോകാൻ ഏറ്റവും ഉചിതമായ സമയം കൂടിയാണിത്. ചുരുങ്ങിയ ചെലവിൽ മനോഹരമായ യാത്രകൾക്കു സൗകര്യങ്ങൾ ഒരുക്കുകയാണ് കെ എസ് ആർ ടി സി. വിവിധ ഡിപ്പോകളിൽ നിന്നും ഡിസംബർ മാസത്തിൽ കേരളം മുഴുവൻ നീളുന്ന ഉല്ലാസ യാത്രകളാണ് കെ എസ് ആർ ടി സി സംഘടിപ്പിക്കുന്നത്. മലപ്പുറം ഡിപ്പോയിൽ നിന്നുമുള്ള ഉല്ലാസ യാത്രകൾ ഡിസംബർ ഒന്നാം തീയതിയാണ് ആരംഭിക്കുന്നത്. ദൂരയാത്രകളിൽ ഭക്ഷണവും താമസവും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിരപ്പള്ളി - വാഴച്ചാൽ - മലക്കപ്പാറ, മാമലകണ്ടം - മൂന്നാർ, വാഗമൺ - ഇടുക്കി, ആലപ്പുഴ ഹൗസ് ബോട്ട്, മറയൂർ - കാന്തല്ലൂർ, ഗവി - പരുന്തുംപാറ, വട്ടവട - മൂന്നാർ എന്നീ യാത്രകളാണ് സംഘടിപ്പിക്കുന്നത്.
കെ എസ് ആർ ടി സി മലപ്പുറം ഡിപ്പോയിൽ നിന്നുമുള്ള ഉല്ലാസയാത്രകൾ
ഡിസംബർ ഒന്നാം തീയതി മലപ്പുറത്ത് നിന്നുമുള്ള ആദ്യ യാത്ര പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലേക്കാണ്. രാവിലെ അഞ്ച് മണിക്കാണ് യാത്ര ആരംഭിക്കുന്നത്. ഒറ്റ ദിവസം മാത്രം നീളുന്ന ആ യാത്രയ്ക്ക് ഒരാൾക്ക് 830 രൂപയാണ് ഈടാക്കുന്നത്. അതേ ദിവസം തന്നെ അതിരപ്പള്ളി - വാഴച്ചാൽ - മലക്കപ്പാറയ്ക്കും ഉല്ലാസയാത്രയുണ്ട്. വെളുപ്പിന് നാല് മണിക്കാരംഭിക്കുന്ന യാത്രയ്ക്ക് 920 രൂപയാണ് ബസ് ചാർജ്. ഡിസംബർ ഏഴാം തീയതിയാണ് കെ എസ് ആർ ടി സി യുടെ മലപ്പുറത്ത് നിന്നുമുള്ള അടുത്ത ഉല്ലാസ യാത്ര. അതിലൊന്ന് നെല്ലിയാമ്പതിയിലേക്കും മറ്റൊന്ന് മാമലക്കണ്ടം വഴി മൂന്നാറിലേക്കുമാണ്. രണ്ടു ദിവസം നീളുന്ന മൂന്നാർ യാത്രയ്ക്ക് 1680 രൂപയാണ് നിരക്ക്. ഒരു ദിവസത്തെ ഉച്ചഭക്ഷണം, താമസം, ബസ് ചാർജ് എന്നിവയടങ്ങുന്നതാണ് മൂന്നാർ യാത്രാപാക്കേജ്. ഡിസംബർ എട്ടിനുള്ള ഏകയാത്ര അതിരപ്പള്ളി - വാഴച്ചാൽ - മലക്കപ്പാറയിലേക്കാണ്. ഡിസംബർ 13 നുള്ള ഉല്ലാസയാത്ര വാഗമൺ - ചെറുതോണി വഴി ഇടുക്കിയിലേക്കാണ്. രണ്ടു ദിവസം നീണ്ടു നിൽക്കുന്നതാണ് ആ യാത്ര. 2,870 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. രണ്ടാമത്തെ ദിവസത്തെ ഉച്ചഭക്ഷണവും രാത്രിയിലെ ഡിന്നറും ഈ പാക്കേജിൽ ഉൾപ്പെടുന്നില്ല. ഡിസംബർ 14 നു മലപ്പുറത്തു നിന്നുമുള്ള യാത്ര നെല്ലിയാമ്പതിയിലേക്കാണ്. ഡിസംബർ 15 നു മൂന്നു യാത്രകളാണ് കെ എസ് ആർ ടി സി മലപ്പുറം ഡിപ്പോ ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം മാത്രം നീളുന്ന ആ യാത്രകളിൽ ഒരു ലക്ഷ്യം അതിരപ്പള്ളി - വാഴച്ചാൽ - മലക്കപ്പാറയാണ്. അടുത്തത് ആലപ്പുഴയിലേക്കാണ്. ഹൗസ് ബോട്ടിലെ യാത്രയ്ക്കും ഉച്ച ഭക്ഷണത്തിനും വൈകുന്നേരത്തെ ചായയ്ക്കുമായി 1790 രൂപയാണ് ടിക്കറ്റ് നിരക്ക് വരുന്നത്. നെഫെറ്റിറ്റി ക്രൂയിസ് കപ്പലിൽ കടൽ കാഴ്ചകൾ ആസ്വദിക്കാനുള്ളതാണ് അടുത്ത യാത്ര. ഉച്ചഭക്ഷം ഉൾപ്പെടാത്ത ഈ യാത്രയ്ക്ക് ഒരാൾക്ക് 3,990 രൂപ ചെലവ് വരും. ഡിസംബർ 20 ലെ യാത്ര മറയൂർ - കാന്തല്ലൂർ - മൂന്നാർ യാത്ര രണ്ടു ദിവസം നീണ്ടു നിൽക്കുന്നതാണ്. താമസവും ബസ് ചാർജും ഉൾപ്പെടെ 1,630 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. അടവി - ഗവി - പരുന്തുംപാറയിലേക്കാണ് ഡിസംബർ 21 നു മലപ്പുറം ഡിപ്പോയിൽ നിന്നുമുള്ള അടുത്ത യാത്ര. പ്രഭാതഭക്ഷണവും ഡിന്നറും ഉൾപ്പെടാത്ത ഈ യാത്രക്ക് 3000 രൂപയാണ് ഒരാൾക്ക് ചെലവ് . 22 നു നെല്ലിയാമ്പതിയിലേക്കാണ് കെ എസ് ആർ ടി സി യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 24 നു നെഫെറ്റിറ്റി ക്രൂയിസ് കപ്പലിലേക്കാണ് ഉല്ലാസയാത്ര. അന്നേ ദിവസം തന്നെ അതിരപ്പള്ളി - വാഴച്ചാൽ - മലക്കപ്പാറയ്ക്കും കണ്ണൂരിലെ പൈതൽമലയിലേക്കും വ്യത്യസ്തമായ ഇരുയാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടുദിവസം നീളുന്ന കണ്ണൂർ പൈതൽമല യാത്രയ്ക്ക് 1110 രൂപയാണ് ടിക്കറ്റ് നിരക്ക്. 25 നു നെല്ലിയാമ്പതിയിലേക്കും 26 നു മാമലക്കണ്ടം - മൂന്നാർ യാത്രയുമുണ്ട്. 27 നു മൂന്നാർ - വട്ടവട യാത്രയാണ്. രണ്ടു ദിവസം നീളുന്ന യാത്രക്ക് 1,630 രൂപ തന്നെയാണ് ചെലവ്. താമസവും ബസ് ചാർജും ഉൾപ്പെടെയാണിത്. ഡിസംബർ 28 ലെ യാത്ര നെല്ലിയാമ്പതിയിലേക്കാണ്. 29 നു അതിരപ്പള്ളി - വാഴച്ചാൽ - മലക്കപ്പാറയ്ക്കും കെ എസ് ആർ ടി സിയുടെ ഉല്ലാസയാത്രയുണ്ട്.
യാത്രകൾ പോകാൻ താല്പര്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അന്വേഷണത്തിനും 9400128856, 8547109115, 04832734950 എന്ന നമ്പറിൽ ബന്ധപ്പെടാം. ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഈ ഉല്ലാസയാത്ര പോകാനുള്ള അവസരമുണ്ടായിരിക്കുകയുള്ളു.