മഹാ കുംഭമേള - പ്രത്യേക ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുമായി ഐആർസിടിസി
ഭാരത സർക്കാരിന്റെ റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് അഥവാ ഐ ആർ സി ടി സി. റെയിൽവേ സ്‌റ്റേഷനുകളിലും, ട്രെയിനിലുമുള്ള ഭക്ഷണ വിതരണവും മറ്റു ആതിഥ്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും, നിയന്ത്രിക്കുന്നതിനും കൂടാതെ
ഭാരത സർക്കാരിന്റെ റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് അഥവാ ഐ ആർ സി ടി സി. റെയിൽവേ സ്‌റ്റേഷനുകളിലും, ട്രെയിനിലുമുള്ള ഭക്ഷണ വിതരണവും മറ്റു ആതിഥ്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും, നിയന്ത്രിക്കുന്നതിനും കൂടാതെ
ഭാരത സർക്കാരിന്റെ റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് അഥവാ ഐ ആർ സി ടി സി. റെയിൽവേ സ്‌റ്റേഷനുകളിലും, ട്രെയിനിലുമുള്ള ഭക്ഷണ വിതരണവും മറ്റു ആതിഥ്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും, നിയന്ത്രിക്കുന്നതിനും കൂടാതെ
ഭാരത സർക്കാരിന്റെ റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് അഥവാ ഐ ആർ സി ടി സി. റെയിൽവേ സ്‌റ്റേഷനുകളിലും, ട്രെയിനിലുമുള്ള ഭക്ഷണ വിതരണവും മറ്റു ആതിഥ്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും, നിയന്ത്രിക്കുന്നതിനും കൂടാതെ ആഭ്യന്തര, അന്തർദേശീയ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഇത് രൂപീകൃതമായിരിക്കുന്നത്.
12 വർഷത്തിലൊരിക്കൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മതപരമായ ഒത്തുചേരലാണ് മഹാ കുംഭ മേള. 2025-ലെ മഹാ കുംഭ മേള, പ്രയാഗ് രാജിൽ (അലഹബാദിൽ) ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കാൻ പോകുകയാണ്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി തീർത്ഥാടകരും, ടൂറിസ്റ്റുകളും ഉൾപ്പെടെ 15 കോടി മുതൽ 20 കോടി ജനങ്ങൾ, മഹാ കുംഭ മേളയോടനുബന്ധിച്ച് പ്രയാഗ് രാജ് സന്ദർശിക്കും എന്നാണ് പ്രതീക്ഷ. ഇതിനായി വിപുലമായ സൗകര്യങ്ങൾ തന്നെ ഒരുക്കി വരുകയാണ്.
2025-ലെ മഹാ കുംഭ മേളയോടനുബന്ധിച്ച് ഐ ആർ സി ടി സിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രയാഗ് രാജിലേക്ക് പ്രത്യേക ടൂറിസ്റ്റ് ട്രെയിനുകൾ ഓടിക്കുവാൻ തയ്യാറെടുക്കുകയാണ്. അതോടൊപ്പം പ്രയാഗ് രാജിൽ മഹാ കുംഭ് ഗ്രാമം എന്ന പേരിൽ ടെന്റ് സിറ്റിയും തയ്യാറായി വരുന്നു.
∙ മഹാ കുംഭപുണ്യ ക്ഷേത്ര യാത്ര
മഹാകുംഭ മേളയോടനുബന്ധിച്ച് ഐആർസിടിസിയുടെ ആഭിമുഖ്യത്തിൽ മഹാകുംഭ പുണ്യ ക്ഷേത്ര യാത്ര എന്ന പേരിൽ പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ 2025 ഫെബ്രുവരി 18ന് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നതാണ്. എട്ട് ദിവസത്തെ ഈ യാത്രയിലൂടെ കുംഭ മേളയുടെ പ്രധാന കേന്ദ്രമായ പ്രയാഗ് രാജ്, കൂടാതെ ഉത്തർപ്രദേശിലെ പ്രശസ്ത തീർഥാടന കേന്ദ്രങ്ങളായ വാരാണസി (കാശി), അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം എന്നിവിടങ്ങളും സന്ദർശിക്കാവുന്നതാണ്. അതോടൊപ്പം പുണ്യ നദികളിൽ ഏറ്റവും പ്രധാനപ്പെട്ട ഗംഗാ നദിയിൽ ദിവസേന നടക്കുന്ന ഗംഗാ ആരതിയിലും തീർത്ഥാടകർക്ക് പങ്കെടുക്കാവുന്നതാണ്.
യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾക്കനുസരിച്ച് കംഫർട്ട്, ഇക്കണോമി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്ന് ബുക്ക് ചെയ്യാവുന്നതാണ്. തേർഡ് എ സി ട്രെയിൻ യാത്ര, എ സി ഹോട്ടലുകളിൽ താമസ സൗകര്യം എന്നിവ കംഫർട്ട് വിഭാഗത്തിൽ ലഭിക്കുന്നതാണ്. നോൺ എ സി സ്ലീപ്പർ ക്ലാസ് ട്രെയിൻ യാത്രയും, നോൺ എ സി ഹോട്ടലുകളിൽ താമസ സൗകര്യവും ഇക്കണോമി വിഗത്തിൽ ലഭിക്കുന്നതാണ്. കൂടാതെ എല്ലാ സമയത്തുമുള്ള ഭക്ഷണം, യാത്രകൾക്ക് നോൺ എ സി വാഹനം, ടൂർ എസ്‌കോർട്ട്, സെക്യൂരിറ്റി എന്നിവരുടെ സേവനം, യാത്ര ഇൻഷുറൻസ് എന്നിവയും യാത്രയിൽ ഉൾപ്പെടുന്നു. ടിക്കറ്റ് നിരക്ക് കംഫർട്ട് വിഭാഗത്തിന് 41900 രൂപയും, ഇക്കണോമി വിഭാഗത്തിന് 26320 രൂപയും.
കൂടുതൽ വിവരങ്ങൾക്ക്
വെബ്സൈറ്റ് – www.irctctourism.com (പാക്കേജ് കോഡ് - SZBG20)
എറണാകുളം – 8287932082
തിരുവനന്തപുരം – 8287932095
കോഴിക്കോട് – 8287932098
കോയമ്പത്തൂർ – 9003140655
∙മഹാകുംഭ ഗ്രാമം, ഐആർസിടിസി ടെന്റ് സിറ്റി
പ്രയാഗരാജിൽ നടക്കുന്ന മഹാകുംഭമേള 2025 നോട് അനുബന്ധിച്ച്, മഹാകുംഭ ഗ്രാമം എന്ന പേരിൽ IRCTC യുടെ ആഭിമുഖ്യത്തിൽ ടെന്റ് സിറ്റി തയ്യാറാറായിരിക്കുകയാണ്. ഇന്ത്യയുടെ ആത്മീയ വൈവിധ്യത്തെ അനുഭവവേദ്യമാക്കുന്നതിനോടൊപ്പം ആഡംബര വാസസ്ഥലവും സംയോജിക്കുന്നതാണ് ടെന്റ് സിറ്റി എന്ന ഈ സംരംഭം. ആത്മീയാന്തരീക്ഷം ഉറപ്പു വരുത്തുന്നതിനോടൊപ്പം ഉയർന്ന നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഡീലക്സ്, പ്രീമിയം ക്യാമ്പുകൾ പ്രയാഗരാജിലെ മഹാ കുംഭ ഗ്രാമം ടെന്റ് സിറ്റിയിൽ ലഭ്യമാണ്.
നേരിട്ടുള്ള ബുക്കിങ് വഴിയും റെയിൽ ടൂർ പാക്കേജുകൾ, ഭാരത് ഗൗരവ് ട്രെയിനുകൾ മുതലായ ഐആർസിടിസി ടൂർ പാക്കേജുകൾ വഴിയും മഹാ കുംഭ ഗ്രാമം ടെന്റ് സിറ്റിയിലെ സേവനങ്ങൾ തീർഥാടകർക്കും ടൂറിസ്റ്റുകൾക്കും പ്രയോജനപ്പെടുത്താം. ഒരു ടെന്റിൽ രണ്ടു പേർ എന്ന രീതിയിലുള്ള താമസത്തിന് പ്രഭാത ഭക്ഷണം ഉൾപ്പെടെ ഒരു രാത്രി താമസത്തിന് 6,000 രൂപ മുതൽ ടെന്റുകൾ ലഭ്യമാണ് (നികുതികൾ പുറമേ). മുൻകൂട്ടിയുള്ള ബുക്കിങ്ങിനും ഗ്രൂപ്പ് ബുക്കിങ്ങിനും പ്രത്യേക കിഴിവുകൾ ലഭ്യമാണ്.
ഐ ആർ സി ടി സിയുടെ ടെന്റ് സിറ്റി മഹാ കുംഭ ഗ്രാമത്തിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് www.irctctourism.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 1800110139 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ 8287930739, 8595931047, 8076025236 എന്നീ മൊബൈൽ നമ്പറുകളിൽ ഏതെങ്കിലും ഒന്നിലേക്ക് “Mahakumbh IRCTC” എന്ന് വാട്സ്ആപ്പ് സന്ദേശം അയക്കാം.