ബിഗ് ഗെയിം ഫിഷിങ്, വേറിട്ട യാത്രാനുഭവത്തിന് ക്ഷണിച്ച് മാലദ്വീപ്
കടലില്‍ മീന്‍പിടിക്കാനും പാചകം ചെയ്യാനും രുചിച്ചു നോക്കാനുമെല്ലാമുള്ള അപൂര്‍വ അവസരമൊരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് സിനമണ്‍ ധോന്‍വേലി മാലദ്വീപ്. ബിഗ് ഗെയിം ഫിഷിങ് എന്നു പേരിട്ടിരിക്കുന്ന ഈ യാത്രാനുഭവത്തിലൂടെ മാലദ്വീപിന്റെ വേറിട്ട സാംസ്‌ക്കാരിക സമ്പത്ത് അടുത്തറിയാനുള്ള അവസരം കൂടിയാണ്

കടലില്‍ മീന്‍പിടിക്കാനും പാചകം ചെയ്യാനും രുചിച്ചു നോക്കാനുമെല്ലാമുള്ള അപൂര്‍വ അവസരമൊരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് സിനമണ്‍ ധോന്‍വേലി മാലദ്വീപ്. ബിഗ് ഗെയിം ഫിഷിങ് എന്നു പേരിട്ടിരിക്കുന്ന ഈ യാത്രാനുഭവത്തിലൂടെ മാലദ്വീപിന്റെ വേറിട്ട സാംസ്‌ക്കാരിക സമ്പത്ത് അടുത്തറിയാനുള്ള അവസരം കൂടിയാണ് സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. ഇന്ത്യന്‍ യാത്രികരുടെ സാഹസികതയോടും പാചകത്തിനോടുമുള്ള ഇഷ്ടവും ബന്ധങ്ങള്‍ക്കുള്ള പ്രാധാന്യവുമെല്ലാം ഈ യാത്രയെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
മാലദ്വീപിലെ പരമ്പരാഗത വഞ്ചിയിലായിരിക്കും സന്ദര്‍ശകരെ കടലിലേക്കു കൊണ്ടുപോവുക. ഈ പൈതൃക വഞ്ചിയില്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ നീല ജലാശയത്തിലെ യാത്ര വ്യത്യസ്ത അനുഭവം സമ്മാനിക്കും. കടലില്‍ നിന്നും നേരിട്ട് മീന്‍ പിടിച്ച് കയ്യോടെ പാചകം ചെയ്തു കഴിക്കാനുള്ള അവസരവുമുണ്ട്. സിനമണ്‍ ധോന്‍വേലി മാലദ്വീപിലെ മത്സ്യബന്ധന വിദഗ്ധരുടെ സാന്നിധ്യവും സഞ്ചാരികള്‍ക്കു പുതു അറിവുകള്‍ നല്‍കും.
സമുദ്രത്തിലേക്കുള്ള യാത്രകള്‍ക്കു മുന്നോടിയായി സഞ്ചാരികള്‍ക്കു യാത്രയുടെ സവിശേഷതകളേയും ശ്രദ്ധിക്കേണ്ട കാര്യങ്ങളേയും കുറിച്ചു വിശദമാക്കി കൊടുക്കും. റിസോര്‍ട്ടിന്റെ ഗൈഡുമാരില്‍ അനുഭവ സമ്പത്തുള്ള ചൂണ്ടക്കാരുമുണ്ട്. ചൂണ്ടയിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മീനുകളുടെ സ്വഭാവത്തെക്കുറിച്ചുമെല്ലാം ഇവര്‍ വിവരിക്കും. ചൂണ്ടയും റീലും ലൈനുകളും മാത്രമല്ല മീന്‍ പിടിക്കാനുപയോഗിക്കുന്ന ഇരകളും സൂഷ്മമായാണ് തിരഞ്ഞെടുക്കുന്നത്.
നിശ്ചിത വലിപ്പമില്ലാത്തതോ നിയമപരമായി അനുമതിയില്ലാത്തതോ ആയ മത്സ്യങ്ങളെ ലഭിക്കുകയാണെങ്കില്‍ അവയെ തിരികെ സമുദ്രത്തിലേക്കു തന്നെ വിടും. പരിസ്ഥിതിക്ക് പരമാവധി കുഴപ്പങ്ങളുണ്ടാക്കാത്ത വിധമാണ് ഇത്തരം യാത്രകള്‍ സംഘടിപ്പിക്കുന്നത്. ഒരിക്കല്‍ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ ഈ യാത്രയില്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയില്ല. മാലദ്വീപിനെക്കുറിച്ചുള്ള സമ്പന്നമായ ഓര്‍മകള്‍ സമ്മാനിക്കുന്ന യാത്രയായിരിക്കും സിനമണ്‍ ധോന്‍വേലി മാലദ്വീപ് സംഘടിപ്പിക്കുന്ന ബിഗ് ഗെയിം ഫിഷിങ് യാത്ര.