ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർ…ഇതൊക്കെയൊന്നു ശ്രദ്ധിക്കണേ
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സഞ്ചാരികളുടെ എണ്ണം ഇന്ന് ഏറെ വർധിച്ചിരിക്കുന്നു. അതിൽ തന്നെ സ്ത്രീകളുടെ എണ്ണം കൂടുന്നുമുണ്ട്. തനിച്ചുള്ള യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾ പലപ്പോഴും യാത്രക്കിടെ പല പ്രശ്നങ്ങളും അഭിമുഖികരിക്കേണ്ടിവരാറുണ്ട്. എന്നു കരുതി നമുക്ക് യാത്ര ചെയ്യാതിരിക്കാൻ പറ്റുമോ. അങ്ങനെയുള്ള
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സഞ്ചാരികളുടെ എണ്ണം ഇന്ന് ഏറെ വർധിച്ചിരിക്കുന്നു. അതിൽ തന്നെ സ്ത്രീകളുടെ എണ്ണം കൂടുന്നുമുണ്ട്. തനിച്ചുള്ള യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾ പലപ്പോഴും യാത്രക്കിടെ പല പ്രശ്നങ്ങളും അഭിമുഖികരിക്കേണ്ടിവരാറുണ്ട്. എന്നു കരുതി നമുക്ക് യാത്ര ചെയ്യാതിരിക്കാൻ പറ്റുമോ. അങ്ങനെയുള്ള
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സഞ്ചാരികളുടെ എണ്ണം ഇന്ന് ഏറെ വർധിച്ചിരിക്കുന്നു. അതിൽ തന്നെ സ്ത്രീകളുടെ എണ്ണം കൂടുന്നുമുണ്ട്. തനിച്ചുള്ള യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾ പലപ്പോഴും യാത്രക്കിടെ പല പ്രശ്നങ്ങളും അഭിമുഖികരിക്കേണ്ടിവരാറുണ്ട്. എന്നു കരുതി നമുക്ക് യാത്ര ചെയ്യാതിരിക്കാൻ പറ്റുമോ. അങ്ങനെയുള്ള
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സഞ്ചാരികളുടെ എണ്ണം ഇന്ന് ഏറെ വർധിച്ചിരിക്കുന്നു. അതിൽ തന്നെ സ്ത്രീകളുടെ എണ്ണം കൂടുന്നുമുണ്ട്. തനിച്ചുള്ള യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾ പലപ്പോഴും യാത്രക്കിടെ പല പ്രശ്നങ്ങളും അഭിമുഖികരിക്കേണ്ടിവരാറുണ്ട്. എന്നു കരുതി നമുക്ക് യാത്ര ചെയ്യാതിരിക്കാൻ പറ്റുമോ. അങ്ങനെയുള്ള സാഹചര്യത്തിൽ പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ കുറച്ചുകൂടി ജാഗരൂകരായി സഞ്ചരിക്കാൻ ശ്രമിക്കാം. മിക്കപ്പോഴും, പകലായിരിക്കും മിക്കവരുടേയും യാത്രകൾ എല്ലാം തന്നെ, സുരക്ഷ തന്നെ പ്രധാനം. എന്നിരുന്നാലും ചില സന്ദർഭങ്ങളിൽ മറ്റ് മാർഗങ്ങളില്ലാതെ ഒറ്റ രാത്രികൊണ്ടു യാത്ര ചെയ്യേണ്ടി വന്നേക്കാം. ഒരു ഗ്രൂപ്പിനൊപ്പമൊക്കെ യാത്ര ചെയ്യുമ്പോൾ അത്ര പ്രശ്നമുള്ളതായി തോന്നിലെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ കുറച്ച് ഭയപ്പെടേണ്ടിവരും.നിങ്ങൾ മുമ്പ് സന്ദർശിച്ചിട്ടില്ലാത്ത സ്ഥലത്തേക്കൊ ഭാഷ വ്യത്യസ്‌തമായ സ്ഥലത്തേക്കോ യാത്ര ചെയ്യുകയാണെങ്കിൽ പ്രശ്‌നങ്ങൾ പെരുകാനുള്ള സാഹചര്യവുമുണ്ട്. അത്തരം സന്ദർഭങ്ങളിൽ, നിങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ട ചില കാര്യങ്ങളാണ് ഇനി പറയുന്നത്, പ്രത്യേകിച്ചും നിങ്ങൾ ആദ്യമായിട്ടാണ് രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതെങ്കിൽ.
∙ ആവശ്യത്തിന് മൊബൈൽ ഡേറ്റയും ചാർജും ഉണ്ടെന്ന് ഉറപ്പുവരുത്തുക
നമുക്ക് ഏറ്റവും അടിയന്തിരവും അത്യാവശ്യവുമായി വേണ്ട കാര്യം മൊബൈൽ ഡേറ്റയാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതുകൊണ്ട് തന്നെ നിങ്ങൾ സഞ്ചരിക്കുന്ന വഴികളും ലൊക്കേഷനുമെല്ലാം ഏറ്റവും അടുപ്പമുള്ളവർക്ക് അറിയാനും ഷെയർ ചെയ്യാനും ഇത് അത്യാവശ്യമാണ്. എന്നാലും എന്തെങ്കിലും തടസം നേരിടാൻ സാധ്യതയുണ്ട്, അതിനായി നിങ്ങൾ മുൻകൂട്ടി തയ്യാറാകണം. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ, ഫോണുകൾ അമിതമായി ഉപയോഗിക്കുകയും അതിന്റെ ഫലമായി ഡാറ്റാ ഉപയോഗ പരിധികളോ കോളിങ് പരിധികളോ ഇല്ലാതാവുകയും ചെയ്തേക്കാം. അതുപോലെ മൊബൈലിന്റെ ബാറ്ററി ചാർജ്ജും തീർന്നുപോകാതെ ശ്രദ്ധിക്കണം. നിങ്ങൾ രാജ്യാന്തര യാത്രയിലാണെങ്കിൽ ഇത് പ്രത്യേകിച്ചും ഒരു പ്രശ്നമാണ്. അതിനാൽ, നിങ്ങൾക്ക് മതിയായ ഡാറ്റ ലഭ്യമാണെന്ന് ഉറപ്പാക്കുക, കൂടാതെ രാജ്യാന്തര യാത്രയിൽ, നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നിങ്ങൾ എവിടെയാണെന്ന് അപ്‌ഡേറ്റ് ചെയ്യാൻ ഒരു ഇ-സിം എടുക്കുന്നതും നല്ലതാണ്.
∙രാത്രി യാത്രയിൽ ഉറക്കം ഒഴിവാക്കുക
രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഉറങ്ങാതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ സ്വകാര്യ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, നിങ്ങളുടെ സമീപമുള്ള ചുറ്റുപാടുകളെക്കുറിച്ചും നിങ്ങളുടെ വസ്തുവകകളെക്കുറിച്ചും ബോധവാന്മാരായിരിക്കേണ്ടത് പ്രധാനമാണ്. അതായത്, പകൽ മുഴുവൻ ചുറ്റിക്കറങ്ങാൻ സമയം ലഭിക്കുമെന്നതിനാൽ പലപ്പോഴും നമ്മളിൽ പലരും പോകേണ്ടയിടത്തേയ്ക്കുള്ള യാത്ര ആരംഭിക്കുന്നത് രാത്രിയിലായിരിക്കും. പക്ഷേ ട്രെയിൻ പോലെയുള്ള പൊതുഗതാഗത സംവിധാനത്തിലൂടെ രാത്രി സഞ്ചരിക്കുമ്പോൾ ഉറങ്ങാതെ ഇരിക്കുന്നത് തന്നെയാണ് നല്ലത്. അതിനാൽ രാത്രി യാത്രയ്‌ക്ക് മുമ്പ് അൽപ്പം കണ്ണടയ്ക്കുന്നത് ഒരു മികച്ച ആശയമായിരിക്കും. പകൽ കുറച്ച് സമയം ഉറങ്ങാൻ കണ്ടെത്തുക. ഒപ്പം യാത്രയിൽ ഉറങ്ങാതിരിക്കാൻ സിനിമകളോ സീരിസുകളുടെ എപ്പിസോഡുകൾ അങ്ങനെ എന്തെങ്കിലുമൊക്കെ നേരത്തെ ഡൗൺലോഡ് ചെയ്യുകയോ അല്ലെങ്കിൽ കാണുകയോ ആവാം. അതിലും പ്രധാനമായി, യാത്രയ്ക്ക് മുമ്പ്, നിങ്ങൾക്ക് ഉറക്കം വരാതിരിക്കാൻ മദ്യവും ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണവും കഴിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കുക.
∙ ശരിയായ ഗതാഗത രീതി തിരഞ്ഞെടുക്കുക
ശരിയായ ഗതാഗത മാർഗത്തിലൂടെയുള്ള യാത്ര നിങ്ങളുടെ രാത്രി യാത്രയിൽ വളരെയധികം വ്യത്യാസം വരുത്തും. ഒരു സ്ത്രീ സഞ്ചാരി എന്ന നിലയിൽ, സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് റോഡോ ട്രെയിനോ തിരഞ്ഞെടുക്കുന്നതിന് പകരം വിമാന യാത്ര തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ട്രെയിനുകളുമായോ ബസുകളുമായോ താരതമ്യപ്പെടുത്തുമ്പോൾ എയർപോർട്ടുകൾക്കും എയർലൈനുകൾക്കും കർശനമായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഉള്ളതിനാൽ, നിങ്ങളുടെ എല്ലാ സ്വകാര്യ വസ്‌തുക്കളുമുണ്ടോ അതോ സുരക്ഷിതമായ അന്തരീക്ഷത്തിലാണോ എന്നതിനെക്കുറിച്ച് നിങ്ങൾ ബോധവാൻമാരായിരിക്കും. മാത്രമല്ല, നിങ്ങൾക്ക് രാത്രി വൈകി പുറപ്പെടുന്ന ഒരു കണക്റ്റിങ് ഫ്ലൈറ്റ് ആണെങ്കിൽ നിങ്ങളുടെ സമയം ചെലവഴിയ്ക്കാൻ കഴിയുന്നത്ര കാര്യങ്ങൾ വിമാനത്താവളത്തിൽ എപ്പോഴും ചെയ്യാനുമുണ്ടാകും.
∙ ആവശ്യമുള്ള ഒരു ബാഗ് കരുതുക
രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർ നിങ്ങൾക്ക് ആവശ്യമായേക്കാവുന്ന കാര്യങ്ങൾ കയ്യിലില്ലെങ്കിൽ അത് വഴിയിൽ ഇറങ്ങി വാങ്ങാം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനാൽ, നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങളുടെ ഒരു ചെക്ക്‌ലിസ്റ്റ് ഉണ്ടാക്കി, എല്ലായ്‌പ്പോഴും നിങ്ങളുടെ പക്കൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു ചെറിയ ബാഗിൽ ഇടുക. നിങ്ങൾ കൊണ്ടുപോകേണ്ട സാധനങ്ങളുടെ കാര്യം വരുമ്പോൾ, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കുള്ള അടിയന്തിര മരുന്നുകൾ, ബാൻഡ്-എയ്ഡുകൾ, അധിക സാനിറ്ററി നാപ്കിനുകൾ പ്രോട്ടീൻ ബാറുകൾ, ചെറിയ വലിപ്പത്തിലുള്ള ടോയ്‌ലറ്ററികൾ, റീഫിൽ ചെയ്യാവുന്ന വാട്ടർ ബോട്ടിൽ, അധിക ചാർജറുകൾ അല്ലെങ്കിൽ പവർ ബാങ്ക്, മൾട്ടി-സോക്കറ്റ് അഡാപ്റ്റർ, സാധ്യമെങ്കിൽ, അധിക ജോഡി വസ്ത്രവും ആ ബാഗിൽ കരുതി എപ്പോഴും കയ്യിൽ തന്നെ കരുതാൻ ശ്രദ്ധിക്കുക.
∙കൂട്ടുകൂടാം പക്ഷേ സൂക്ഷിച്ചു മതി!
വിമാനത്തിലോ ബസിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ സഹയാത്രികരുമായി സംഭാഷണം നടത്തുന്നത് സാധാരണമാണ്. പക്ഷേ നിങ്ങൾ രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ, നിങ്ങളുടെ യാത്രയിൽ കണ്ടുമുട്ടുന്ന അപരിചിതരോട് നിങ്ങളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുന്നത് ബുദ്ധിപരമായ ആശയമായിരിക്കില്ല. നിങ്ങൾ പോകുന്ന സ്ഥലം, താമസിക്കുന്ന ഹോട്ടൽ, നിങ്ങളുടെ യാത്രപ്ലാൻ അങ്ങനെ നിങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഒരു വിവരവും ആരുമായും പങ്കുവയ്ക്കരുത്. മാത്രമല്ല, മൊബൈൽ നമ്പർ, അഡ്രസ് അങ്ങനെയുള്ള അതിസൂഷ്മമമായ വിവരങ്ങളും പറയരുത്. ഭക്ഷണം, സ്നാക്സ് എന്നിവ കഴിവതും അവരിൽ നിന്നും വാങ്ങിക്കഴിയ്ക്കാതിരിക്കുക. ഇനി നിങ്ങൾ ഒരേ സ്ഥലത്തേയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കിൽപ്പോലും ഇത്തരം വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്.