മുംബൈ - അഹ്മദാബാദ് ബുള്ളറ്റ് ട്രെയിനിനു പിന്നാലെ ഇന്ത്യയിലേക്കു കൂടുതൽ ബുള്ളറ്റ് ട്രെയിനുകൾ
രാജ്യത്തെ അതിവേഗ ട്രെയിൻ ശ്യംഖല വികസനത്തിന്റെ പാതയിൽ. നിലവിൽ മുംബൈ - അഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പ്രൊജക്ട് നിലവിൽ നിർമാണത്തിൽ ഇരിക്കുകയാണ്. ഇന്ത്യയുടെ റെയിൽ അടിസ്ഥാന സൗകര്യങ്ങളിൽ കാര്യമായ പരിവർത്തനത്തിനാണ് ഈ പ്രൊജക്ട് തുടക്കം കുറിക്കുന്നത്. താമസിക്കാതെ തന്നെ ഇന്ത്യയിലെ മറ്റ് നഗരങ്ങളും അതിവേഗ

രാജ്യത്തെ അതിവേഗ ട്രെയിൻ ശ്യംഖല വികസനത്തിന്റെ പാതയിൽ. നിലവിൽ മുംബൈ - അഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പ്രൊജക്ട് നിലവിൽ നിർമാണത്തിൽ ഇരിക്കുകയാണ്. ഇന്ത്യയുടെ റെയിൽ അടിസ്ഥാന സൗകര്യങ്ങളിൽ കാര്യമായ പരിവർത്തനത്തിനാണ് ഈ പ്രൊജക്ട് തുടക്കം കുറിക്കുന്നത്. താമസിക്കാതെ തന്നെ ഇന്ത്യയിലെ മറ്റ് നഗരങ്ങളും അതിവേഗ തീവണ്ടികളാൽ ബന്ധിപ്പിക്കപ്പെടും. നിലവിൽ ഇന്ത്യയിലെ ഔദ്യോഗികമായി അനുവദിച്ചിട്ടുള്ള ഏക അതിവേഗ റെയിൽ പദ്ധതി മുംബൈ - അഹ്മദാബാദ് അതിവേഗ റെയിൽ പദ്ധതിയാണെന്ന് റെയിൽവേ മന്ത്രി രാജ്യസഭയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം പറഞ്ഞത്. മുംബൈ - അഹ്മദാബാദ് അതിവേഗ റെയിൽ പാതയിൽ 508 കിലോമീറ്റർ ദൂരമാണുള്ളത്.
ജപ്പാൻ സർക്കാരിന്റെ സാങ്കേതികവും സാമ്പത്തികവുമായ പിന്തുണയോടെയാണ് മുംബൈ - അഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വികസിപ്പിക്കുന്നത്. പ്രധാനപ്പെട്ട 12 സ്റ്റേഷനുകളുമായി ഈ പാത ബന്ധിപ്പിക്കും. മുംബൈ, താനെ, വിരാർ, ബോയിസർ, വാപി, ബില്ലിമോറ, സൂറത്ത്, ബാറുച്ച്, വഡോദര, ആനന്ദ്, അഹ്മദാബാദ്, സബർമതി എന്നീ 12 പ്രധാനസ്റ്റേഷനുകളെ ബുള്ളറ്റ് ട്രെയിൻ മുഖേന ബന്ധിപ്പിക്കും.
അതേസമയം, പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. നിലവിൽ 336 കിലോമീറ്റർ ദൂരം പിയർ ഫൗണ്ടേഷനുകൾ പൂർത്തിയായി. 331 കിലോമീറ്റർ പിയർ നിർമാണവും പൂർത്തിയായി. 260 കിലോമീറ്റർ ദൂരം ഗർഡർ കാസ്റ്റിങ്ങും 225 കിലോമീറ്റർ ദൂരം ഗർഡർ ലോഞ്ചിങ്ങും പൂർത്തിയായി. 21 കിലോമീറ്റർ നീളമുള്ള കടലിന്നടിയിലെ തുരങ്കത്തിന്റെ പണിയും ആരംഭിച്ചിട്ടുണ്ട്.
മുംബൈ - അഹ്മദാബാദ് അതിവേഗ റെയിൽ പാതയ്ക്കു പിന്നാലെ പുതിയ അതിവേഗ റെയിൽ ഇടനാഴികൾക്കായി വിശദമായ പ്രൊജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കാൻ റെയിൽവേ മന്ത്രാലയം നാഷണൽ ഹൈ - സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. പുതിയ പ്രൊജക്ടുകളിൽ, ഡൽഹി - വാരണാസി, ഡൽഹി - അഹ്മദാബാദ്, ഡൽഹി - അമൃത്സർ, മുംബൈ - നാഗ്പുർ എന്നീ ഇടനാഴികൾ ഉൾപ്പെടുന്നു.
∙ സർവീസിന് ലിമിറ്റഡ് സ്റ്റോപ് ട്രെയിനുകളും
മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത്തിൽ ബുള്ളറ്റ് ട്രെയിനുകൾ സഞ്ചരിക്കും. പാതയിൽ എല്ലാ സ്റ്റേഷനുകളിൽ നിർത്തുന്ന ട്രെയിനുകളും ലിമിറ്റഡ് സ്റ്റോപ് ട്രെയിനുകളും സർവീസ് നടത്തും. ലിമിറ്റഡ് സ്റ്റോപ് ട്രെയിനുകൾ മുംബൈക്കും അഹമ്മദാബാദിനും ഇടയിലുള്ള ദൂരം 2 മണിക്കൂറിനുള്ളിൽ പിന്നിടും. മറ്റ് ട്രെയിനുകൾ ഏകദേശം 2 മണിക്കൂർ 45 മിനിറ്റ് എടുത്തേക്കും. ആകെ 12 സ്റ്റേഷനുകളാണ് ഉണ്ടാവുക.