വീസയുടെ നൂലാമാലകൾ ഇല്ലാതെ മാലദ്വീപിനേക്കാൾ കാണാനും അനുഭവിക്കാനും ഏറെയുള്ള വീസ ഫ്രീ രാജ്യങ്ങളിലൊന്നു തിരഞ്ഞെടുത്തു നിങ്ങളുടെ യാത്ര സൂപ്പറാക്കാം. ബജറ്റ് ഫ്രണ്ട​്​ലിയായ സന്ദർശിക്കാൻ സാധിക്കുന്ന നിരവധി വീസ രഹിത രാജ്യങ്ങൾ ഇന്ന് ഇന്ത്യാക്കാർക്കു തിരഞ്ഞെടുക്കാം. 62 രാജ്യങ്ങളിലേക്ക് വീസ ലഭിക്കാൻ ഇനി സമയവും

വീസയുടെ നൂലാമാലകൾ ഇല്ലാതെ മാലദ്വീപിനേക്കാൾ കാണാനും അനുഭവിക്കാനും ഏറെയുള്ള വീസ ഫ്രീ രാജ്യങ്ങളിലൊന്നു തിരഞ്ഞെടുത്തു നിങ്ങളുടെ യാത്ര സൂപ്പറാക്കാം. ബജറ്റ് ഫ്രണ്ട​്​ലിയായ സന്ദർശിക്കാൻ സാധിക്കുന്ന നിരവധി വീസ രഹിത രാജ്യങ്ങൾ ഇന്ന് ഇന്ത്യാക്കാർക്കു തിരഞ്ഞെടുക്കാം. 62 രാജ്യങ്ങളിലേക്ക് വീസ ലഭിക്കാൻ ഇനി സമയവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീസയുടെ നൂലാമാലകൾ ഇല്ലാതെ മാലദ്വീപിനേക്കാൾ കാണാനും അനുഭവിക്കാനും ഏറെയുള്ള വീസ ഫ്രീ രാജ്യങ്ങളിലൊന്നു തിരഞ്ഞെടുത്തു നിങ്ങളുടെ യാത്ര സൂപ്പറാക്കാം. ബജറ്റ് ഫ്രണ്ട​്​ലിയായ സന്ദർശിക്കാൻ സാധിക്കുന്ന നിരവധി വീസ രഹിത രാജ്യങ്ങൾ ഇന്ന് ഇന്ത്യാക്കാർക്കു തിരഞ്ഞെടുക്കാം. 62 രാജ്യങ്ങളിലേക്ക് വീസ ലഭിക്കാൻ ഇനി സമയവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീസയുടെ നൂലാമാലകൾ ഇല്ലാതെ മാലദ്വീപിനേക്കാൾ കാണാനും അനുഭവിക്കാനും ഏറെയുള്ള വീസ ഫ്രീ രാജ്യങ്ങളിലൊന്നു തിരഞ്ഞെടുത്തു നിങ്ങളുടെ യാത്ര സൂപ്പറാക്കാം. ബജറ്റ് ഫ്രണ്ട​്​ലിയായ സന്ദർശിക്കാൻ സാധിക്കുന്ന നിരവധി വീസ രഹിത രാജ്യങ്ങൾ ഇന്ന് ഇന്ത്യാക്കാർക്കു തിരഞ്ഞെടുക്കാം. 62 രാജ്യങ്ങളിലേക്ക് വീസ ലഭിക്കാൻ ഇനി സമയവും കാശും കളയേണ്ടതില്ല. തെക്ക് കിഴക്കൻ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കരീബിയൻ എന്നിവിടങ്ങളിൽ അതിപ്രശസ്തമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള സാധ്യതകൾ തിരിച്ചറിഞ്ഞ്, ഈ രാജ്യങ്ങളിലേക്കെല്ലാം വീസ ഇല്ലാത്ത പ്രവേശനം അനുവദിച്ചിരിക്കുകയാണ്. 

കെനിയ (Photo: nationsonline.org)

കെനിയ

ADVERTISEMENT

ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് വീസ രഹിത യാത്ര അനുവദിച്ചുകൊണ്ട് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് കെനിയ. 50-ലധികം ദേശീയ ഉദ്യാനങ്ങൾ ഉൾപ്പെടെ നിരവധി ആകർഷണങ്ങളുള്ള കെനിയ, യാത്രാപ്രേമികൾക്ക് ആകർഷകമായ അനുഭവം പ്രദാനം ചെയ്യുമെന്നതിൽ സംശയമില്ല. ലോകോത്തരമായി കണക്കാക്കപ്പെടുന്ന പ്രശസ്തമായ കെനിയൻ സഫാരി, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളിലൂടെയുള്ള അവിസ്മരണീയമായ യാത്രയായിരിക്കും നിങ്ങൾക്ക് സമ്മാനിക്കുക. ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള സമയവും ജൂലൈ മുതൽ സെപ്തംബർ വരെയുള്ള സമയവുമാണ് ഈ സ്ഥലം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

Tivua Island, Fiji

∙ഫിജി

ഫിജി ഒരു ഉഷ്ണമേഖലാ പറുദീസയാണ്, ഈ മനോഹരമായ ലക്ഷ്യസ്ഥാനം അദ്ഭുതപ്പെടുത്തുന്ന പവിഴപ്പുറ്റുകൂട്ടങ്ങളും ഒരു പിടി വ്യത്യസ്തമായ ജല പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളിലെ പൗരന്മാർക്ക്, ഓൺ അറൈവൽ വീസയാണ് ഫിജി അനുവദിക്കുന്നത്. 300 ദ്വീപുകൾ ചേർന്നിട്ടുള്ള അതിമനോഹരമായ പ്രദേശമാണ് ഫിജി. സൗത്ത് പസഫിക്കിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഇടതിങ്ങിയ മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും അഗ്നിപർവ്വതങ്ങളുമെല്ലാം ഫിജിയുടെ പ്രത്യേകതയാണ്. അതിമനോഹരമായ പവിഴപ്പുറ്റുകളുള്ള ഫിജി ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കുന്നത് വല്ലാത്ത അനുഭവം തന്നെയായിരിക്കും. 

Image Credit: Chase Clausen/Shutterstock.com

സീഷെൽസ്

ADVERTISEMENT

മാലദ്വീപിനേക്കാൾ സുന്ദരമാണ് സീഷെൽസ് എന്ന ദ്വീപുരാഷ്ട്രം. ഇന്ത്യൻ മഹാസമുദ്രത്തിൽ ചിതറിക്കിടക്കുന്ന ഐതിഹാസിക പറുദീസയായ സീഷെൽസ് ദ്വീപിനോട് പ്രകൃതി മാതാവ് അവിശ്വസനീയമാംവിധം ഉദാരമതിയായിട്ടാണ് അനുഗ്രഹിച്ചിരിക്കുന്നതെന്നു അവിടെ കാലുകുത്തുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും. അതിമനോഹരമായ പ്രകൃതിസൗന്ദര്യവും ശാന്തമായ ബീച്ചുകളുമാണ് സീഷെൽസിനെ വ്യത്യസ്തമാക്കുന്നത്. സീഷെൽസിലേക്ക് സന്ദർശനം ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് വീസ രഹിത പ്രവേശനമാണ് രാജ്യം നൽകുന്നത്. വീസയുമായി ബന്ധപ്പെട്ട തടസ്സങ്ങളൊന്നുമില്ലാത ശാന്തസുന്ദരമായൊരു അവധിക്കാലം നിങ്ങൾക്ക് സീഷെൽസിൽ ആസ്വദിക്കാം.

യാത്രാ ടിക്കറ്റും പാസ്പോർട്ടും മാത്രമായി ശ്രീലങ്കയിലേക്ക് വരാൻ ശ്രീലങ്കൻ ടൂറിസം ക്ഷണിക്കുമ്പോൾ പ്രതീക്ഷിക്കുന്നത് കൂടുതലും ഇന്ത്യക്കാരെ. Image Credits: mihtiander/Istockphoto.com

ശ്രീലങ്ക

ഈയടുത്ത് ഇന്ത്യാക്കാർക്ക് വീസ രഹിത യാത്ര അനുവദിച്ച നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയിലേക്കുള്ള യാത്ര ഇനി വളരെ എളുപ്പമാണ്. സമ്പന്നമായ ചരിത്രം, ഊർജ്ജസ്വലമായ സംസ്കാരം, വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ എന്നിവയാൽ എന്നും സഞ്ചാരികളുടെ ഉള്ളിൽ ഒഴിച്ചുകൂടാനാവാത്തൊരു ഡെസ്റ്റിനേഷനാണ്  ശ്രീലങ്കയെന്നതിൽ സംശയമില്ല. രാജ്യത്തെ പുരാതന ക്ഷേത്രങ്ങൾ സന്ദർശിക്കുകയോ മണൽ നിറഞ്ഞ കടൽത്തീരങ്ങളിൽ വിശ്രമിക്കുകയോ നിബിഡമായ കുന്നുകൾക്കിടയിലൂടെ പ്രകൃതിരമണീയമായ ട്രെയിൻ യാത്ര ആസ്വദിക്കുകയോ അങ്ങനെ വ്യത്യസ്തതയുടെ പരകോടിയിലായിരിക്കും നിങ്ങളുടെ ഇവിടുത്തെ സന്ദർശനം. 

Caribbean beach in Punta Cana. Image Credit: aero-pictures.de/istockphoto

ബാർബഡോസ്

ADVERTISEMENT

വീസ രഹിത യാത്രാ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഇന്ത്യൻ പൗരന്മാരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന മറ്റൊരു ലക്ഷ്യസ്ഥാനമാണ് കരീബിയൻ രത്നമായ ബാർബഡോസ്. സൂര്യനെ ചുംബിച്ച് നിൽക്കുന്ന ഉഷ്ണമേഖലാ തീരങ്ങൾ, വിവിധ തരത്തിലുള്ള ജലപ്രവർത്തനങ്ങൾ, നീലനിറത്തിൽ പരന്നു കടക്കുന്ന തകർപ്പൻ കടൽ  അങ്ങനെ ബാർബഡോസ് നിങ്ങൾക്കൊരു മുതൽക്കൂട്ടായിരിക്കും. അറ്റ്ലാൻറിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ കരീബിയൻ ദ്വീപിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വീസയില്ലാതെ മൂന്ന് മാസം വരെ താമസിക്കാൻ സാധിക്കും. സാംസ്കാരിക വൈവിധ്യം കൊണ്ട് നിങ്ങൾക്ക് മനോഹരമായ അനുഭൂതി നൽകുന്ന രാജ്യമാണ് ബാർബഡോസ്. പഞ്ചാരമണൽ ബീച്ചുകളും തെളിഞ്ഞ വെള്ളമുള്ള കായൽ പ്രദേശങ്ങളുമെല്ലാം ചേരുന്ന ബാർബഡോസ് ദമ്പതികൾക്ക് മധുവിധു ആഘോഷിക്കാൻ പറ്റിയ സ്ഥലം കൂടിയാണ്.

Image Credit : cheechew/istockphotos

മലേഷ്യ

ക്വാലാലംപൂരിലെ ഐതിഹാസികമായ പെട്രോനാസ് ടവറിന്റെ ആസ്ഥാനമായ ഈ ലക്ഷ്യസ്ഥാനം അതിന്റെ സൗന്ദര്യം അടുത്തറിയാൻ ഇന്ത്യൻ സഞ്ചാരികളെ ക്ഷണിക്കുന്നു. നഗരത്തിരക്കുകളും വേഗതയുടെ പര്യായമായ നൈറ്റ് ലൈഫുമെല്ലാം മലേഷ്യയുടെ പ്രത്യേകതകളാണെങ്കിലും  മനോഹരമായ കടൽത്തീരങ്ങൾ, സമൃദ്ധമായ കാടുകൾ, പവിഴപ്പുറ്റുകൾ എന്നിവയുള്ള ലങ്കാവി ദ്വീപസമൂഹം അതിശയകരമായ അനുഭവമായിരിക്കും നൽകുക. ലങ്കാവി സ്കൈ ബ്രിജും കേബിൾ കാറും ചുറ്റുമുള്ള ഭൂപ്രകൃതിയുടെ വിശാലമായ കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു. 

English Summary:

Explore 62 visa-free countries for Indian citizens! Discover stunning destinations like Kenya, Fiji, Seychelles, Sri Lanka, Barbados, and Malaysia – breathtaking beaches, vibrant cultures, and unforgettable adventures await. Plan your dream vacation today!