ബ്രിട്ടിഷ് സേഫ്റ്റി കൗൺസിലിന്റെ 'ബഹുമതിയുടെ വാൾ' സ്വന്തമാക്കി അയോധ്യയിലെ രാമക്ഷേത്രം
അയോധ്യയിലെ രാമക്ഷേത്ര പദ്ധതിക്ക് ബ്രിട്ടിഷ് സേഫ്റ്റി കൗൺസിലിന്റെ ബഹുമതിയുടെ വാൾ (സ്വോർഡ് ഓഫ് ഓണർ) പുരസ്കാരം. അയോധ്യ രാമക്ഷേത്രത്തിന്റെ സുരക്ഷ മാനേജ്മെന്റ് രീതികൾക്കാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ശ്രീ രാമ ജന്മ ഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ്

അയോധ്യയിലെ രാമക്ഷേത്ര പദ്ധതിക്ക് ബ്രിട്ടിഷ് സേഫ്റ്റി കൗൺസിലിന്റെ ബഹുമതിയുടെ വാൾ (സ്വോർഡ് ഓഫ് ഓണർ) പുരസ്കാരം. അയോധ്യ രാമക്ഷേത്രത്തിന്റെ സുരക്ഷ മാനേജ്മെന്റ് രീതികൾക്കാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ശ്രീ രാമ ജന്മ ഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സുരക്ഷാ മാനേജ്മെന്റിനു നൽകുന്ന ഏറ്റവും ഉയർന്ന അംഗീകാരങ്ങളിൽ ഒന്നാണ് സ്വോർഡ് ഓഫ് ഓണർ പുരസ്കാരം. സുരക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന നിലവാരം പുലർത്തുന്ന പദ്ധതികൾക്കാണ് ഈ പുരസ്കാരം നൽകി വരുന്നത്. നടപടികളും പ്രവർത്തനങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും ഓൺ സൈറ്റ് വിലയിരുത്തൽ നടത്തുന്നത്. സുരക്ഷാ വിലയിരുത്തലുകളിൽ പഞ്ചനക്ഷത്ര റേറ്റിങ് പദ്ധതികൾക്ക് സ്വോർഡ് ഓഫ് ഓണർ പുരസ്കാരത്തിന് മത്സരിക്കാവുന്നതാണ്.
എം/എസ് ലാർസൻ ആൻഡ് ടൂബ്രോയുടെ നേതൃത്വത്തിലുള്ള രാമക്ഷേത്ര പദ്ധതിയുടെ നിർമാണ സമയത്ത് കർശനമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിരുന്നു. ഈ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് പുരസ്കാരം നൽകുന്നത്. ക്ഷേത്രപരിസരത്തെ മാതൃകാപരമായ സുരക്ഷ നടപടികൾക്കായി സ്ഥാപനത്തിന് നേരത്തെ ദേശീയ സുരക്ഷ കൗൺസിലിൽ നിന്ന് 'ഗോൾഡൻ ട്രോഫി' ലഭിച്ചിരുന്നു.
രാമക്ഷേത്ര നിർമാണത്തിൽ വളരെയധികം പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. ക്ഷേത്രത്തിന്റെ ശിഖർ അഥവാ മുകൾഭാഗം ഉൾപ്പെടെയുള്ള ഒന്നാമത്തെയും രണ്ടാമത്തെയും നിലകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. 2025 ജൂണോടു കൂടി ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹർഷി വാൽമീകി, അഹല്യ ദേവി, നിഷാദ് രാജ്, ശബരി, മുനി വസിഷ്ഠ്, അഗസ്ത്യ മുനി, ഋഷി വിശ്വാമിത്രൻ, ഗോസ്വാമി തുളസിദാസ് തുടങ്ങി തുടങ്ങി ഹിന്ദു ഗ്രന്ഥങ്ങളിൽ നിന്നുള്ള മഹർഷിമാരുടെയും ശ്രദ്ധേയരായ വ്യക്തികളുടെയും ചിത്രങ്ങളോടൊപ്പം ശ്രീ റാം ദർബാറിൻ്റെ മാർബിൾ പ്രതിമയും ക്ഷേത്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. 2025 ജനുവരിയോടെ ഈ പ്രതിമകൾ പൂർത്തിയാകും.
രാജസ്ഥാനിൽ നിന്നുള്ള 15 ലക്ഷം ക്യുബിക് അടിയുള്ള ബൻസി പഹർപുർ കല്ല് ഉപയോഗിച്ചാണ് രാമക്ഷേത്രം നിർമിക്കുന്നത്. പ്രശസ്ത കലാകാരൻമാരും വാസ്തു ആചാര്യൻമാരുമായ വാസുദേവ് കമ്മത്ത്, ശ്രീ സോംപുര, ശ്രീ ജയ് കക്തികർ എന്നിവർ ഉൾപ്പെടെ പ്രശസ്തരാണ് ഇതിന്റെ രൂപകൽപനയിൽ പ്രധാന പങ്കു വഹിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ ഭക്തർ അയോധ്യയിലേ രാമക്ഷേത്രത്തിലേക്ക് ഒഴുകും.