ഒളിംപിക് മെഡല്‍ ജേതാവും ഇന്ത്യയുടെ അഭിമാന ഷട്ടിൽ താരവുമായ പിവി സിന്ധുവും പൊസിഡക്‌സ് ടെക്‌നോളജീസ് എക്സിക്യുട്ടീവ് ഡയറക്ടർ വെങ്കിട ദത്ത സായിയും 22 ന് രാജസ്ഥാനിലെ ഉദയ്‌പുരിൽ വിവാഹിതരായി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ, രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത 150 അതിഥികളുടെ സാന്നിധ്യത്തിലാണ് പരമ്പരാഗത

ഒളിംപിക് മെഡല്‍ ജേതാവും ഇന്ത്യയുടെ അഭിമാന ഷട്ടിൽ താരവുമായ പിവി സിന്ധുവും പൊസിഡക്‌സ് ടെക്‌നോളജീസ് എക്സിക്യുട്ടീവ് ഡയറക്ടർ വെങ്കിട ദത്ത സായിയും 22 ന് രാജസ്ഥാനിലെ ഉദയ്‌പുരിൽ വിവാഹിതരായി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ, രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത 150 അതിഥികളുടെ സാന്നിധ്യത്തിലാണ് പരമ്പരാഗത രീതിയിലുള്ള വിവാഹം നടന്നത്.
ആരവല്ലി പർവതനിരകളുടെ പശ്ചാത്തലത്തിലുള്ള 21 ഏക്കർ ദ്വീപില്‍ സ്ഥിതിചെയ്യുന്ന, മനോഹരമായ റാഫിൾസ് ഉദയ്പൂർ റിസോര്‍ട്ടിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇന്ത്യയിലെ ആദ്യത്തെ റാഫിൾസ് ഹോട്ടലായ റാഫിൾസ് ഉദയ്പൂർ, രാജസ്ഥാന്റെ പ്രകൃതിദൃശ്യങ്ങളുടെ ശാന്തമായ സൗന്ദര്യവും റാഫിൾസിന്റെ പ്രശസ്തമായ സേവനത്തിന്റെ കാലാതീതമായ ചാരുതയും സമന്വയിപ്പിക്കുന്ന ഇടമാണ്. ലോകോത്തര ഭക്ഷണവും ആഡംബരപൂർണമായ താമസസൗകര്യങ്ങളും റിസോർട്ട് വാഗ്ദാനം ചെയ്യുന്നു.
മനോഹരമായ പൂന്തോട്ടങ്ങളും പച്ചവിരിച്ച കുന്നുകളും ഉദയ് സാഗർ തടാകവുമെല്ലാം താമസക്കാര്‍ക്ക് കണ്ണിനുത്സവമേകുന്നു. വിമാനത്താവളത്തിൽ നിന്നുള്ള 20 മിനിറ്റ് ഡ്രൈവിനെ തുടർന്ന്, ശാന്തമായ തടാകത്തിലൂടെ ബോട്ട് സവാരി ചെയ്താണ് ഇവിടെ എത്തുന്നത്. ദേശാടന പക്ഷികളും ചരിത്രപ്രസിദ്ധമായ 400 വർഷം പഴക്കമുള്ള ക്ഷേത്രവും ഉൾപ്പെടെയുള്ള കാഴ്ചകള്‍ മനംനിറയ്ക്കും.
രാജസ്ഥാന്റെ സമ്പന്നമായ രാജകീയ പൈതൃകവും മുഗൾ വാസ്തുവിദ്യയും ഒപ്പം പാശ്ചാത്യ രീതികളും സംയോജിപ്പിക്കുന്നതാണ് ഹോട്ടലിന്റെ രൂപകൽപ്പന. വിസ്മയിപ്പിക്കുന്ന കാഴ്‌ചകൾക്കൊപ്പം ആഡംബര അനുഭവങ്ങളും താമസക്കാര്‍ക്ക് ആസ്വദിക്കാം. ഹോട്ടലിലെ 101 മുറികൾ, സ്യൂട്ടുകൾ, സിഗ്നേച്ചർ സ്യൂട്ടുകൾ എന്നിവ സുഖസൗകര്യങ്ങളാല്‍ സമ്പന്നമാണ്. എല്ലാ മുറികളില്‍ നിന്നും ഉദയ് സാഗർ തടാകത്തിന്റെ കാഴ്ചകള്‍ കാണാം. ഔട്ട്ഡോർ സ്വിമ്മിങ് പൂൾ, ഫിറ്റ്നസ് സെന്റർ, ബാർ എന്നിവയും 24 മണിക്കൂർ ഫ്രണ്ട് ഡെസ്ക്, റൂം സർവീസ്, കറൻസി എക്സ്ചേഞ്ച് എന്നിവയുമുണ്ട്. അതിഥി മുറികളിൽ ഇരിപ്പിടവും ഫ്ലാറ്റ് സ്‌ക്രീൻ ടിവിയും സജ്ജീകരിച്ചിരിക്കുന്നു.
യോഗ, മെഡിറ്റേഷൻ സെഷനുകൾ, ഗൈഡഡ് ഫാം ടൂറുകൾ, നക്ഷത്രനിബിഡമായ ആകാശത്തിനു കീഴില്‍ ജ്യോതിശാസ്ത്ര ഉല്ലാസയാത്രകൾ എന്നിവയിലും താമസക്കാര്‍ക്ക് പങ്കെടുക്കാം.
2023 ൽ റാഫിൾസ് ഉദയ്പൂരിലെ ഇന്ത്യൻ സ്‌പെഷാലിറ്റി കിച്ചൻ സവായ് ഏറ്റവും മികച്ച റസ്റ്ററന്റുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. തനതായ രാജസ്ഥാനി പാചകരീതിക്ക് പുറമേ, പരമ്പരാഗത നാടോടി സംഗീതവും നൃത്ത പ്രകടനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് സവായ്, രാജസ്ഥാനിലെ രാജകീയ വിരുന്നുകളുടെ പ്രൗഢിയാര്‍ന്ന ഒരു മൾട്ടിസെൻസറി ഡൈനിങ് അനുഭവം പ്രദാനം ചെയ്യുന്നു.