ജപ്പാനിലെ പ്രധാനപ്പെട്ട ഒരു ദ്വീപായ ഹോൺഷോയുടെ തെക്കുപടിഞ്ഞാറുള്ള പ്രദേശമാണ് സാൻഇൻ. ടോട്ടോറി പ്രിഫെക്ചർ, ഷിമാനെ പ്രിഫെക്ചർ എന്നിവിടങ്ങളിൽ നിന്ന് യമാഗുച്ചി പ്രിഫെക്ചറിലെ ഹാഗി സിറ്റി വരെ നീളുന്ന ഈ പ്രദേശം, ജപ്പാന്‍റെ ചരിത്രവുമായി വളരെയേറെ ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്, റൊമാന്റിക് മിത്തുകൾ നിറഞ്ഞ

ജപ്പാനിലെ പ്രധാനപ്പെട്ട ഒരു ദ്വീപായ ഹോൺഷോയുടെ തെക്കുപടിഞ്ഞാറുള്ള പ്രദേശമാണ് സാൻഇൻ. ടോട്ടോറി പ്രിഫെക്ചർ, ഷിമാനെ പ്രിഫെക്ചർ എന്നിവിടങ്ങളിൽ നിന്ന് യമാഗുച്ചി പ്രിഫെക്ചറിലെ ഹാഗി സിറ്റി വരെ നീളുന്ന ഈ പ്രദേശം, ജപ്പാന്‍റെ ചരിത്രവുമായി വളരെയേറെ ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്, റൊമാന്റിക് മിത്തുകൾ നിറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജപ്പാനിലെ പ്രധാനപ്പെട്ട ഒരു ദ്വീപായ ഹോൺഷോയുടെ തെക്കുപടിഞ്ഞാറുള്ള പ്രദേശമാണ് സാൻഇൻ. ടോട്ടോറി പ്രിഫെക്ചർ, ഷിമാനെ പ്രിഫെക്ചർ എന്നിവിടങ്ങളിൽ നിന്ന് യമാഗുച്ചി പ്രിഫെക്ചറിലെ ഹാഗി സിറ്റി വരെ നീളുന്ന ഈ പ്രദേശം, ജപ്പാന്‍റെ ചരിത്രവുമായി വളരെയേറെ ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്, റൊമാന്റിക് മിത്തുകൾ നിറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജപ്പാനിലെ പ്രധാനപ്പെട്ട ഒരു ദ്വീപായ ഹോൺഷോയുടെ തെക്കുപടിഞ്ഞാറുള്ള പ്രദേശമാണ് സാൻഇൻ. ടോട്ടോറി പ്രിഫെക്ചർ, ഷിമാനെ പ്രിഫെക്ചർ എന്നിവിടങ്ങളിൽ നിന്ന് യമാഗുച്ചി പ്രിഫെക്ചറിലെ ഹാഗി സിറ്റി വരെ നീളുന്ന ഈ പ്രദേശം, ജപ്പാന്‍റെ ചരിത്രവുമായി വളരെയേറെ ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്, റൊമാന്റിക് മിത്തുകൾ നിറഞ്ഞ സംസ്കാരവും ജീവിതവും ഈ പ്രദേശത്ത് ഇന്നും നിലനിൽക്കുന്നു. ഇവിടുത്തെ വിശാലമായ തീരപ്രദേശങ്ങളും പർവ്വതപ്രദേശങ്ങളും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ജപ്പാന്‍ സന്ദര്‍ശിക്കുന്ന എല്ലാവരും തീര്‍ച്ചയായും പോകേണ്ട ഒരിടമാണ് സാൻഇൻ. സാന്‍ ഇനിലും പരിസരത്തുമായി കാണാന്‍ വളരെ പ്രസിദ്ധമായ ഒട്ടേറെ ഇടങ്ങളുണ്ട്.

Wakayama, Japan. Image Credit: bluesky85/Istock

ടോട്ടോറിയിലെ മണൽക്കൂനകൾ

ADVERTISEMENT

യുനെസ്കോ ഗ്ലോബൽ ജിയോപാർക്കിന്റെ ഭാഗമായ സാനിൻ കൈഗൻ ജിയോപാർക്കിന്റെ ഭാഗമാണ് ടോട്ടോറി മണൽക്കൂനകൾ. ടോട്ടോറി നഗരമധ്യത്തിനു പുറത്തു സ്ഥിതി ചെയ്യുന്ന ഈ മണൽക്കൂനകൾ, ജപ്പാനിലെ ഏറ്റവും വലിയ മണൽക്കൂനകളാണ്, 14 കി.മീ നീളവും 2.4 കി.മീ വീതിയുമുണ്ട് ഇതിന്. ചഗോകു പർവ്വതനിരകളിൽ നിന്നു സെൻദായ് നദിയിലൂടെ ഒഴുകിയെത്തുന്ന അവശിഷ്ടങ്ങൾ ജപ്പാൻ കടലിലേക്ക് വലിച്ചെറിയപ്പെട്ടാണ് ഈ മണൽ രൂപങ്ങൾ സൃഷ്ടിക്കപ്പെട്ടത് . ശക്തമായ കാറ്റ് പിന്നീടുള്ള 100,000 വർഷങ്ങളിൽ മൺകൂനകൾക്ക് രൂപം നൽകി. ഈ കാഴ്ച കാണാന്‍ വിദേശരാജ്യങ്ങളില്‍ നിന്നടക്കം ഒട്ടേറെ പേര്‍ ഇവിടെ എത്തുന്നു. സഞ്ചാരികള്‍ക്ക് മണല്‍ക്കൂനയിലൂടെ ഒട്ടകസവാരി നടത്താം.

Tateyama Kurobe Alpine Route, Toyama Prefecture, Japan. Image Credit:ake1150sb/istockphoto

മണൽ മ്യൂസിയം, യുറാഡോം കോസ്റ്റ്, ഹകുട്ടോ ദേവാലയവും ഹകുട്ടോ തീരവും ക്യുഷോ പാർക്കും ജിൻപുകാക്കുവും ഇവായി ഹോട്ട് സ്പ്രിംഗ്, ടോട്ടോറി ഹോട്ട് സ്പ്രിംഗ്, യോഷിയോക ഹോട്ട് സ്പ്രിംഗ്, ഷിക്കാനോ ഹോട്ട് സ്പ്രിംഗ്, ഹമാമ്ര ഹോട്ട് സ്പ്രിംഗ് എന്നിവയെല്ലാം ഇവിടുത്തെ മറ്റു കാഴ്ചകളാണ്.

Japanese Geisha. Image Credit: cowardlion/shutterstock

വകാസ റെയിൽവേ

കൂഗെ, വകാസ സ്റ്റേഷനുകൾക്കിടയിൽ ഓടുന്ന ഈ 19 കിലോമീറ്റര്‍ റെയിൽവേ, 1930 ലാണ് തുറന്നത്. പഴയ രീതിയിലുള്ള വെയിറ്റിംഗ് റൂമും ബെഞ്ചുകളും ഉള്ള ഒരു തടി സ്റ്റേഷൻ ഹൗസും പഴയ ‘ആവിവണ്ടി’യുമെല്ലാം ഇപ്പോഴും കാണാം. പഴയ ഇരുമ്പ് പാളങ്ങളിലൂടെ ട്രെയിൻ കുതിക്കുമ്പോൾ, ചെറിവസന്തം വിടരുന്ന തോട്ടങ്ങളുടെ കാഴ്ച ആസ്വദിച്ചിരിക്കാം. 

Japan. Image Credit : anek.soowannaphoom /shutterstock
ADVERTISEMENT

മിറ്റോകു പർവ്വതം

ടോട്ടോറിയിലെ മിസാസയിൽ സ്ഥിതിചെയ്യുന്ന മിറ്റോകു പർവതത്തിന് 900 മീറ്റർ ഉയരമുണ്ട്. മതപരമായ പ്രാധാന്യവും പ്രകൃതിസൗന്ദര്യവും ഉള്ള ഒരു സ്ഥലമായാണ് മിറ്റോകു പർവ്വതം പുരാതന കാലം മുതൽ അറിയപ്പെടുന്നത്. 1,300 വർഷത്തിലധികം കാലത്തെ ചരിത്രമുള്ള ഈ വിശുദ്ധ പർവ്വതത്തില്‍ സ്ഥിതിചെയ്യുന്ന സാൻബുത്സുജി ക്ഷേത്ര സമുച്ചയത്തിലേക്കുള്ള ഹൈക്കിങ് വളരെയേറെ സാഹസികത നിറഞ്ഞതാണ്‌. ഈ ക്ഷേത്രം ജപ്പാന്റെ ദേശീയ നിധികളില്‍ ഒന്നായാണ് കണക്കാക്കുന്നത്. പലവിധ മതങ്ങളുടെ കൂടിച്ചേരലായ ഷുഗെൻഡോയുടെ സ്ഥാപകനായ എൻ നോ ഗ്യോജ എന്ന സന്യാസിയാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്ന് കരുതുന്നു.

ഡെയ്‌സൻ പർവ്വതം

ടോട്ടോറിയിലെ സജീവമല്ലാത്ത ഒരു അഗ്നിപര്‍വ്വതമാണ് ഡെയ്‌സൻ. 1,729 മീറ്റർ ഉയരമുള്ള ഇത് ചഗോകു മേഖലയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമാണ്. 2000 ല്‍ ടോട്ടോറിയില്‍  ഭൂകമ്പത്തിന് ശേഷം, ഡെയ്‌സന്റെ ചില കൊടുമുടികൾ തകർച്ചയുടെ വക്കിലാണ്. പർവ്വതത്തിന്റെ ഏറ്റവും ഉയർന്ന കൊടുമുടിയായ കെൻഗാമൈനിൽ കയറുന്നത് നിരോധിച്ചിരിക്കുന്നു. പര്‍വ്വതത്തിന്‍റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഡെയ്‌സെൻ-ജിയിൽ നിന്ന് മിസെൻ കൊടുമുടിയിലേക്കുള്ള റൂട്ട് വളരെ ജനപ്രിയമാണ്, മിസെൻ കൊടുമുടിയിലെത്താൻ മൂന്ന് മണിക്കൂർ എടുക്കും.

ADVERTISEMENT

ഷുഗെൻഡോ വിഭാഗത്തിലെ പർവ്വത സന്യാസികൾക്കും ഇവിടം പ്രധാനമാണ്. ജപ്പാൻ കടലിൽ നേരിട്ട് നിൽക്കുന്ന ഡെയ്‌സൻ പര്‍വ്വതം, ഷുഗെൻഡോ മതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പർവ്വതങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്നു, ക്ഷേത്രത്തിനു തൊട്ടു മുകളിലായാണ് ഒഗാമിയാമ ജിഞ്ച എന്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

മിസുക്കി ഷിഗെരു റോഡും മ്യൂസിയവും

മംഗ കലാകാരൻ മിസുക്കി ഷിഗെരുവിന്റെ ജന്മനഗരമായ സകൈമിനാറ്റോ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് മിസുക്കി ഷിഗെരു റോഡ്. സകൈമിനാറ്റോ സ്റ്റേഷൻ മുതൽ ഹോൺമാച്ചി ആർക്കേഡ് വരെ നീളുന്ന 800 മീറ്റർ റോഡിൽ, സ്ഥാപിച്ചിട്ടുള്ള 177 വെങ്കല "യോകായി" പ്രതിമകൾ കാണേണ്ട കാഴ്ചയാണ്. മിസുക്കി ഷിഗെരുവിന്റെ ശേഖരത്തിൽ നിന്നുള്ള നിരവധി സൃഷ്ടികളും നിരവധി ലേഖനങ്ങളും പ്രദർശിപ്പിക്കുന്ന  മിസുക്കി ഷിഗെരു മ്യൂസിയവും ഈ റോഡിൽ സ്ഥിതി ചെയ്യുന്നു. 

∙മാറ്റ്സു കാസിൽ

പതിനേഴാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ജാപ്പനീസ് കോട്ടയാണ്, ഷിമാനെ പ്രിഫെക്ചറിലെ മാറ്റ്സുവിൽ സ്ഥിതി ചെയ്യുന്ന മാറ്റ്സു കാസിൽ. കടും നിറമുള്ള, കടുപ്പമേറിയ പുറംഭാഗം കാരണം ഇതിനെ ചിലപ്പോൾ "കറുത്ത കോട്ട" എന്നു വിളിക്കാറുണ്ട്. ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന, കിടങ്ങും കട്ടിയുള്ള മതിലുകളും കൊണ്ട് ചുറ്റപ്പെട്ട ഈ കോട്ടയില്‍, ആയുധങ്ങളും പുരാവസ്തുക്കളും പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമുണ്ട്. സന്ദര്‍ശകര്‍ക്ക് കിടങ്ങിനു ചുറ്റുമുള്ള നദിയിലൂടെ ബോട്ട് യാത്രയും ആസ്വദിക്കാം. 

ഇസുമോ ടൈഷ ക്ഷേത്രം

ജപ്പാനിലെ ഏറ്റവും പുരാതനവും പ്രധാനപ്പെട്ടതുമായ ഷിൻ്റോ ആരാധനാലയങ്ങളിൽ ഒന്നാണ്, ഷിമാനെ പ്രിഫെക്ചറിലെ ഇസുമോയിൽ സ്ഥിതി ചെയ്യുന്ന ഇസുമോ ടൈഷ ക്ഷേത്രം. ഇത് എന്നാണ് നിര്‍മിച്ചതെന്ന് ആര്‍ക്കും അറിയില്ല. ജപ്പാന്‍റെ ദേശീയ നിധികളില്‍ ഒന്നാണ് ഈ ക്ഷേത്രവും. വിവാഹം നടക്കാന്‍ ഇവിടെ വന്നു പ്രാർഥിച്ചാല്‍ മതിയെന്നാണ് പൊതുവേയുള്ള വിശ്വാസം. ദേവതകളുടെ ശക്തിയും കെട്ടിടവും നിലനിർത്തുന്നതിനായി ഓരോ 60-70 വർഷത്തിലും ഈ ദേവാലയം പുനർനിർമിക്കുന്നു.  

ജപ്പാന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം

കാണാനും അറിയാനും ഒട്ടേറെയുണ്ടെങ്കിലും ജപ്പാനിലേക്ക് പോകുമ്പോള്‍ ശരിയായ സമയത്ത് വേണം പോകാന്‍.  ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ശീതകാലമാണ് ജപ്പാൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ജപ്പാൻ സന്ദർശിക്കാൻ ഏറ്റവും ചെലവുകുറഞ്ഞ സമയമായി പറയുന്നത്.

മാര്‍ച്ച് അവസാനം മുതല്‍ ഏപ്രില്‍ ആദ്യ ദിവസങ്ങളില്‍ വരെ നീളുന്നതാണ് ജപ്പാനിലെ ചെറി പൂക്കളുടെ വസന്തകാലം. ഈ സമയത്തും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഈ കാഴ്ച കാണാന്‍ ജപ്പാനിലേക്കെത്താറുണ്ട്. ഹനാമി എന്നാണ് ചെറി പൂക്കള്‍ കാണാനെത്തുന്നതിന് ജപ്പാനില്‍ വിളിക്കുന്ന പേര്. 

പൊതുവില്‍ ചെറി മരങ്ങള്‍ പൂക്കുന്ന സമയത്ത് ജപ്പാനില്‍ മനോഹരമായ കാലാവസ്ഥയാണുണ്ടാവുക. എങ്കിലും ചിലയിടങ്ങളിലെങ്കിലും മഴയും കാറ്റും പ്രതീക്ഷിക്കാം. ചെറി മരങ്ങള്‍ പൂത്തു നില്‍ക്കുമ്പോള്‍ മഴ പെയ്താല്‍ പെട്ടെന്നു തന്നെ പൂക്കള്‍ കൊഴിഞ്ഞുപോകും. ഷിന്‍ജുകു ഗ്യോന്‍ നാഷണല്‍ ഗാര്‍ഡന്‍, ടോക്യോ യൂനോ പാര്‍ക്ക്, ഹിറോസ്‌കി കോട്ട, ക്യോട്ടോയിലെ ഫിലോസഫേഴ്‌സ് പാത്ത്, ക്യോഗോയിലെ ഹിമേജി കോട്ട എന്നിവയാണ് ചെറിപൂക്കാലം കാണാന്‍ മികച്ച ചില സ്ഥലങ്ങള്‍.

English Summary:

Explore the captivating San'in region of Japan, boasting stunning coastal views, majestic mountains, and rich history. Discover ancient shrines, breathtaking sand dunes, and charming railway lines – a must-see for your Japanese adventure.