റിപ്പബ്ലിക്ക് ദിന പരേഡ്, ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ഓൺലൈനിലും ബുക്ക് ചെയ്യാം
പുതുവത്സര ആഘോഷങ്ങൾ പതിയെ അവസാനിക്കുകയാണ്. പലരും ജോലിത്തിരക്കിലേക്കും ജീവിതത്തിന്റെ മറ്റ് തിരക്കുകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. പുതുവത്സര ആഘോഷങ്ങൾക്ക് അവസാനമായെങ്കിലും ഇന്ത്യ വലിയൊരു ആഘോഷത്തിനായി കാത്തിരിക്കുകയാണ്. രാജ്യത്തിന്റെ എഴുപത്തിയാറാം റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്. റിപ്പബ്ലിക്

പുതുവത്സര ആഘോഷങ്ങൾ പതിയെ അവസാനിക്കുകയാണ്. പലരും ജോലിത്തിരക്കിലേക്കും ജീവിതത്തിന്റെ മറ്റ് തിരക്കുകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. പുതുവത്സര ആഘോഷങ്ങൾക്ക് അവസാനമായെങ്കിലും ഇന്ത്യ വലിയൊരു ആഘോഷത്തിനായി കാത്തിരിക്കുകയാണ്. റിപ്പബ്ലിക് ദിനത്തിന്റെ പ്രധാന ആകർഷണം ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ്. റിപ്പബ്ലിക് ദിന പരേഡും അനുബന്ധ പരിപാടികളും കാണാൻ സാധാരണക്കാർക്കും അവസരമുണ്ട്. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രതിരോധ മന്ത്രാലയം റിപ്പബ്ലിക് പരേഡിനുള്ള ഓൺലൈൻ, ഓഫ് ലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്.
∙ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?
ഇന്ത്യയുടെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിന ആഘോഷ പരിപാടികളാണ് ഈ വർഷം ജനുവരി 26 ന് നടക്കുന്നത്. റിപ്പബ്ലിക് ദിന പരേഡിനും അനുബന്ധ പരിപാടികളിലും ബീറ്റിങ് റിട്രീറ്റ് സെറിമണിയിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യാം. ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ന്യായമായ നിരക്കിലാണ് ടിക്കറ്റ് ലഭിക്കുക. വിവിധ പരിപാടികൾക്കായി ഈടാക്കുന്ന ടിക്കറ്റ് നിരക്ക് ഇതാ.
- റിപ്പബ്ലിക് ഡേ പരേഡ് - 100 രൂപ, 20 രൂപ ടിക്കറ്റുകൾ
- ബീറ്റിങ് റിട്രീറ്റ് ഫുൾ ഡ്രസ് റിഹേഴ്സൽ - 20 രൂപ
- ബീറ്റിങ് റിട്രീറ്റ് സെറിമണി - 100 രൂപ
ജനുവരി രണ്ടു മുതൽ 11 വരെയുള്ള സമയത്താണ് ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സമയം. പൗരൻമാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ ആവശ്യത്തിന് സമയം നൽകിയാണ് ടിക്കറ്റ് ബുക്കിങ് പുരോഗമിക്കുന്നത്. നേരത്തെ തന്നെ റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കുന്ന യാത്രാ കാര്യങ്ങൾ ആസൂത്രണം ചെയ്യാം.
ഓൺലൈനിൽ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം
www.aamantran.mod.gov.in എന്ന വെബ്സൈറ്റിൽ കൂടി ടിക്കറ്റ് ബുക്ക് ചെയ്യാം. വെബ്സൈറ്റിൽ കയറി ആദ്യം പേര്, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകി റജിസ്റ്റർ ചെയ്യുക. അതിനു ശേഷം ഏതു പരിപാടിയിൽ ആണോ പങ്കെടുക്കാൻ ആഗ്രഹിക്കുന്നത് അത് തിരഞ്ഞെടുക്കുക. റിപ്പബ്ലിക് ഡേ പരേഡ്, ബീറ്റിംഗ് റിട്രീറ്റ് ഫുൾ ഡ്രസ് റിഹേഴ്സൽ, ബീറ്റിംഗ് റിട്രീറ്റ് സെറിമണി തുടങ്ങി ഏത് പരിപാടി കാണാനാണോ ആഗ്രഹിക്കുന്നത് അത് തിരഞ്ഞെടുക്കണം.
ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡിന്റെ വിശദാംശങ്ങൾ നൽകുകയും തിരിച്ചറിയൽ കാർഡിന്റെ ഇരുവശങ്ങളും ഐഡി പ്രൂഫ് ആയി അപ് ലോഡ് ചെയ്യുകയും വേണം. പൂർണമായ വിലാസവും വ്യക്തമാകുന്ന തരത്തിലുള്ള തിരിച്ചറിയൽ രേഖകൾ വേണം അപ് ലോഡ് ചെയ്യാൻ. അതിനു ശേഷം ഓൺലൈനായി തന്നെ ടിക്കറ്റ് ചാർജ് അടയ്ക്കാവുന്നതാണ്. ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കാൻ ഐഒഎസിലും ആൻഡ്രോയിഡിലും 'Aamantran' ആപ്പ് ലഭ്യമാണ്.
ഓഫ് ലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനായി ഡൽഹിയിൽ പലയിടങ്ങളിലായി കൗണ്ടറുകൾ തുറന്നിട്ടുണ്ട്. നിങ്ങളുടെ ഒറിജിനൽ ഫോട്ടോ തിരിച്ചറിയൽ രേഖയുമായി വേണം ഓഫ് ലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തേണ്ടത്. കൗണ്ടറിൽ നിന്നു നേരിട്ടു തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.