ഇത് പറുദീസയിലെ അവസാന ദിവസം; ചിത്രങ്ങൾ പങ്കിട്ട് ബോളിവുഡ് താരം

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചിതറിക്കിടക്കുന്ന ദ്വീപുകളുടെ കൂട്ടമാണ് സീഷെല്‍സ്. മോഹിപ്പിക്കുന്ന നീലക്കടലും പഞ്ചസാര മണല്തീരങ്ങളുമുള്ള സഞ്ചാരികളുടെ പറുദീസ. സീഷെല്‍സില്‍ അവധിക്കാലം ചിലവഴിക്കുകയാണ് ബോളിവുഡ് താരം അനന്യ പാണ്ഡെ. പിതാവും ബോളിവുഡ് താരവുമായ ചങ്കി പാണ്ഡേ, മാതാവ് ഭാവന പാണ്ഡേ, സഹോദരി ര്യാസ

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചിതറിക്കിടക്കുന്ന ദ്വീപുകളുടെ കൂട്ടമാണ് സീഷെല്‍സ്. മോഹിപ്പിക്കുന്ന നീലക്കടലും പഞ്ചസാര മണല്തീരങ്ങളുമുള്ള സഞ്ചാരികളുടെ പറുദീസ. സീഷെല്‍സില്‍ അവധിക്കാലം ചിലവഴിക്കുകയാണ് ബോളിവുഡ് താരം അനന്യ പാണ്ഡെ. പിതാവും ബോളിവുഡ് താരവുമായ ചങ്കി പാണ്ഡേ, മാതാവ് ഭാവന പാണ്ഡേ, സഹോദരി ര്യാസ പാണ്ഡേ എന്നിവര്‍ക്കൊപ്പം സീഷെല്‍സില്‍ നിന്നുള്ള ചിത്രങ്ങളാണ് അനന്യ പാണ്ഡേ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ആഡംബര വിവാഹങ്ങള്‍ക്കും ജല സാഹസിക വിനോദങ്ങള്‍ക്കും ഏറെ പ്രസിദ്ധമാണ് പവിഴപ്പുറ്റുകള്‍ നിറഞ്ഞ സീഷെല്‍സ്. ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ കടല്‍തീരങ്ങളില്‍ പലതും സീഷെല്സിലാണുള്ളത്. സീസെല്ഷിലെ പ്രസിദ്ധമായ അഞ്ച് സുന്ദര ബീച്ചുകളെ പരിചയപ്പെടാം.
ആന്‍സെ സോഴ്സ് ഡാര്ജെന്റ്
ലാ ഡിഗു ദ്വീപിലെ പ്രസിദ്ധമായ സീഷെല്‍സ് ബീച്ചുകളിലൊന്നാണ് ആന്‍സെ സോഴ്സ് ഡാര്ജെന്റ്. തൂവെള്ള മണലിനും തെളിഞ്ഞ കടലിനും ഈ തീരം പ്രസിദ്ധമാണ്. ഹണിമൂണ്‍ ആഘോഷിക്കാനെത്തുന്നവരും പരിസ്ഥിതിയെ സ്നേഹിക്കുന്നവരുമെല്ലാം തെരഞ്ഞെടുക്കുന്ന കടല്‍തീരം. ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയ ലൊക്കേഷന്‍ കൂടിയാണിത്. ശാന്തമായ സമുദ്രം സഞ്ചാരികള്‍ക്ക് നീന്തലിനും സ്നോര്‍ക്കലിങ് അടക്കമുള്ള ജലവിനോദങ്ങള്‍ക്കുമുള്ള സൗകര്യവും ഒരുക്കുന്നു.
ആന്‍സെ ലാസിയോ
ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ ബീച്ചുകളിലൊന്ന്. സിനിമയില്‍ നിന്നുള്ള ദൃശ്യം പോലെയോ മനോഹരമായ ഒരു ചിത്രം പോലെയോ തോന്നിപ്പിക്കുന്ന സ്ഥലം. വെള്ള പൊടിമണലിനും തെളിഞ്ഞ സമുദ്ര ജലത്തിനും പശ്ചാത്തലമൊരുക്കാന്‍ പച്ചപ്പാര്‍ന്ന ഭൂപ്രകൃതി കൂടിയുണ്ട്. നീന്താനും സ്നോര്ക്കലിങിനും പരിസ്ഥിതിയുടെ ഭംഗി ആസ്വദിക്കാനുമെല്ലാം പറ്റിയ ഇടം. പവിഴപുറ്റുകള്‍ തീര്‍ക്കുന്ന മാന്ത്രികലോകവും ആന്‍സെ ലാസിയോക്ക് സ്വന്തം.
ആന്‍സെ ഇന്റെന്ഡാന്സ്
മാഹെ ദ്വീപിലെ മനോഹര ബീച്ചാണ് ആന്‍സെ ഇന്റെന്ഡാന്സ്. ആര്‍ത്തലക്കുന്ന തിരകള്‍ ഇവിടം സര്‍ഫര്‍മാരുടെ പ്രിയ തീരമാക്കി മാറ്റുന്നു. ഒപ്പം കടലില്‍ നീന്താനും സമാധാനമായി തീരത്തിരിക്കാനും സമയം ചിലവിടാനുമുള്ള സൗകര്യങ്ങളും നിരവധി. ഈ കടല്‍ തീരത്തിനും പുതപ്പു പോലെ പച്ചപ്പുള്ള പ്രകൃതിയുണ്ടെന്നതാണ് അധിക സൗന്ദര്യം. സീഷെല്‍സില്‍ താരതമ്യേന തിരക്കു കുറഞ്ഞ ബീച്ച് കൂടിയാണിത്.
ആന്‍സെ ടകമകാ
മാഹെ ദ്വീപിലെ മറ്റൊരു ബീച്ചാണ് ആന്‍സെ ടകമകാ. ഈ മനോഹര തീരവും തിരക്കു കുറവുള്ള സീഷെല്‍സ് ബീച്ചുകളിലൊന്നായി കണക്കാക്കപ്പെടുന്നു. പനകള്‍ നിറഞ്ഞതാണ് കടല്‍തീരം. ശാന്തമായ കടലില്‍ നീന്താനും കയാക്കിങിനും യോജിച്ചതാണ്. പ്രകൃതിയില്‍ അലിഞ്ഞുകൊണ്ട് ഒഴിവുകാലം പുതിയൊരു ലോകത്തില്‍ ആഘോഷിക്കാന്‍ ഒതുങ്ങിയ ഏകാന്തമനോഹര തീരം സഹായിക്കും.
അന്‍സേ ജോര്ജെറ്റേ
സീഷെല്‍സിലെ ഏറ്റവും സുന്ദരമായ സ്വകാര്യ ബീച്ചുകളിലൊന്ന്. ഇവിടേക്ക് സ്വകാര്യ റിസോര്‍ട്ടിന്റെ ബോട്ടില്‍ മാത്രമാണ് പ്രവേശനം. പരിമിതമായ മനുഷ്യ ഇടപെടലുകള്‍ പ്രസ്ലിന് ദ്വീപിലെ അന്‍സേ ജോര്ജെറ്റേ ബീച്ചിനെ സവിശേഷസുന്ദരമാക്കുന്നു. നീന്താനും സ്നോര്‍ക്കലിങ് അടക്കമുള്ള ജലവിനോദങ്ങള്‍ക്കും അനുയോജ്യമാണ് ഈ സ്വര്‍ഗീയ തീരം.