വയസ്സ് 27 ; ഭൂലോകത്ത് ഇവൾ കാണാത്ത രാജ്യമില്ല

 Cassandra De Pecol
SHARE

ഏറ്റവും വേഗത്തിൽ ഭൂലോകത്തിലെ സകലരാജ്യങ്ങളും ചുറ്റിയടിക്കുക എന്ന ലക്ഷ്യവുമായി യാത്രപുറപ്പെട്ട ഒരു പെൺകുട്ടിയുണ്ട്. പേര് കസാൻഡ്ര ഡി പെകോൾ. അമേരിക്കക്കാരിയായ ഈ ലോക സഞ്ചാരിക്ക് യാത്ര ഒരു ഹരമാണ്. എക്സ്പഡീഷൻ 196 എന്നാണ് ഇവൾ യാത്രക്കിട്ട പേര്. 13406000 രൂപയുമായാണ് ഈ യുവസുന്ദരി യാത്രക്കിറങ്ങിത്തിരിച്ചത്. ആദ്യമൊക്കെ സ്വന്തമായി കണ്ടെത്തിയ പണം കൊണ്ടായിരുന്നു യാത്രയെങ്കിൽ ഇപ്പോളവൾക്കു സ്പോൺസർമാരുടെ സഹായം കിട്ടുന്നുണ്ട്.

 Cassandra De Pecol
Cassandra De Pecol

2015 ജൂലൈയിലാണ് ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കുക എന്ന ലക്ഷ്യവുമായി ഇവൾ യാത്രക്കിറങ്ങിത്തിരിച്ചത്. ഇതുവരെ 181 രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ബാക്കിയുള്ള 15 രാജ്യങ്ങൾ 40 ദിവസത്തിനുള്ളിൽ സന്ദർശിച്ചു മടങ്ങാനായാൽ ഏറ്റവും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ196 രാജ്യങ്ങൾ സന്ദർശിച്ച വനിത എന്ന റെക്കോർഡ് ഇവൾക്കു സ്വന്തമാക്കാം.

 Cassandra De Pecol
Cassandra De Pecol

ഇതുവരെയുള്ള യാത്രകൾക്കായി വേണ്ടി വന്നത് 4 പാസ്പോർട്ടാണ്. നിലവിൽ ഇൻറർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് ത്രൂ ടൂറിസം (International Institute for Peace Through Tourism) എന്ന സംഘടനയുടെ ബ്രാൻഡ് അംബാസിഡറാണ് കസാൻഡ്ര. യാത്രാനുഭങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്ന പതിവ് കസാൻഡ്രയ്ക്കുണ്ട്. അങ്ങനെയാണ് കസാൻഡ്രയുടെ യാത്രാ ഭ്രാന്ത് ലോകമറിഞ്ഞതും. അവളുടെ യാത്രയ്ക്കുവേണ്ട സാമ്പത്തിക സഹായം നൽകാൻ സ്പോൺസർമാർ മുന്നോട്ടു വന്നതും.

 Cassandra De Pecol
Cassandra De Pecol

ഏറ്റവും കൂടുതൽ വേഗത്തിൽ ലോകത്തിലെ പരമാധികാര രാജ്യങ്ങളെല്ലാം സന്ദർശിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് റെക്കോർഡിൽ കസാൻഡ്രയുടെ പേര് ഇടംപിടിക്കുമോ എന്നറിയാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA