ജീവൻ പണയം വച്ചൊരു സാഹസിക യാത്രയ്ക്ക് തയാറാണോ?

Huangshan-Mountain
SHARE

സാഹസിക യാത്രകൾക്ക് തയാറെടുക്കുന്ന ആളാണോ നിങ്ങൾ എങ്കിലിതാ അടിപൊളിയൊരു യാത്ര. ജീവിതത്തിലൊരിക്കലും ഈ യാത്ര നിങ്ങൾ മറക്കാൻ പോകുന്നില്ല എന്നുറപ്പ്. ഹുആ മലനിരകളിലാണ് ഈ കൗതുകമുണർത്തുന്ന അതിസാഹസികമായ യാത്ര ഒരുക്കിയിരിക്കുന്നത്. ചൈനയുടെ ചരിത്രത്തിൽ വളരെ പ്രധാനമായ സ്ഥാനം വഹിക്കുന്ന പര്‍വതങ്ങളിലൊന്നാണ് ഹുആ പർവ്വതം. അതിലൂടെ സഞ്ചാരികളെ ത്രില്ലടിപ്പിക്കുന്ന വിധത്തിലൊരുക്കിയിരിക്കുന്ന നടപാതയാണ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്നത്.

471889761
Huangshan Mountain china

മരണത്തെ മുഖാമുഖം കണ്ടു ഒരു യാത്രയ്ക്ക് തയാറായിട്ടുണ്ടോ? മനസ്സിനു ചങ്കൂറ്റമുണ്ടെങ്കിൽ ഹുആ മലനിരകളിലെ ഈ സാഹസിക യാത്രയിലേക്ക് കൂട്ടുകുടാം. ഇത് ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ സാഹസികയാത്രകളിൽ ഒന്നാണ്. എം ടി ഹുആഷാൻ എന്നാണു ഈ മലയുടെ വിളിപ്പേര്. ബി സി രണ്ടാം നൂറ്റാണ്ടു മുതല്‍ പൗരാണികമായ വിശ്വാസങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഇടമാണ്. മലനിരയ്ക്ക് താഴെയുള്ള ക്ഷേത്രത്തിലേക്ക് നൂറ്റാണ്ടുകൾക്ക് മുൻപ് സന്യാസിമാരും വിശ്വാസികളും എത്തിച്ചേർന്നിരുന്നു. ഇപ്പോൾ ഇവിടം സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. എങ്കിലും അത്രയധികം സാഹസികര്‍  മാത്രമേ ഇവിടുത്തെ യാത്രയ്ക്ക് എത്തിചേരുള്ളൂ. വര്‍ഷം തോറും നൂറിലധികം പേരെങ്കിലും ഈ പർവ്വത യാത്രയിൽ താഴെയ്ക്ക് വീണു മരണത്തെ ആശ്ലേഷിക്കാറുമുണ്ട്.

Huangshan Mountain
Huangshan Mountain

ചൈനയിലെ ഏറ്റവും പ്രധാന അഞ്ചു പർവ്വതങ്ങളിലൊന്നാണ് എം ടി ഹുആഷാൻ. ഇതിന്റെ ചില ഭാഗങ്ങൾ കുത്തനെയാണ് പ്രകൃതി പണിതുവച്ചിരിക്കുന്നത്. തടി കൊണ്ടു നിർമ്മിച്ച പാലങ്ങളിൽ കമ്പിയിട്ടു ഉറപ്പിച്ചിരിക്കുന്ന മലയുടെ വശത്തൂടെ ഇവിടെ കയറാനാകും. വഴിയിൽ പഴയ വിശ്വാസ പ്രമാണങ്ങളുടെ അടയാളപ്പെടുത്തലും കാണാനാകും.

7087 അടിയാണ് ഇതിന്റെ ഏറ്റവും വലിയ ഉയരം. ഇത്രയും വലിയ ഉയരത്തിൽ നിൽക്കുമ്പോൾ പോലും കാലിനടിയിൽ നിരത്തി വച്ചിരിക്കുന്ന തടിയുടെ നടപ്പാതയും പിടിച്ചു നടക്കാനുള്ള കയറും ചങ്ങലകളും എന്നുറപ്പാണ് മനുഷ്യ ജീവന് നൽകുന്നതെന്ന് താഴേക്ക് നോക്കുമ്പോൾ മനസ്സിലാകും. ഓരോ അടിയും അത്രമേൽ ശ്രദ്ധയോടെ മാത്രമേ മുൻപോട്ടു വയ്ക്കാവൂ എന്ന് താഴേയ്ക്കുള്ള നോട്ടം മനസ്സിലാക്കിത്തരും. ചില സ്ഥലങ്ങളിൽ ഇവിടുത്തെ നാട്ടുകാർ തന്നെ ഒരുക്കിയെടുത്ത കല്ലു പാതകളുമുണ്ട്. എത്ര പേര്‍ ഇവിടുന്നു മരിച്ചു എന്ന് കേട്ടാലും ഇവിടെ വരാനും ഇതിലേക്ക് നടക്കാനുമുള്ള സാഹസിക മോഹം സഞ്ചാരികൾക്ക് അവസാനിക്കുന്നതേയില്ല.

Huangshan Mountain
Huangshan Mountain

മലമുകളിലേക്ക് കയറുമ്പോൾ ഇടയ്ക്ക് ഒന്ന് വിശ്രമിക്കണമെങ്കിൽ അതിനുള്ള അവസരവുമുണ്ട്. കല്ലുകൊണ്ട് നിർമ്മിച്ച മണ്ഡപവും ഇരിക്കാനുള്ള സൗകര്യവും നടപ്പാതയ്ക്കരികിൽ ഒരുക്കിയിട്ടുണ്ട്. ഹുയിൻ നഗരത്തിലാണ് ഈ പർവ്വതം സ്ഥിതി ചെയ്യുന്നത്. രാത്രിയിൽ പോലും ഇതുവഴി സഞ്ചരിക്കുന്ന നിരവധിയാളുകളെ കാണാം. അത്തരക്കാർ കൂടുതലും ഈ വഴി പരിചിതരായ ആൾക്കാരാകും. എങ്കിലും പഴയ അവസ്ഥയിൽ നിന്നും നല്ല വ്യത്യാസം ഇപ്പോൾ ഇവിടെയുണ്ട്. സഞ്ചാരികളുടെ എണ്ണം കൂടിയതോടെ താമസ സൗകര്യവും മറ്റും ഇവിടെ സജ്ജമാക്കി. എന്തൊക്കെ സൗകര്യങ്ങളുണ്ടെങ്കിലും സ്വന്തം ജീവൻ പണയം വച്ച് ജീവിതം സാഹസികമാക്കി മാറ്റുന്നവർക്ക് മാത്രമേ ഈ യാത്ര നടത്താനാകൂ. ചൈനയിൽ നിന്നും ഹുയിൻ നഗരത്തിലെത്തിയാൽ ഇങ്ങോട്ടേക്കുള്ള യാത്ര എളുപ്പമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA