"നഗ്നരാകാം, ടബിൽ കിടന്ന് ബിയർ കുടിക്കാം" നമ്മുടെ ബിയർ സ്പാ സംഭാഷണം ആരംഭിച്ചത് ഇങ്ങനെയാണ്. അഞ്ജലി തോമസ് പറയുന്നു. പ്രാഗിലെ ബിയർ സ്പാ ലോക പ്രശസ്തമാണ്. പെൺകുട്ടികൾ അവരുടെ ശരീര സംരക്ഷണത്തിന് ബിയർ സ്പാ ചെയ്യാൻ എത്തുന്നയിടം. തന്റെ അനുഭവം വച്ച് പറയുകയാണെങ്കിൽ ശരീരശുദ്ധി വരുത്താൻ നിങ്ങൾ ഇവിടുത്തെ ബിയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"നഗ്നരാകാം, ടബിൽ കിടന്ന് ബിയർ കുടിക്കാം" നമ്മുടെ ബിയർ സ്പാ സംഭാഷണം ആരംഭിച്ചത് ഇങ്ങനെയാണ്. അഞ്ജലി തോമസ് പറയുന്നു. പ്രാഗിലെ ബിയർ സ്പാ ലോക പ്രശസ്തമാണ്. പെൺകുട്ടികൾ അവരുടെ ശരീര സംരക്ഷണത്തിന് ബിയർ സ്പാ ചെയ്യാൻ എത്തുന്നയിടം. തന്റെ അനുഭവം വച്ച് പറയുകയാണെങ്കിൽ ശരീരശുദ്ധി വരുത്താൻ നിങ്ങൾ ഇവിടുത്തെ ബിയർ സ്പാ സെന്ററിൽ എത്തണം, ബിയറിൽ മുങ്ങി കിടക്കണം. ഒപ്പം ടബിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന പേഴ്ണൽ ടാപ്പിൽ നിന്ന് നിങ്ങൾക്ക് ആവോളം ബിയർ രുചിക്കാം. സത്യത്തിൽ ബിയറിൽ കുളിക്കുക എന്ന നാടൻ പ്രയോഗം എല്ലാ അർഥത്തിലും നടപ്പിലാക്കാം.

ADVERTISEMENT

ബിക്കിനിയോ സ്വിം സ്യൂട്ടോയിട്ട് ബിയർ സ്പായ്ക്ക് ഇറങ്ങുന്നവർ ഒട്ടും കുറവല്ല. എന്നാൽ നഗ്നരായി മുങ്ങുന്നവരാണ് കൂടുതലും. ബിയർ സ്പായ്ക്ക് കൃത്യമായ സമയനിഷ്ഠയുണ്ട്. അതിനാൽ ഒരു നിമിഷം പോലും പാഴാക്കാനാകില്ല. നിങ്ങളുടെ സമയം ടിക്ക് ചെയ്ത് കഴിഞ്ഞാൽ അത് പരമാവധി ഉപയോഗിക്കുകയാണ് വേണ്ടത്.

ഹോപും ഈസ്റ്റും കലർത്തിയ ഒരു ടബ് ചൂടുവെള്ളത്തിൽ ഒരുപാടു നേരം കിടക്കാം. പ്രാഗിലും ചെക്ക് റിപ്പബ്ലിക്കിലെ ഇത്തരത്തിലുള്ള നിരവധി പ്രദേശങ്ങളുണ്ട്. വെള്ളത്തിൽ കുതിർന്ന് ശരീരം നന്നായി വൃത്തിയായശേഷം വയ്ക്കോൽ കൊണ്ടുണ്ടാക്കിയ കിടക്കയിൽ നിവർന്ന് കിടക്കാം. ബിയർ നനഞ്ഞ  ശരീരത്തിലെ സത്ത് മുഴുവൻ സ്വയം ഇറങ്ങുന്നതിന് ഇത് സഹായിക്കും. സ്പായ്ക്ക് നിങ്ങൾക്ക് ഒരു സ്വകാര്യ മുറിയും ഉണ്ടാകും. എന്നാൽ നിങ്ങളെ പരിചരിക്കാൻ വ്യക്തിഗത പരിചാരകരുടെയോ സുഗന്ധം പരത്തുന്ന മെഴുകുതിരികളുടെയോ സാന്നിധ്യമുണ്ടാകില്ല. ഒരു ടബിനുള്ളിലെ ബീയർ ബാറാണ് ഇതെന്ന് ഒരു നിമിഷം ചിന്തിച്ചാൽ മറ്റൊന്നും ആലോചിക്കേണ്ടി വരില്ല.

ഇവിടെ കാത്തുനിൽപുകളില്ല, നിങ്ങൾ അകത്തേക്ക് പ്രവേശിക്കുന്നു, വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നു, ബീയർ കുളിയും കുടിയും ആരംഭിക്കുന്നു. ബീയർ സ്പാ എങ്ങനെയാണ് എന്തിനാണ് എന്നൊരു ചെറുവിവരണം ഇതിനു മുന്നോടിയായി ഉണ്ടാകും.

ഗുണം എന്തെന്നറിയേണ്ടേ

ADVERTISEMENT

ബിയറിൽ ചേർക്കുന്ന ചേരുവകൾ കാണിക്കുകയും എല്ലാം മിക്സ് ചെയ്യുന്നത് നിങ്ങളെ കാണിക്കുകയും ചെയ്യും. ബിയർ ടാപ്പുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അവിടുത്തെ ജീവനക്കാർ വിശദീകരിക്കും. മുടിക്കും, ചർമത്തിനും പുത്തനുണർവ് പകരാൻ ബിയർ ബാതിന് കഴിയും. ബിയറില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി താരനെ പ്രതിരോധിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ടബ്ബുകൾ എല്ലാം തന്നെ ബിയർ നിറച്ച് സജ്ജമാക്കിട്ടുണ്ടാവും ഒപ്പം എല്ലാ മുറികളിലും ബിയർ ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. 25 മിനിറ്റ് നേരം ബിയർ ടബ്ബിൽ മുങ്ങികിടന്ന ശേഷം വീണ്ടും 25 മിനിറ്റ് ടബ്ബിൽ നിന്നും മാറി വിശ്രമിക്കണം. എന്നാല്‍ മാത്രമേ ബിയറിന്റെ ഗുണങ്ങൾ ശരീരത്തിൽ കൃത്യമായി ലഭിക്കുള്ളൂ. ബിയറിൽ മുങ്ങികുളി ജീവിതത്തിൽ ഒരിക്കലെങ്കിലും പരീക്ഷിക്കേണ്ട ഒന്നാണ്.

ചെക്ക് റിപ്പബ്ലിക്കിൽ, പ്രത്യേകിച്ച് റെസ്റ്റോറന്റുകളിലും ബാറുകളിലും വെള്ളത്തേക്കാൾ വിലകുറഞ്ഞതാണ് ബിയർ! ബിയർ ഉപഭോഗത്തിൽ ലോകത്തെ ഒന്നാം നമ്പർ ചെക്കാണ്. രാജ്യത്തെ ഓരോ കുട്ടിയും കൗമാരക്കാരും മുതിർന്നവരും ഗർഭിണികൾ പോലും ശരാശരി 144 ലീറ്റർ ബിയർ കുടിക്കുന്നതായാണ് കണക്ക്.

ബിയർ സ്പാ അറിയാം ഈ കാര്യങ്ങൾ

∙നിങ്ങൾ ടബിൽ മുങ്ങികിടക്കുമ്പോൾ പരിധിയില്ലാത്ത ബിയർ ടാപ്പിൽ നിന്ന് ലഭിക്കുന്നു

ADVERTISEMENT

∙നിങ്ങളുടെ ശരീരത്തിലെ രന്ധ്രങ്ങൾ തുറക്കാനും ശുദ്ധീകരിക്കാനും അതിൽ ചേർക്കുന്ന ഹോപ്സ് സഹായിക്കുന്നു

∙ ബിയർ ഒരു മികച്ച ഹെയർ കണ്ടീഷണറാണ്

∙ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന ബി വിറ്റാമിനുകളും സജീവ എൻസൈമുകളും യീസ്റ്റിലുണ്ട്

∙ 5 മണിക്കൂറത്തേക്ക് കുളിക്കരുത്

∙ രണ്ട് പേർക്ക് 150 മുതൽ 200 ഡോളർ വരെയാണ് ഇവിടുത്തെ ബിയർ സ്പായുടെ ചെലവ്.

Content Summery:Beer Spas in Prague