ഒറ്റപ്രസവത്തിൽ ഏഴുകുട്ടികളുമായി ചീറ്റ; മസായ്മാരയിൽ നിന്ന് ആ സുന്ദരചിത്രം പകർത്തി മലയാളി!
കെനിയയിലെ നരോക്ക് കൗണ്ടിയിലെ ഒരു വലിയ ഗെയിം റിസർവാണ് മാസായി മാര. പ്രാദേശികമായി ദി മാര എന്നും അറിയപ്പെടുന്ന ഇത് ടാൻസാനിയയിലെ സെറെൻഗെറ്റി നാഷണൽ പാർക്കിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. സിംഹങ്ങൾ, പുള്ളിപ്പുലികൾ, ചീറ്റകൾ, ആന എന്നിവയുടെ അസാധാരണമായ കാഴ്ച്ചയാണിവിടെ. ഇവിടെ നിന്നും വൈൽഡ്‌ബീസ്റ്റ്, സീബ്ര,

കെനിയയിലെ നരോക്ക് കൗണ്ടിയിലെ ഒരു വലിയ ഗെയിം റിസർവാണ് മാസായി മാര. പ്രാദേശികമായി ദി മാര എന്നും അറിയപ്പെടുന്ന ഇത് ടാൻസാനിയയിലെ സെറെൻഗെറ്റി നാഷണൽ പാർക്കിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
സിംഹങ്ങൾ, പുള്ളിപ്പുലികൾ, ചീറ്റകൾ, ആന എന്നിവയുടെ അസാധാരണമായ കാഴ്ച്ചയാണിവിടെ. ഇവിടെ നിന്നും വൈൽഡ്‌ബീസ്റ്റ്, സീബ്ര, തോംസൺ ഗസൽ, തുടങ്ങി നിരവധി മൃഗങ്ങൾ വർഷം തോറും സെറെൻഗെറ്റിയിലേക്കും പുറത്തേക്കും ഗ്രേറ്റ് മൈഗ്രേഷൻ എന്നറിയപ്പെടുന്ന പലായനം നടത്തുന്നത് ലോകപ്രശസ്തമാണ്.
മാസായ് മാര, നാഷണൽ റിസർവ്, മാര ട്രയാംഗിൾ, കൂടാതെ നിരവധി മാസായി കൺസർവൻസികൾ എന്നിവയോടൊപ്പം ഗ്രേറ്റർ മാരാ ഇക്കോസിസ്റ്റം ഉൾപ്പെടുന്ന പ്രദേശമാണ്. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാരുടെ പറുദീസ കൂടിയാണ് മസായ് മാര വൈൽഡ് ലൈഫ് സാങ്ച്വറി. സിംഹത്തേയും കടുവയേയും ആഫ്രിക്കൻ ആനകളേയുമൊക്കെ തൊട്ടടുത്ത് കാണാനും അവയുടെ ജീവിത സാഹചര്യങ്ങൾ നേരിട്ട് കണ്ടാസ്വദിക്കാനുമെല്ലാം മസായ് മാര മികച്ചതാണ്. ഭാഗ്യമുള്ളവരെ തേടി മസായ് മാരാ ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങൾ എത്തുമെന്നതിന്റെ തെളിവാണ് ഒരു മലയാളി യ്ക്ക് തന്റെ ക്യാമറയിൽ പതിഞ്ഞ ഈ ചിത്രങ്ങൾ.
കാസർകോടു സ്വദേശിയായ ഫൊട്ടോഗ്രഫർ ദിനേശിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ക്യാമറയ്ക്കും ഭാഗ്യം ഉണ്ടായിരുന്നു. മസായ് മാരാ സന്ദർശനത്തിനിടെ ദിനേശിന്റെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തത് ഒരു ചീറ്റയെയും ഒറ്റപ്രസവത്തിൽ അതിനുണ്ടായ ഏഴ് കുഞ്ഞുങ്ങളെയുമാണ്. സാധാരണ ചീറ്റയ്ക്ക് മൂന്നോ നാലോ കുഞ്ഞുങ്ങൾ വരെയാണ് ജനിക്കുന്നത്. ആ സ്ഥാനത്താണ് അപൂർവ്വതകൾ നിറഞ്ഞ ആകാഴ്ച്ചയ്ക്ക് ദിനേശ് സാഷ്യം വഹിച്ചത്.
വെഡിങ് ഫൊട്ടോഗ്രഫറായ ദിനേശിന് കല്യാണച്ചിത്രങ്ങൾ മാത്രം എടുത്ത് നടന്നാൽ പോര ഫൊട്ടോഗ്രഫിയുടെ മറ്റെന്തെങ്കിലും തലത്തിലും കൂടി പരീക്ഷണങ്ങൾ ചെയ്യണം എന്ന ചിന്തയിൽ നിന്നുമാണ് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി തെരഞ്ഞെടുത്തത്. അങ്ങനെ ഫോട്ടോഗ്രാഫർമാരുടെ സ്വന്തം മസായ് മാരയിലേയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം യാത്ര തിരിച്ചു.
നെയ്റോബിയിൽ നിന്ന് ആറുമണിക്കൂർ ജീപ്പിൽ സഞ്ചരിച്ചാൽ മസായ് മാരയിലെത്താം. അവിടെയെത്തിയ ദിനേശിനോടും സംഘത്തോടും ഗൈഡ് പറഞ്ഞത് ഒരു ചീറ്റയുടെ പ്രസവിച്ചിട്ടുണ്ടെന്നും ഏഴു കുട്ടികളെ കണ്ടവരുണ്ടെന്നുമാണ്. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ കാണാം പറ്റുമെന്നും പറഞ്ഞു
റിസർവിന്റെ വൈവിധ്യമാർന്ന പുൽമേടുകൾ, വനഭൂമി, തണ്ണീർത്തട വാസസ്ഥലങ്ങൾ എന്നിവയെക്കുറിച്ചുള്ള മികച്ച അനുഭവം ലഭിക്കാൻ ഒരു ബലൂൺ സഫാരിയോ അല്ലെങ്കിൽ ഓപ്പൺ ജീപ്പ് സഫാരിയോ തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ, ബലൂൺ യാത്രകളിലൂടെ കാട്ടു മൃഗങ്ങളുടെ മൈഗ്രേഷന്റെ അതിശയകരമായ ആകാശ കാഴ്ച ലഭിക്കും.
ദിനേശും സുഹൃത്തുക്കളും തെരഞ്ഞെടുത്തത് ജീപ്പീലൂടെയുള്ള സഫാരിയാണ്. അവരുടെ രണ്ടാമത്തെ സഫാരിയിൽ തന്നെ ചീറ്റയെയും കുഞ്ഞുങ്ങളെയും കാണാൻ സാധിച്ചു എന്നു മാത്രമല്ല ചീറ്റ തന്റെ കുഞ്ഞുങ്ങൾക്കായി ഇര പിടിക്കുന്ന അപൂർവ്വ നിമിഷങ്ങൾക്കും സാക്ഷികളായി.
സിംഹക്കൂട്ടവും ആനക്കൂട്ടവും മസായി മാരയിൽ സർവ്വ സാധാരണമാണ്. എന്നാൽ ചീറ്റാ, പുള്ളിപ്പുലി പോലെയുള്ളവയെ സൂക്ഷമതയോടെ നിരീക്ഷിച്ചാൽ മാത്രമേ കണ്ണിൽ പെടുകയുള്ളു. അങ്ങനെയുള്ള സാഹചര്യത്തിലാണ് ദിനേശിന് ഈ ഭാഗ്യം ലഭിച്ചത്.
English Summary: Cheetah, Manorama Traveller Special Story