ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവയിലുള്ള നഗരമാണ് കോട്ട ബാട്ടു. ഡച്ച് കൊളോണിയൽ കാലഘട്ടത്തിൽ ഡച്ച് ഉദ്യോഗസ്ഥരുടെ വിനോദകേന്ദ്രമായിരുന്നു ഇത്. നിരവധി പാർക്കുകളും വിനോദോപാധികളും നിറഞ്ഞ ബാട്ടുവിദേശികളോ സ്വദേശികളോ എന്നില്ലാതെ നിരവധി വിനോദസഞ്ചാരികളെയാണ് ദിനംപ്രതി ഇങ്ങോട്ടേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവയിലുള്ള നഗരമാണ് കോട്ട ബാട്ടു. ഡച്ച് കൊളോണിയൽ കാലഘട്ടത്തിൽ ഡച്ച് ഉദ്യോഗസ്ഥരുടെ വിനോദകേന്ദ്രമായിരുന്നു ഇത്. നിരവധി പാർക്കുകളും വിനോദോപാധികളും നിറഞ്ഞ ബാട്ടുവിദേശികളോ സ്വദേശികളോ എന്നില്ലാതെ നിരവധി വിനോദസഞ്ചാരികളെയാണ് ദിനംപ്രതി ഇങ്ങോട്ടേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ഒരിക്കല്‍ ഇവിടെയെത്തിക്കഴിഞ്ഞാല്‍ സന്ദര്‍ശിക്കാനായി മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. കുടുംബമായി പോയി സന്ദര്‍ശിക്കാന്‍ പറ്റുന്ന എട്ടു സ്ഥലങ്ങള്‍ ഇതാ കണ്ടോളൂ.

1. കോബൻ റോണ്ടോ (Coban Rondo Maze & Waterfall)

ADVERTISEMENT

പ്രകൃതിദൃശ്യങ്ങളാല്‍ സമൃദ്ധവും പ്രകൃതിദത്ത വെള്ളച്ചാട്ടമുള്ളതുമായ പ്രദേശമാണ് കോബൻ റോണ്ടോ. വേണമെങ്കില്‍ ഇവിടെ ബൈക്കുകൾ വാടകയ്‌ക്കെടുത്ത് നാടു ചുറ്റാനുള്ള സൗകര്യമുണ്ട്. പെയിന്റ്ബോൾ, സിപ്ലൈനിംഗ് മുതലായ വിനോദങ്ങള്‍ക്കും ഇവിടെ പ്രത്യേക ഇടങ്ങളുണ്ട്.

2.മ്യൂസിയം (Museum Angkut)

ഓട്ടോമൊബൈൽ പ്രേമികളുടെ സ്വര്‍ഗ്ഗം എന്ന് വേണമെങ്കില്‍ ഈ മ്യൂസിയത്തെ വിളിക്കാം. ഇവിടത്തെ പ്രത്യേക തീമുകളും മറ്റും രസകരമാണ്. വിവിധതരം ഗതാഗതരീതികളുടെ ഡിസ്പ്ലേകൾ കാണുന്നതിന് എട്ട് എക്സിബിഷൻ സോണുകളുണ്ട്. പരമ്പരാഗത ഫ്ലോട്ടിംഗ് മാർക്കറ്റിന്റെ തനിപ്പകർപ്പായ പസാർ അപുങില്‍ പോയി ഷോപ്പിംഗ് നടത്താനും സാധിക്കും.

3.  ബാഗോംഗ് അഡ്വഞ്ചർ ഹ്യൂമൻ ബോഡി മ്യൂസിയ(The Bagong Adventure Human Body Museum)

ADVERTISEMENT

കുട്ടികള്‍ക്ക് കുറച്ചു അറിവു പകര്‍ന്നു കൊടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ബാഗോംഗ് അഡ്വഞ്ചർ ഹ്യൂമൻ ബോഡി മ്യൂസിയത്തിലേക്ക് പോവാം. മനുഷ്യശരീരത്തെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതലറിയാൻ ഏറെ രസകരമായ ഒരു സ്ഥലമാണിത്. കൂടാതെ സന്ദര്‍ശകര്‍ക്ക് സൗജന്യ ആരോഗ്യ നിര്‍ദ്ദേശങ്ങളും മെഡിക്കൽ പരിശോധനയും ഇവിടെ ലഭ്യമാണ്. 

4.ജാവ തൈമൂര്‍ പാര്‍ക്ക് ( Jawa Timur Park)

ഒരു അനിമൽ പാർക്ക്, അമ്യൂസ്മെന്റ് പാർക്ക്, വാട്ടർ പാർക്ക് എന്നിവ ചേര്‍ന്നതാണ് ജാവ തൈമൂര്‍ പാര്‍ക്ക്. അക്വേറിയം, ഹോണ്ടഡ് ഹൌസ്, അനിമൽ മ്യൂസിയം എന്നിവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. കുടുംബത്തിനു മൊത്തമായി ഫാമിലി പാക്കേജ് ലഭിക്കും.

5. Wisata Petik Apel KTMA

ADVERTISEMENT

വിവിധ തരം ഫലങ്ങളുടെ തോട്ടമാണ് ഇത്. ഇതിനുള്ളില്‍ കയറി ഡ്രാഗണ്‍ ഫ്രൂട്ട്, ആപ്പിള്‍, പേരക്ക മുതലായവ യഥേഷ്ടം കഴിക്കാം.

6.ബാട്ടു സൂ (Batu Secret Zoo)

മൃഗങ്ങളെ ഇഷ്ടമാണോ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഇടമാണിത്. ലോകത്താകമാനമുള്ള വിവിധ തരം മൃഗങ്ങളുടെ രൂപങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. കളിസ്ഥലങ്ങളും അവിടവിടെയായുണ്ട്. പ്രവേശന കവാടത്തിലുള്ള ഭീമാകാരമായ ഗോറില്ല പ്രതിമയാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.

7. Upside-down House

തല തിരിഞ്ഞ ഒരു വീട്ടിനുള്ളില്‍ കയറിയാല്‍ എങ്ങനെയിരിക്കും! അടുക്കള മുതല്‍ ലിവിംഗ് റൂം വരെ തല തിരിച്ചാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഉള്ളില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ കണ്‍ഫ്യൂഷനോടു കണ്‍ഫ്യൂഷന്‍ ആയിരിക്കും! 

8. കുസുമ വാട്ടർപാർക്ക് (Kusuma Waterpark)

ഇവിടുത്തെ ഏറ്റവും മികച്ച വാട്ടര്‍ പാര്‍ക്കുകളില്‍ ഒന്നാണ് കുസുമയിലുള്ളത്. വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള നിരവധി സ്ലൈഡുകള്‍, പൂളുകള്‍ എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT