അർദ്ധരാത്രിയിൽ സൂര്യൻ ഉദിക്കുന്ന നാട്; ഇവിടുത്തെ തണുപ്പ് നേരിടാൻ ധൈര്യമുള്ളവർക്ക് യാത്ര പോകാം
അമേരിക്കയിലെ നോർത്തേൺമോസ്റ്റ് സിറ്റി 2019 ലെ അവസാന സൂര്യാസ്തമയത്തിന് സാക്ഷ്യം വഹിച്ചു. യുഎസിലെ വടക്കേ അറ്റത്തുള്ള നഗരം നവംബർ 19 ന് ഈ വർഷത്തെ അവസാന സൂര്യാസ്തമയം അനുഭവിച്ചു. ഇനി 2020 ജനുവരി 23 വരെ കാത്തിരിക്കണം സൂര്യോദയത്തിനായി. കൃത്യമായി പറഞ്ഞാൽ , തുടർച്ചയായി 65 ദിവസം ആ നാട്ടിൽ സൂര്യന്റെ സന്ദർശനം
അമേരിക്കയിലെ നോർത്തേൺമോസ്റ്റ് സിറ്റി 2019 ലെ അവസാന സൂര്യാസ്തമയത്തിന് സാക്ഷ്യം വഹിച്ചു. യുഎസിലെ വടക്കേ അറ്റത്തുള്ള നഗരം നവംബർ 19 ന് ഈ വർഷത്തെ അവസാന സൂര്യാസ്തമയം അനുഭവിച്ചു. ഇനി 2020 ജനുവരി 23 വരെ കാത്തിരിക്കണം സൂര്യോദയത്തിനായി. കൃത്യമായി പറഞ്ഞാൽ , തുടർച്ചയായി 65 ദിവസം ആ നാട്ടിൽ സൂര്യന്റെ സന്ദർശനം
അമേരിക്കയിലെ നോർത്തേൺമോസ്റ്റ് സിറ്റി 2019 ലെ അവസാന സൂര്യാസ്തമയത്തിന് സാക്ഷ്യം വഹിച്ചു. യുഎസിലെ വടക്കേ അറ്റത്തുള്ള നഗരം നവംബർ 19 ന് ഈ വർഷത്തെ അവസാന സൂര്യാസ്തമയം അനുഭവിച്ചു. ഇനി 2020 ജനുവരി 23 വരെ കാത്തിരിക്കണം സൂര്യോദയത്തിനായി. കൃത്യമായി പറഞ്ഞാൽ , തുടർച്ചയായി 65 ദിവസം ആ നാട്ടിൽ സൂര്യന്റെ സന്ദർശനം
അമേരിക്കയിലെ നോർത്തേൺമോസ്റ്റ് സിറ്റി 2019 ലെ അവസാന സൂര്യാസ്തമയത്തിന് സാക്ഷ്യം വഹിച്ചു. യുഎസിലെ വടക്കേ അറ്റത്തുള്ള നഗരം നവംബർ 19 ന് ഈ വർഷത്തെ അവസാന സൂര്യാസ്തമയം അനുഭവിച്ചു. ഇനി 2020 ജനുവരി 23 വരെ കാത്തിരിക്കണം സൂര്യോദയത്തിനായി. കൃത്യമായി പറഞ്ഞാൽ , തുടർച്ചയായി 65 ദിവസം ആ നാട്ടിൽ സൂര്യന്റെ സന്ദർശനം ഉണ്ടാകില്ല എന്ന്. പറഞ്ഞു വരുന്നത് ഉത്‌കിയാഗ്‌വിക് എന്ന അലാസ്കൻ നഗരത്തെക്കുറിച്ചാണ്.
സൂര്യൻ പിണങ്ങി നിൽക്കും ഉത്‌കിയാഗ്‌വിക്
ഒറ്റനോട്ടത്തിൽ, ഉത്‌കിയാഗ്‌വിക് നഗരം മറ്റേതൊരു ആർട്ടിക് നഗരത്തെയും പോലെ തോന്നാം. അതിശയകരമാംവിധം തണുപ്പാണ്, ഒപ്പം ഇരുണ്ടതുമാണ്, ഉത്‌കിയാഗ്‌വിക് ഭൂമിയിലെ ഏറ്റവും തെളിഞ്ഞ സ്ഥലങ്ങളിൽ ഒന്നാണ്, കാലാവസ്ഥ മാപ്പർഹിക്കാത്തതാണെങ്കിലും. ഏകദേശം 4000 ലധികം പേർ ഈ നഗരത്തിൽ ജീവിക്കുന്നു. ഭൂരിപക്ഷം ആളുകളും അലാസ്കൻ സ്വദേശികളാണ്. ലോകത്തിലെ ഏറ്റവും വടക്കുഭാഗത്തുള്ള പൊതു സമൂഹങ്ങളിൽ ഒന്നാണ് ഇത്. ഉത്‌കിയാഗ്‌വിക് അമേരിക്കയിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നഗരം കൂടിയാണ്.
മുമ്പ് ബാരോ എന്നറിയപ്പെട്ടിരുന്ന വടക്കൻ സ്ലോപ്പ് ബറോയുടെ സാമ്പത്തിക കേന്ദ്രമാണ് ഈ നഗരം. ടൂറിസം തന്നെയാണ് ഈ നാടിന്റെ പ്രധാന വരുമാനമാർഗം. സഹിക്കാനാവാത്ത കാലാവസ്ഥ ആയിട്ടുകൂടി ആളുകൾ എന്തിനാണ് ഈ നാട് സന്ദർശിക്കുന്നത് എന്ന് ചിന്തിക്കുന്നുണ്ടാവും. അതിനു കാരണം അവിടത്തെ ആ പ്രത്യേക പ്രതിഭാസം തന്നെയാണ്. സൂര്യൻ ഇല്ലാതെയാകുന്ന 65 നാളുകൾ ആ നാട്ടിൽ ശരിക്കും ആഘോഷ നാളുകൾ തന്നെയാണ്. കാര്യം സൂര്യോദയം ഉണ്ടാവുക ഇല്ലെങ്കിലും ഒരൽപം വെളിച്ചം സൂര്യൻ ഈ ദിവസങ്ങളിൽ നാടിന് നൽകും. സൂര്യൻ "അസ്തമിച്ചു" നിൽക്കുമ്പോൾ, ഉത്‌കിയാഗ്‌വിക് പോലുള്ള നഗരങ്ങൾ പൂർണ അന്ധകാരത്തിൽ മുഴുകുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. "സിവിൽ സന്ധ്യ" എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. എങ്കിലും പുറത്തുനിന്നുള്ള വസ്തുക്കളെ കാണാൻ മാത്രം മതിയായ പ്രകാശം ലഭിക്കുന്നു.
തണുത്തുറഞ്ഞ തണുപ്പുകാലത്തെ താപനിലയെ നേരിടാൻ ധൈര്യമുള്ളവർക്ക്, തീവ്രമായ നോർതേൺ ലൈറ്റുകൾ നിരീക്ഷിക്കാൻ ഉചിതമായ സമയമാണ് ഉത്‌കിയാഗ്വിക്കിന്റെ സിവിൽ സന്ധ്യ. അറോറ ബോറാലിസ് എന്നറിയപ്പെടുന്നു. പച്ച, നീല, മഞ്ഞ അല്ലെങ്കിൽ പിങ്ക് നിറങ്ങളിലുള്ള അതിമനോഹരമായ ചുഴലിക്കാറ്റുകൾ രാത്രി ആകാശത്തിലുടനീളം തിളങ്ങുകയും സ്പന്ദിക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് നീ സമയം ദർശിക്കാം. ഭൂമിയുടെ ധ്രുവങ്ങൾക്കടുത്തുള്ള അയോണൈസ്ഡ് കണികകൾ സൂര്യനിൽ നിന്നുള്ള ചാർജ് കണങ്ങളുമായി കൂട്ടിയിടിക്കുന്നതിന്റെ ഫലമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഓരോ വർഷവും സിവിൽ സന്ധ്യ അനുഭവിക്കുന്ന ആദ്യത്തെ അലാസ്കൻ പട്ടണമാണ് ഉത്‌കിയാഗ്‌വ എങ്കിലും, ഇത് മാത്രമല്ല. അടുത്ത കുറച്ച് ആഴ്‌ചകളിൽ, കക്‌ടോവിക്, പോയിന്റ് ഹോപ്പ്, അനക്തുവക് പാസ് നിവാസികളും കുറച്ച് മാസത്തേക്ക് സൂര്യനോട് വിടപറയും . ഫിൻലാൻഡ്, നോർവേ, സ്വീഡൻ എന്ന നോർഡിക് പ്രദേശങ്ങൾ അതുപോലെ വടക്കൻ സ്കോട്ട്ലാന്റ് ഭാഗങ്ങളും ഈ പ്രതിഭാസം അനുഭവിക്കും.
സൂര്യൻ അസ്തമിക്കാത്ത കാലവുമുണ്ട്
ഇതും ശരിയാണ് സൂര്യൻ അസ്തമിക്കാത്ത കാലവും ഈ നാടുകൾക്കുണ്ട്. 24 മണിക്കൂറും സൂര്യൻ ഉദിച്ചു നിൽക്കുന്ന കാര്യമൊന്ന് ഓർത്തുനോക്കൂ. എന്ത് അദ്ഭുതം ആയിരിക്കും അത് അല്ലേ. എങ്കിൽ ആ അദ്ഭുതം ഇവിടങ്ങളിൽ പോയാൽ നേരിട്ട് അനുഭവിക്കാനാകും.
ആർട്ടിക് സർക്കിളിൽ വേനൽക്കാലത്ത് അർദ്ധരാത്രി സൂര്യൻ ഉദിച്ചു നിൽക്കുമത്രേ. ആ സമയത്ത് പകൽ 24 മണിക്കൂറും സൂര്യൻ ഉദിക്കുന്നു, അതായത് അർദ്ധരാത്രിയിൽ സൂര്യൻ ദൃശ്യമാണ് കാലാവസ്ഥ നല്ലതാണെങ്കിൽ. ഈ സമയത്ത്, നിരവധി ആർട്ടിക് നഗരങ്ങൾ വിവിധ പരിപാടികൾക്കും ഉത്സവങ്ങൾക്കും ആതിഥേയത്വം വഹിക്കുന്നു, രാത്രിയിൽ സൂര്യനെ കാണുന്നതിന്റെ മാന്ത്രിക നിമിഷം അനുഭവിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾ ഈ സമയം ആർട്ടിക് നഗരങ്ങളിലേയ്ക്ക് യാത്ര ആരംഭിക്കും.
മറഞ്ഞു നിൽക്കുന്ന സൂര്യന്റെ ദൃശ്യവിസ്മയവും മഞ്ഞിന്റെ മാസ്മരികതയും ഒരുമിച്ച് ആസ്വദിക്കാൻ പോയേക്കാം ഉത്‌കിയാഗ്‌വിയിലേയ്ക്ക്, ഇതാണ് മികച്ച സമയം.