കോവിഡ് മൂലം കഴിഞ്ഞ കുറച്ചു മാസങ്ങളായി ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ വീട്ടില്‍ത്തന്നെ കുത്തിയിരിപ്പാണ്. കൊറോണബാധയ്ക്കു ശേഷം നടത്താന്‍ പോകുന്ന യാത്രകളെക്കുറിച്ചുള്ള പ്രതീക്ഷകളാണ് അവരെ മുന്നോട്ടു നയിക്കുന്ന ഊര്‍ജ്ജം. വിദേശയാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പോകാന്‍ പറ്റിയ മൂന്നു സ്ഥലങ്ങളെക്കുറിച്ചാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മൂലം കഴിഞ്ഞ കുറച്ചു മാസങ്ങളായി ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ വീട്ടില്‍ത്തന്നെ കുത്തിയിരിപ്പാണ്. കൊറോണബാധയ്ക്കു ശേഷം നടത്താന്‍ പോകുന്ന യാത്രകളെക്കുറിച്ചുള്ള പ്രതീക്ഷകളാണ് അവരെ മുന്നോട്ടു നയിക്കുന്ന ഊര്‍ജ്ജം. വിദേശയാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പോകാന്‍ പറ്റിയ മൂന്നു സ്ഥലങ്ങളെക്കുറിച്ചാണ് പറയാന്‍ പോകുന്നത്.

ADVERTISEMENT

പ്രണയിക്കുന്ന ആള്‍ക്കൊപ്പം അവധിക്കാലം ചെലവിടാന്‍ പറ്റിയ, മെക്സിക്കോയിലെ ഏറ്റവും മികച്ച മൂന്നു ലക്ഷ്വറി റിസോര്‍ട്ടുകളാണ് ഇവ. പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങളാണ് ഇവയുടെ പ്രത്യേകത.

1. ടെംപ്റ്റേഷന്‍ കാന്‍കുന്‍ റിസോര്‍ട്ട്

Image From Desire Riviera Maya Resort official page
ADVERTISEMENT

2017 ലാണ് ഈ മള്‍ട്ടിമില്യന്‍ ഡോളര്‍ റിസോര്‍ട്ടിന്‍റെ നിര്‍മാണം പൂര്‍ത്തിയായത്. കമനീയമായ 430 മുറികളുള്ള ഈ കെട്ടിടം രൂപകല്‍പന ചെയ്തത് ലോകപ്രശസ്ത ഡിസൈനറായ കരിം റാഷിദ് ആയിരുന്നു. ‘മുതിര്‍ന്നവര്‍ക്കായുള്ള കളിസ്ഥലം’ എന്നാണ് ഈ റിസോര്‍ട്ടിനെ വിശേഷിപ്പിക്കുന്നത്. ഇവിടുത്തെ ‘സെക്സി പൂള്‍’ ജലാശയവും രുചികരമായ ബുഫേ ഭക്ഷണവും പ്രശസ്തമാണ്. ഭക്ഷണം കഴിക്കാനായി ‘സീ ഫ്രണ്ട്’ എന്ന പേരില്‍ ഒരു കടല്‍ത്തീര റസ്റ്ററന്‍റും സ്ട്രിപ്പര്‍മാരായി സുന്ദരികളായ യുവതികളെ ഒരുക്കി നിര്‍ത്തിയ ‘ഷി’ എന്ന മറ്റൊരു  റസ്റ്ററന്‍റുമുണ്ട്. രാത്രി വൈകും വരെ പാട്ടും നൃത്തവുമായി നൈറ്റ് പാര്‍ട്ടികള്‍ അരങ്ങേറും. ഓപ്പണ്‍ ബാറും ഡിജെയുമായി ‘ബൂബ്സ് ക്രൂസ്’ എന്ന പേരില്‍ കപ്പല്‍യാത്ര ചെയ്യാനുള്ള ഒരു സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

2. ഡിസയര്‍ റിവിയെറ മായ റിസോര്‍ട്ട്

ADVERTISEMENT

മെക്സിക്കോയുടെ കിഴക്കന്‍ സംസ്ഥാനമായ ക്വിന്റാവ റൂവിലെ പ്യുവര്‍ട്ടോ മോറിലോസ് എന്ന കടല്‍ത്തീര നഗരത്തിലാണ് ഈ മനോഹരമായ റിസോര്‍ട്ട്.

പ്രണയപൂര്‍ണമായ അന്തരീക്ഷം ഒരുക്കുന്ന ഡിസയര്‍ റിവിയെറ മായ റിസോര്‍ട്ടില്‍ 114 മുറികളാണ് ഉള്ളത്. പകല്‍ നടക്കുന്ന പൂള്‍ പാര്‍ട്ടികളൊക്കെയായി ആഘോഷമയമാണ് ഇവിടം. തുറന്ന സ്ഥലങ്ങളില്‍ ലൈംഗികത അനുവദനീയമാണ് എന്നതാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ജോഡികളായി വരുന്ന ആളുകള്‍ക്കു മാത്രമാണ് ഇവിടെ പ്രവേശനം. കൂടുതലും മധ്യവയസ്സില്‍ എത്തി നില്‍ക്കുന്നവരാണ് ഇവിടെ എത്തുന്നത്. ഇവിടുത്തെ അനുഭവം കൂടുതല്‍ സുന്ദരമാക്കാനായി ഹൃദ്യമായ സുഗന്ധം പരത്തുന്ന അലങ്കരിച്ച മുറികളും ചൂടുവെള്ളം നിറച്ച ബാത്ത്ടബ്ബുകളുമെല്ലാം ഒരുക്കിയിട്ടുണ്ട്. 

പഞ്ചാരമണല്‍ നിറഞ്ഞ ബീച്ചില്‍ സണ്‍ബാത്ത് ചെയ്യാനുള്ള സൗകര്യമുണ്ട്. കരീബിയന്‍ കടല്‍ കണ്ടുകൊണ്ട്‌ ബാലി സ്റ്റൈല്‍ ബീച്ച് ബെഡില്‍ കിടക്കുന്നത് മറക്കാനാവാത്ത അനുഭവമായിരിക്കും.

3. ഡിസയര്‍ റിവിയെറ മായ പേള്‍ റിസോര്‍ട്ട്

പ്യുവര്‍ട്ടോ മോറിലോസിനടുത്തു തന്നെയാണ് ഡിസയര്‍ റിവിയെറ മായ പേള്‍ റിസോര്‍ട്ടും ഉള്ളത്. ‘സീബ ഡെല്‍ മാര്‍’ എന്നായിരുന്നു ഇതിന്‍റെ പണ്ടത്തെ പേര്. ആകെ 88 വില്ല സ്റ്റൈല്‍ മുറികളാണ് ഇവിടെ ഉള്ളത്. വലുപ്പം ചെറുതാണെങ്കിലും ലക്ഷ്വറി സൗകര്യങ്ങളുടെ കാര്യത്തില്‍ യാതൊരു കുറവുമില്ല. 

ആളുകള്‍ നഗ്നരായി ആഘോഷിക്കുന്ന, ത്രസിപ്പിക്കുന്ന ഫോം പാര്‍ട്ടിയാണ് ഇവിടുത്തെ ഒരു പ്രധാന പ്രത്യേകത. ചെറുപ്പക്കാരാണ് ഇവിടെ കൂടുതലും എത്തുന്നത്. ജോഡികളായി എത്തുന്നവര്‍ക്ക് വേണ്ടി പ്രത്യേക സെന്‍ഷ്വല്‍ മസാജ് ബുക്ക് ചെയ്യാം. റിലാക്സ് ചെയ്യാനായി ഹോട്ട് ടബ്ബുകളും ഒരുക്കിയിട്ടുണ്ട്.

ബീച്ചിനരികില്‍ കിടന്ന് കടല്‍ കാണാനും സണ്‍ബാത്ത് ചെയ്യാനുമുള്ള സൗകര്യം ഇവിടെയും ഒരുക്കിയിട്ടുണ്ട്.