കുട്ടികള്‍ക്കൊപ്പം അടിച്ചു പൊളിച്ച് സണ്ണി ലിയോണിയുടെ ഒഴിവുദിനം
കഴിഞ്ഞ മാസം ലോസ് ആഞ്ചലസില്‍ എത്തിയതു മുതല്‍ കുടുംബത്തോടൊപ്പം പുറത്തു ചെലവഴിക്കുന്ന മനോഹരനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട് സണ്ണി ലിയോണ്‍. ഇപ്പോഴിതാ ബാല്‍ബോവ തടാകക്കരയില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ഒഴിവുദിനത്തിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്

കഴിഞ്ഞ മാസം ലോസ് ആഞ്ചലസില്‍ എത്തിയതു മുതല്‍ കുടുംബത്തോടൊപ്പം പുറത്തു ചെലവഴിക്കുന്ന മനോഹരനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട് സണ്ണി ലിയോണ്‍. ഇപ്പോഴിതാ ബാല്‍ബോവ തടാകക്കരയില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ഒഴിവുദിനത്തിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് സണ്ണി.
ആളുകളില്‍ നിന്നും ഏറെ അകലെ കുട്ടികളെയും കൊണ്ടു പോകാന്‍ പുതിയൊരു സ്ഥലം കണ്ടുപിടിച്ചതിന്‍റെ സന്തോഷവും ഒപ്പമുള്ള കുറിപ്പില്‍ സണ്ണി ലിയോണ്‍ പങ്കുവയ്ക്കുന്നു. ഇങ്ങനെയൊരു സ്ഥലം കണ്ടുപിടിച്ചതിന് ഭര്‍ത്താവായ ഡാനിയേല്‍ വെബ്ബറിനെ അഭിനന്ദിക്കാനും സണ്ണി മറന്നില്ല.
മാസ്ക് ധരിച്ചുകൊണ്ട് കാഷ്വല്‍ സ്ലീവ്ലെസ് ടോപ്പും പാന്‍റ്സുമണിഞ്ഞ് തടാകക്കരയില്‍ നില്‍ക്കുന്ന സണ്ണിയുടെ ചിത്രമാണ് ഇതില്‍ ആദ്യത്തേത്. മക്കളായ നിഷ, നോവര്‍, ആഷര്‍ എന്നിവര്‍ മാസ്ക് ധരിച്ചു കൊണ്ട് തടാകത്തിനരികിലൂടെ നടക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം ഉണ്ട്. ഡാനിയേല്‍ വെബ്ബറിനൊപ്പം ബോട്ട് സവാരി നടത്തുന്ന സണ്ണിയുടെ ചിത്രവും കാണാം. "അരയന്നങ്ങള്‍ക്കും താറാവുകള്‍ക്കും ബോട്ടുകള്‍ക്കും സണ്ണി ലിയോണിനുമൊപ്പം മികച്ച ഒരു ഉച്ചനേരം" എന്ന അടിക്കുറിപ്പോടെ ഡാനിയേലും ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് നഗരത്തിലെ സാൻ ഫെർണാണ്ടോ താഴ്‌വരയിലുള്ള ഒരു ജില്ലയാണ് ബാൽബോവ. എണ്‍പത് ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ബാൽബോവ തടാകത്തിന്‍റെ പേരില്‍ നിന്നാണ് ഈ നഗരത്തിന് ആ പേര് ലഭിച്ചത്. തടാകത്തിനു ചുറ്റുമായി 27 ഏക്കര്‍ വരുന്ന ബെയ്ലെന്‍സണ്‍ പാര്‍ക്കുണ്ട്. ബാര്‍ബിക്യു പിറ്റ്സ്, സൈക്ലിംഗ് സൗകര്യം, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ഫിഷിംഗ് ഏരിയ, പ്രൈവറ്റ് ബോട്ടിംഗ്, പിക്നിക് ടേബിളുകള്‍, പെഡല്‍ ബോട്ടിംഗ് മുതലായവയെല്ലാമുള്ള ഈ തടാകപ്രദേശത്ത് ഒഴിവുദിനങ്ങള്‍ ചെലവഴിക്കാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്.