1957 ഒാഗസ്റ്റ് 2, ലണ്ടൻ. തണുത്ത പ്രഭാതത്തിലെ മൂടൽ മഞ്ഞിൽ ‘ഇന്ത്യാ മാൻ’ വിക്ടോറിയ ബസ് സ്റ്റേഷനിലെ ബേയിൽ പതിയെ വന്നു നിന്നു. എയർ ബ്രേക്ക് തുമ്മി, എൻജിൻ കിതച്ചു. കുറച്ചു നേരം കൂടി മുരണ്ട ശേഷം ചെറുതായൊന്ന് ഇരച്ച് ‘ ഇന്ത്യാ മാൻ’ നിശ്ചലമായി. വലിയൊരു യാത്രയുടെ അവസാനം. സ്റ്റാൻഡ് വിട്ട്

1957 ഒാഗസ്റ്റ് 2, ലണ്ടൻ. തണുത്ത പ്രഭാതത്തിലെ മൂടൽ മഞ്ഞിൽ ‘ഇന്ത്യാ മാൻ’ വിക്ടോറിയ ബസ് സ്റ്റേഷനിലെ ബേയിൽ പതിയെ വന്നു നിന്നു. എയർ ബ്രേക്ക് തുമ്മി, എൻജിൻ കിതച്ചു. കുറച്ചു നേരം കൂടി മുരണ്ട ശേഷം ചെറുതായൊന്ന് ഇരച്ച് ‘ ഇന്ത്യാ മാൻ’ നിശ്ചലമായി. വലിയൊരു യാത്രയുടെ അവസാനം. സ്റ്റാൻഡ് വിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1957 ഒാഗസ്റ്റ് 2, ലണ്ടൻ. തണുത്ത പ്രഭാതത്തിലെ മൂടൽ മഞ്ഞിൽ ‘ഇന്ത്യാ മാൻ’ വിക്ടോറിയ ബസ് സ്റ്റേഷനിലെ ബേയിൽ പതിയെ വന്നു നിന്നു. എയർ ബ്രേക്ക് തുമ്മി, എൻജിൻ കിതച്ചു. കുറച്ചു നേരം കൂടി മുരണ്ട ശേഷം ചെറുതായൊന്ന് ഇരച്ച് ‘ ഇന്ത്യാ മാൻ’ നിശ്ചലമായി. വലിയൊരു യാത്രയുടെ അവസാനം. സ്റ്റാൻഡ് വിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1957 ഒാഗസ്റ്റ് 2, ലണ്ടൻ. തണുത്ത പ്രഭാതത്തിലെ മൂടൽ മഞ്ഞിൽ ‘ഇന്ത്യാ മാൻ’ വിക്ടോറിയ ബസ് സ്റ്റേഷനിലെ ബേയിൽ പതിയെ വന്നു നിന്നു. എയർ ബ്രേക്ക് തുമ്മി, എൻജിൻ കിതച്ചു. കുറച്ചു നേരം കൂടി മുരണ്ട ശേഷം ചെറുതായൊന്ന് ഇരച്ച് ‘ ഇന്ത്യാ മാൻ’ നിശ്ചലമായി. വലിയൊരു യാത്രയുടെ അവസാനം. സ്റ്റാൻഡ് വിട്ട് തിരിച്ചെത്തിയപ്പോഴത്തെ ഒാഡോമീറ്റർ റീഡിങ് 20,304 െെമൽ. 

∙ നേരേ കൽക്കട്ട: ലണ്ടൻ നഗരത്തിന്റെ മൊബിലിറ്റി ഹബായ വിക്ടോറിയ ബസ്ബേയിൽ ഒരു ബസ് വന്നത് വലിയ വാർത്തയൊന്നുമല്ല. എന്നാൽ ഈ ബസിൽ നിന്നിറങ്ങിയ 20 യാത്രക്കാരും നാൽപതുകാരനായ െെഡ്രവർ ഒാസ്‌വാൾ ഗാരോ ഫിഷറും വണ്ടിയോടിച്ചു വരുന്നത് കൽക്കട്ടയിൽ നിന്ന്. കൃത്യമായി പറഞ്ഞാൽ 110 ദിവസം മുമ്പ് ഇതേ ബസ് ബേയിൽ നിന്നു പുറപ്പെട്ട് കൽക്കട്ട വരെ പോയി മടങ്ങിയതാണ്. അപകടം പിടിച്ച റോഡുകളും വനങ്ങളും മരുഭൂമികളും താണ്ടിയുള്ള യാത്ര ന്യൂയോർക്ക് െെടംസ് ലേഖകൻ ലിയോനാർഡ് ഇൻഗാൽസ് തൊട്ടടുത്ത ദിവസത്തെ പത്രത്തിൽ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു.

ADVERTISEMENT

∙ കൽക്കട്ടയ്ക്ക് 85, തിരിച്ച് 65: വണ്ടിക്കൂലിയാണ്. അങ്ങോട്ട് 85 പവൻ. അന്നത്തെ വിനിമയ നിരക്കിൽ 239 ഡോളർ. തിരിച്ച് 65 പവൻ ( 182 ഡോളർ ). ആദ്യ ട്രിപ്പ് 16 ദിവസം െെവകി. ഏപ്രിൽ 15 നാണ് ലണ്ടനിൽ നിന്നു പുറപ്പെട്ടത്. യാത്രയുടെ വിജയത്തിൽ ഈ െെവകൽ മറവിയായി. ഇനിയും കൂടുതൽ സമാന യാത്രകൾ ഉണ്ടാകുമെന്ന് ഫിഷർ പറഞ്ഞതായി ന്യൂയോർക്ക് െെടംസ് റിപ്പോർട്ട് ചെയ്തു. പിന്നീട് നാലു തവണയെങ്കിലും ഈ ട്രിപ് ഒാടിയതായി രേഖകളുണ്ട്.

Image Source: Old Classic Cars UK

∙ ഇന്ത്യയിലെ െെസക്കിളുകൾ: എല്ലാവരും പറയാറുള്ള തുർക്കിയിലെ അരാരത്ത് കുന്നിലെ അപകടകരമായ ഹെയർ പിൻ വളവുകളോ അഫ്ഗാനിസ്ഥാനിലെ മറവിൽ തിരിവുകളോ ഇറാനിയൻ മരുഭൂമികളോ ആയിരുന്നില്ല ഫിഷറിനെ ഭയപ്പെടുത്തിയത്. ഇന്ത്യയിലെ ഇടുങ്ങിയ റോഡുകളും റോഡിൽ നിന്നു തെന്നിയാൽ വീലുകൾ ചെളിയിൽത്താഴുന്ന അവസ്ഥയും ലക്കും ലഗാനുമില്ലാതെ പായുന്ന െെസക്കിളുകളും കൂടുതൽ ഭയാനകമായിരുന്നെന്ന് ഫിഷർ പറയുന്നു.

∙ പലകകൾ പാതയായി: ബസാണ്. ഫോർ വീൽ െെഡ്രവൊന്നുമല്ല. ഗൾഫ് നാടുകൾ ഇന്നത്തെയത്ര വികസിച്ചിട്ടില്ലാത്ത അക്കാലത്ത് മരുഭൂമി യാത്ര കഠിനമായിരുന്നു. ഇറാനിലെ കെർമനും സയ്ദാനിനും മധ്യേ റോഡിലൂടെയല്ല, പലകകളിലൂടെയാണ് വണ്ടി കൂടുതലും ഒാടിയത്. പലകകൾ ടയർ വീതിയനുസരിച്ച് നിരത്തി വയ്ക്കും. ഒാടിച്ചു കടന്നു കഴിയുമ്പോൾ പിന്നിൽ നിന്ന് പലകകളെടുത്ത് വീണ്ടും നിരത്തും. ഇത്രയൊക്കെ ദുർഘടമായിട്ടും 16 ദിവസമല്ലേ താമസിച്ചുള്ളു. പുറമെ പ്രതികൂല കാലാവസ്ഥ. മരുഭൂമിയിൽ പൊടിക്കാറ്റെങ്കിൽ മറ്റുള്ളിടത്ത് പെരുമഴ. മഴയിൽക്കുളിച്ച ജൂൺ അഞ്ചാം തീയതി ബസ് കൽക്കട്ടയിലെത്തി.

∙ കൊള്ളക്കാരും പിടിച്ചുപറിയും: തുർക്കി – ഇറാൻ പാതയിലെ യാത്രയെപ്പറ്റി  ധാരാളം പൊളിക്കഥകൾ പരന്നു. കൊള്ളക്കാർ വണ്ടി തട്ടിയെടുത്തെന്നും യാത്രക്കാരെ കൊന്നു കളഞ്ഞെന്നുമൊക്കെ മഞ്ഞപ്പത്രങ്ങളെഴുതി. ഇന്നത്തെ സോഷ്യൽ മീഡിയയുടെ ധർമം അന്നു മഞ്ഞപ്പത്രങ്ങൾക്കായിരുന്നല്ലോ. അധികൃതരെ കുറെയൊക്കെ തെറ്റിദ്ധരിപ്പിക്കാനും ഭീതിയിലാഴ്ത്താനും ഈ വാർത്തകൾക്കായി. കാണാതെ പോയെന്നു കരുതിയ ബസ് ടെഹ്റാനിലെത്തിയപ്പോൾ സന്തോഷ സൂചകമായി ബ്രിട്ടീഷ് എംബസി യാത്രക്കാർക്ക് കോക്ടെയിൽ ഡിന്നറൊരുക്കി.

ADVERTISEMENT

∙ മഹാമാരി അന്നും: മടക്കയാത്രയിൽ പാക്കിസ്ഥാൻ, ഇറാൻ പ്രദേശങ്ങളിൽ ഏഷ്യൻ ഇൻഫ്ളുവൻസ പരന്ന കാലം. ലഹോർ നഗരം അടച്ചു. ബസ് കപ്പലിൽ കയറ്റി ഇറാൻ കടത്താമെന്ന പദ്ധതിയുമായി കറാച്ചി വരെ ഒാടിയെത്തിയപ്പോഴേക്കും ഇറാൻ അതിർത്തി തുറന്നെന്ന വാർത്ത വന്നു. 630 െെമൽ തിരിച്ച് ഒാടിച്ച് ലഹോറിലെത്തി യാത്ര തുടർന്നു. അങ്ങനെ 100 ശതമാനം റോഡു മാർഗം എന്ന ആശയം കപ്പൽ കയറിയില്ല.

∙ ഹോട്ടൽ മുതൽ ടെൻറു വരെ: ദിവസങ്ങൾ നീണ്ട യാത്രയിൽ പകൽ മാത്രമാണ് ഒാട്ടം. രാത്രി ഹോട്ടലുകളിൽ തങ്ങും. താമസസൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ടെൻറ് അടിക്കും. പ്രാഥമിക സൗകര്യങ്ങൾ പോലും പലേടത്തും ഇല്ലായിരുന്നു. ശരിയായ അഡ്വഞ്ചർ സഞ്ചാരം. എന്നാൽ 20 യാത്രക്കാരും യാത്ര ആസ്വദിച്ചു. 7 പുരുഷന്മാരും 2 സ്ത്രീകളുമാണ് യാത്ര പൂർത്തിയാക്കിയത്. ബാക്കിയുള്ളവർ കൽക്കട്ടയിലിറങ്ങി. ചിലർ കൽക്കട്ടയിൽ നിന്നു കയറിയവരാണ്. ഫ്രാൻസ്, ഇറ്റലി, യൂഗോസ്ലാവിയ, ബൾഗേറിയ, തുർക്കി, ഇറാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ വഴിയാണ് ഇന്ത്യയിലെത്തിയത്.

അന്ന് ഉപയോഗിച്ചതിന് സമാനമായ എ ഇ സീ റീഗൽ 3 ബസ്

∙ അതാണു ബസ്: എ ഇ സി റീഗൽ 3 എന്ന ബസ്. ബോഡി ഹാരിങ്ടൺ. 9 കൊല്ലം പഴയ ബസാണ് ദുർഘടയാത്ര കുഴപ്പമില്ലാതെ ഒാടിത്തീർത്തത്. ഒാട്ടം തുടങ്ങുമ്പോൾത്തന്നെ ഒരു ലക്ഷം കിലോമീറ്റർ ഒാടിയിരുന്നു. ചെറിയൊരു ഒാവർ ഹോളിങ്ങിനു ശേഷം അടുത്ത യാത്രയുണ്ടെന്നാണ് ഫിഷർ ന്യൂയോർക്ക് െെടംസ് ലേഖകനോടു പറഞ്ഞത്. പിന്നീടുള്ള ചില യാത്രകളിൽ മാൻഡേറ്റർ എന്ന മോഡലും ഒാടി. ദീർഘയാത്രയ്ക്കായി ചില മാറ്റങ്ങൾ മാൻഡേറ്ററിനുണ്ട്.

∙ എെൻറ ബസ് ഇങ്ങനല്ല: ഇതു വരെ പറഞ്ഞത് യഥാർത്ഥ ലണ്ടൻ – കൽക്കട്ട ബസിെൻറ കഥ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വേറൊരു കഥ പരക്കുന്നുണ്ട്. സിഡ്നി മുതൽ കൽക്കട്ട വഴി ലണ്ടൻ വരെ ഒാടുന്ന ആൽബർട്ട് ടൂർസ് എന്ന ഇരു നില ബസ്. മുകളിൽ സീറ്റ്. ഒബ്സർവേഷൻ ലൗഞ്ച്. താഴെ ലോബിയും റസ്റ്ററൻറും മറ്റും. ഈ കഥ സ്ഥിരീകരിക്കാൻ ഒൗദ്യോഗിക വിവരങ്ങളില്ലെങ്കിലും പലേടത്തും രേഖപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

∙ ലണ്ടൻ – കൽക്കട്ട 145 പവൻ: അതാണ് നിരക്ക്. യാത്ര, ഭക്ഷണം, താമസം. സിഡ്നി ജി പി ഒയിൽ നിന്ന് 1968 ഫെബ്രുവരി 17 യാത്ര പുറപ്പെട്ട് 132 ദിവസം കൊണ്ട് ലണ്ടൻ–സിഡ്നി യാത്ര പൂർത്തിയാക്കിയെന്ന് റിപ്പോർട്ടുകൾ. കപ്പലിലും കരയിലുമായി യാത്ര. 1976 വരെ ഒാടിയെന്നു പറയപ്പെടുന്നു. 

Image Source: Team BHP

∙ 150 അതിർത്തി കടക്കലുകൾ: രാജ്യങ്ങൾ താണ്ടിയ യാത്രയ്ക്കിടെ 150 തവണ അതിർത്തികൾ കടന്നു. അഫ്ഗാനിസ്ഥാൻ വഴിയാണ് മാർഗം. സിംഗപൂരിൽ നിന്നു കപ്പൽ കയറി മലേഷ്യ, തായ്​ലൻഡ്, ബർമ വഴി കൽക്കട്ട. പിൽക്കാലത്ത് ഈ ലെഗ് വെട്ടിച്ചുരുക്കി കപ്പലിലും ട്രെയിനിലും വിമാനത്തിലുമാക്കിയത്രെ. കൽക്കട്ട മുതൽ ബസ്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, തുർക്കി, ബൾഗേറിയ, യൂഗോസ്ലാവിയ, ഒാസ്ട്രിയ, ജർമനി, ബെൽജിയം, ഇംഗ്ലണ്ട്. ഇതാണ് പാത.

∙ വീടിനൊക്കും: സോഷ്യൽ മീഡിയയിൽ പരക്കുന്ന ചിത്രങ്ങളിൽ പലതും ഇന്ത്യാ മാൻ യാത്രയുടേതാണ്. എന്നാൽ ചില ബ്രോഷറുകൾ ആൽ ബർട്ട് ടൂർസിെൻറതായുണ്ട്. വ്യാജമാണോ എന്നറിയില്ല. വീടിനൊത്ത സൗകര്യമുള്ള ബസ് എന്നാണ് അവകാശ വാദം. കിടക്കാന്‍ ബർത്തുകൾ, ഫാൻ, ഹീറ്റർ, സംഗീതം, കർട്ടൻ, കാർപെറ്റ്, ടോയ്​ലെറ്റ് സൗകര്യങ്ങളുണ്ടെന്ന് ബ്രോഷർ.

English Summary: London Calcutta Bus Service