ഞാനാകെ ഉരുകിപ്പോയി; യാത്രയിലെ അനുഭവം പറഞ്ഞ് അഞ്ചു ജോസഫ്
സംഗീതത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ഗായികയാണ് അഞ്ജു ജോസഫ്. ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് അഞ്ജു പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. അഞ്ജു ജോസഫിന് പാട്ടുപോലെ തന്നെ പ്രിയപ്പെട്ടതാണ് യാത്രകളും. പുതിയ കാഴ്ചകളും ആളുകളും നിറഞ്ഞ ഒാരോ യാത്രയും അഞ്ജുവിന് ഇഷ്ടമാണ്. യാത്രകളെക്കുറിച്ചു പറയുമ്പോൾ അഞ്ജു
സംഗീതത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ഗായികയാണ് അഞ്ജു ജോസഫ്. ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് അഞ്ജു പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. അഞ്ജു ജോസഫിന് പാട്ടുപോലെ തന്നെ പ്രിയപ്പെട്ടതാണ് യാത്രകളും. പുതിയ കാഴ്ചകളും ആളുകളും നിറഞ്ഞ ഒാരോ യാത്രയും അഞ്ജുവിന് ഇഷ്ടമാണ്. യാത്രകളെക്കുറിച്ചു പറയുമ്പോൾ അഞ്ജു
സംഗീതത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ഗായികയാണ് അഞ്ജു ജോസഫ്. ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് അഞ്ജു പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. അഞ്ജു ജോസഫിന് പാട്ടുപോലെ തന്നെ പ്രിയപ്പെട്ടതാണ് യാത്രകളും. പുതിയ കാഴ്ചകളും ആളുകളും നിറഞ്ഞ ഒാരോ യാത്രയും അഞ്ജുവിന് ഇഷ്ടമാണ്. യാത്രകളെക്കുറിച്ചു പറയുമ്പോൾ അഞ്ജു
സംഗീതത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ഗായികയാണ് അഞ്ജു ജോസഫ്. ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് അഞ്ജു പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. അഞ്ജു ജോസഫിന് പാട്ടുപോലെ തന്നെ പ്രിയപ്പെട്ടതാണ് യാത്രകളും. പുതിയ കാഴ്ചകളും ആളുകളും നിറഞ്ഞ ഒാരോ യാത്രയും അഞ്ജുവിന് ഇഷ്ടമാണ്. യാത്രകളെക്കുറിച്ചു പറയുമ്പോൾ അഞ്ജു വാചാലയാകും. ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ച് അഞ്ജു ജോസഫ് മനോരമ ഒാൺലൈനിനോടു സംസാരിക്കുന്നു.
ഒരുപാട് യാത്ര ചെയ്യുന്നയാളാണ് ഞാൻ
ജോലിയും ഷൂട്ടും ഷോയുമൊക്കെയായി തിരക്കിലാകുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാകും, ആ സമയത്ത് ചെറുയാത്രകൾ മനസ്സിനു നൽകുന്ന ഉന്മേഷം ഒന്നു വേറെ തന്നെയാണ്. യാത്രപോകുവാനും കാഴ്ചകൾ ആസ്വദിക്കുവാനും എനിക്ക് അത്രയ്ക്കും ഇഷ്ടമാണ്. എന്റെ കരിയറിലൂടെ യാത്രയോടുള്ള ഇഷ്ടം നൂറിരട്ടിയാക്കാൻ സാധിച്ചു. ഷോയുടെ ഭാഗമായും അല്ലാതെയും നിരവധിയിടത്തേക്ക് യാത്ര പോകുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. കേരളത്തിൽത്തന്നെ കാസർകോട് മുതൽ തിരുവനന്തപുരം വരെ യാത്ര നടത്തിയിട്ടുണ്ട്.
പക്ഷേ കാഴ്ചകൾക്കായി ട്രിപ് എന്ന ലക്ഷ്യത്തോടെ സ്ഥിരം പോകുന്നത് ഇടുക്കിയിലേക്കാണ്. എനിക്കേറ്റവും ഇഷ്ടം മലകളും കുന്നുകളും നിറഞ്ഞ ഇടമാണ്. പച്ചപ്പ് നിറഞ്ഞ പ്രകൃതിയോളം വരില്ല മറ്റൊരു കാഴ്ചയും. അത്രയ്ക്കും പ്രിയമാണ്. എന്റെ നാട്ടിൽനിന്ന് ഏകദേശം ഒരു മണിക്കൂർ യാത്രയേ ഉള്ളൂ കുട്ടിക്കാനം. മിക്കപ്പോഴും അവിടേക്ക് പോകാറുണ്ട്. എന്താണെന്നറിയില്ല അവിടെ എത്തിയാൽ മനസ്സിന് വല്ലാത്തൊരു പുത്തനുണർവാണ്. മലനിരകളും പച്ചപ്പും മഞ്ഞും... എത്ര കണ്ടാലും വീണ്ടും കാണാൻ കൊതിക്കുന്ന കാഴ്ചകളാണ് അതൊക്കെയും.
ഇന്ത്യൻ യാത്രകൾ
ഇന്ത്യക്കകത്ത് അധികം യാത്ര പോകാനായിട്ടില്ല. എല്ലാ തവണയും യാത്ര പ്ലാൻ ചെയ്യും പക്ഷേ പല കാരണങ്ങള്‍ കൊണ്ടും മുടങ്ങാറാണ് പതിവ്. ലേ ലഡാക്കിലേക്കുള്ള യാത്ര എന്റെ സ്വപനമാണ്. മുമ്പ് പറഞ്ഞപോലെ പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ ആസ്വദിക്കുവാനാണ് എനിക്കേറെ ഇഷ്ടം. ബീച്ചിൽ പോകണോ അതോ ഹില്‍സ്റ്റേഷനിലേക്ക് പോകണോ എന്ന ചോദ്യം വന്നാൽ ഉത്തരം ഒന്നേ ഉള്ളൂ– ഹിൽസ്റ്റേഷൻ. മഞ്ഞും കുളിരും നിറഞ്ഞ പ്രകൃതിയുടെ മടിത്തട്ടിലേക്ക് യാത്ര പോകുവാനാണ് എനിക്കേറെ ഇഷ്ടം. പിന്നെ യാത്ര പോയതിൽ ഇഷ്ടപ്പെട്ട മറ്റൊരു സ്ഥലം ഉൗട്ടിയാണ്.
പോയ യാത്രയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഇടം
യാത്രകൾ ഒരുപാട് പോയിട്ടുണ്ടെങ്കിലും കാഴ്ചകൾ വിസ്മയമായി തോന്നിയത് കേപ്ടൗണിൽ പോയപ്പോഴാണ്. അവിടുത്തെ പ്രധാന ആകർഷണം ടേബിൾ ടോപ് എന്ന മൗണ്ടനാണ്. ടേബിൾ രൂപമുള്ള ഒരു മല. അവിടെ റോപ്പ് റൈഡുണ്ട്. മൗണ്ടന്റെ ഒരറ്റത്ത് നിന്ന് മറ്റൊരിടത്തേക്കു പോകാൻ കേബിൾ കാറുമുണ്ട്. നമ്മുടെ നാട്ടിലെ മൂന്നാറിലെയും മറ്റു ഹിൽസ്റ്റേഷനിലേതുപോലെ തണുപ്പാണ് അവിടെയും. തണുപ്പെന്നു പറഞ്ഞാൽ കൊടും തണുപ്പാണ്. ഇൗ മൗണ്ടനെ ചുറ്റി കടലാണ്. രസമാണ് അവിടുത്തെ കാഴ്ച. ചുരുക്കി പറഞ്ഞാൽ നമ്മുടെ ഫോർട്ട്കൊച്ചി, ഗോവ പോലെയുള്ള വൈബാണ് അവിടെയും. നിറയെ ആളുകളും.. അടിപൊളിയായിരുന്നു.
പെന്‍ഗ്വിനെ കാണണം എന്നത് എന്റെ സ്വപ്നമായിരുന്നു. ആ യാത്രയിൽ അതും നടന്നു. ഷോയുടെ ഭാഗമായി യു എസിൽ മൂന്നുനാലു തവണ പോയിട്ടുണ്ട്. അപ്പോഴേൊക്കെ അവിടെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങളിലേക്കെല്ലാം പോകാനും സാധിച്ചിട്ടുണ്ട്. യൂട്യൂബിലൂടെയാണ് കേപ്‍ടൗണിന്റെ സൗന്ദര്യം എന്നെ ഇത്രയധികം സ്വാധീനിച്ചത്. പിന്നെ അവിടേക്ക് യാത്ര പോകണം എന്നതായിരുന്നു സ്വപനം. ഞങ്ങൾ രാവിലെ പത്ത് മണിക്ക് ടേബിൾ ടോപിലേക്ക് പോകുവാനുള്ള കേബിൾ കാറിൽ പോയിട്ട് വൈകുന്നേരം അഞ്ച് മണിക്കാണ് തിരിച്ചെത്തിയത്. അത്രയും കാഴ്ചകൾ ആസ്വദിക്കുവാനുണ്ട് അവിടെ. തിരികെ എത്തിയിട്ട് ഞങ്ങൾ അവിടുത്തെ കാഴ്ചകളൊക്കെ ഉൾപ്പെടുത്തി ഒരു പാട്ടും ചെയ്തിരുന്നു. പിന്നെ ഏറ്റവും ഇഷ്ടപ്പെട്ടത് നയാഗ്രയുടെ കാഴ്ചയായിരുന്നു.
പാളിപ്പോയ യാത്ര
എല്ലാ തവണയും പ്ലാൻ ചെയ്യുന്നതാണ് ഗോവ ട്രിപ്പ്. കൃത്യസമയത്ത് എന്തെങ്കിലും കാരണത്താൽ ആ യാത്ര മുടങ്ങുക പതിവാണ്. എട്ടു വർഷത്തോളമായി ഗോവൻ ട്രിപ് പ്ലാൻ ചെയ്യുന്നു. ഇതുവരെ നടന്നിട്ടില്ല. മേയ് മാസത്തിൽ ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് പോകാമെന്നു പ്ലാൻ ചെയ്തിരുന്നു. അപ്പോഴാണ് ലോക്ഡൗണിലായത്. ആ യാത്ര ഇനി എന്നു നടക്കുമെന്നും യാതൊരു പിടിയുമില്ല.
വിദേശ യാത്ര
ഷോയുടെ ഭാഗമായി ഒരുപാട് വിദേശ യാത്ര നടത്താനായിട്ടുണ്ട്. യു എസ്, യു കെ, സ്വിറ്റ്സർലന്‍ഡ്, ഫ്രാൻസ്, ജർമനി എന്നിങ്ങനെ നീളുന്നു. എനിക്ക് വലിയ സങ്കടം തോന്നിയത് ഫ്രാൻസിൽ ചെന്നിട്ട് പാരിസിലേക്ക് പോകാനായില്ല എന്നതാണ്.
പിന്നെ ന്യൂയോർക്കിൽ ടൈം സ്ക്വയറിൽ പോകണമെന്നുമുണ്ട്. ഇത്തവണ ആ ആഗ്രഹം സാധ്യമായി. സ്റ്റീഫൻ ചേട്ടന്റെ ഒപ്പമായിരുന്നു പോയത്. അന്ന് ഹാലോവീൻ ദിവസമായിരുന്നു. അന്നു മുഴുവനും അവിടെ ചെലവഴിച്ചു. ഒരുപാട് ഇഷ്ടമായി ആ യാത്രയും കാഴ്ചകളും.
എനിക്ക് പറ്റിയ അമളി
യാത്രയിൽ മറക്കാനാവാത്തത് എന്നൊരു സംഭവം ഉണ്ടായിട്ടില്ല. എന്നാലും തമാശപോലെ ഒരു സംഭവമുണ്ടായി. ഞങ്ങൾ കേപ്ടൗണിൽ പോയപ്പോൾ നടന്നതാണ്. അവിടെ മലയാളികൾ ഉണ്ടെന്ന് തോന്നിയില്ല. അവിടെ ടിക്കറ്റ് കൗണ്ടറിൽ ക്യൂ നിൽക്കുകയായിരുന്നു. ഞങ്ങളുടെ മുന്നിൽ ഒരാൾ നിൽപുണ്ടായിരുന്നു. അവരുടെ മുഖം ഞങ്ങൾക്ക് കാണാനായില്ല.
കുറെ നേരമായി അവർ ടിക്കറ്റ് കൗണ്ടറിൽനിന്നു സംസാരിക്കുന്നു. ഞങ്ങൾക്കാകെ ദേഷ്യം വന്നു. ഞാൻ പറഞ്ഞു ഇയാൾ എന്തോന്നാണ് ഇൗ കാണിക്കുന്നത് മനുഷ്യനെ മെനക്കെടുത്താൻ എന്നൊക്കെ ഞങ്ങൾ പറഞ്ഞു. കുറച്ച് കഴിഞ്ഞ് അയൾ ഞങ്ങളോടു ചോദിച്ചു. തൃശ്ശൂരാണല്ലേ വീട്, ഞാനാകെ ഉരുകിപ്പോയപോലെയായി.
മറക്കാനാവില്ല ആ യാത്ര
അഡ്വഞ്ചർ ട്രിപ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. സ്കൂബ ഡൈവിങ് ചെയ്തിട്ടുണ്ട്. പാരാഗ്ലൈഡിങ് ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല. ലക്ഷദ്വീപിലേക്ക് ഷോയുടെ ഭാഗമായി പോയപ്പോഴാണ് സ്കൂ ബഡൈവിങ്ങിന് അവസരം ലഭിച്ചത്. നിരവധി തവണ പരിശീലനം നൽകിട്ടാണ് ഡൈവിങ് ചെയ്യിപ്പിക്കുന്നത്. സത്യം പറഞ്ഞാൽ വെള്ളത്തിലുള്ള യാത്രയും മറ്റും എനിക്ക് പേടിയാണ് അതുകൊണ്ടാണ് മലകളും പച്ചപ്പും കാണാൻ പോകുന്നത്. ഇതിപ്പോൾ വന്നും പോയി ഡൈവിങ് ചെയ്യണമെന്നുമുണ്ട്. ലക്ഷദ്വീപിലെ കവരത്തിയില്‍ വെച്ചായിരുന്നു ഡൈവിങ്. പരീശീലകര്‍ നല്‍കുന്ന ക്ലാസ് എനിക്ക് ധൈര്യം നല്‍കി. വെള്ളത്തിനടിയില്‍ ശ്വസിക്കേണ്ട രീതിയെപ്പറ്റിയെല്ലാം അവർ പറഞ്ഞു തരും.
നീന്തലറിയാത്തതു കൊണ്ട് സ്‌കൂബ ഡൈവിങ്ങിന് പോകാന്‍ പേടിയുണ്ടായിരുന്നു. എന്തായാലും ഡൈവിങ്ങിന് തയാറെടുത്തു. കടലിന്റെ അടിത്തട്ടിൽ എത്തിയപ്പോൾ ഞാൻ മൂക്കിൽ കൂടി ശ്വാസമെടുത്തു. വെള്ളം മൂക്കിൽ കയറി. ആകെ വെപ്രാളപ്പെട്ടു ഞാൻ. ഞാൻ തിരിച്ച് കടലിന് മുകളിലേക്ക് പോയി. ഇനിയും അടിത്തട്ടിൽ പോകണ്ട എന്നു പറഞ്ഞു. പക്ഷേ പരിശീലകൻ എല്ലാം കൃത്യമായി എന്നോട് വീണ്ടും പറഞ്ഞു തന്നു. പിന്നെയും അടിത്തട്ടിലേക്ക് കൊണ്ടുപോയി.
പേടി കാരണം ഞാൻ കണ്ണുകൾ ഇറുക്കി പിടിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് തുറന്നപ്പോൾ സത്യത്തിൽ ഞാൻ അതിശയിച്ചുപോയി കടലിനടിയിലെ കാഴ്ച കണ്ട്. സ്വർഗം എന്നൊക്കെ പറയുന്നപോലെ. വാക്കുകളിലൂടെ എനിക്ക് പറയാനാവില്ല ആ കാഴ്ച. ഡിസ്കവറി ചാനലിലൊക്കെ കാണ്ടിട്ടുള്ളതുപോലത്തെ കാഴ്ചയായിരുന്നു. പവിഴപ്പുറ്റൊക്കെ സ്പർശിക്കാൻ പറ്റും. ഭയങ്കര രസമായിരുന്നു. കാഴ്ചകൾ കണ്ടപ്പോൾ തിരിച്ച് പോകണ്ട എന്നായിരുന്നു എനിക്ക് തോന്നിയത്. മറക്കാനാവാത്ത അനുഭവം സമ്മാനിച്ച യാത്രയായിരുന്നു ലക്ഷദ്വീപിലേത്.
ഇനിയും ഒരുപാട് യാത്രകൾ ചെയ്യണമെന്നുണ്ട്. വാലി ഒാഫ് ഫ്ലവർ എന്റെ ഡ്രീം ഡെസ്റ്റിനേഷനുകളിലൊന്നാണ്. പിന്നെ െഎസ്‍ലാൻഡിൽ ഷോയുടെ ഭാഗമായിപോകാൻ സാധിക്കുമോ എന്നറിയില്ല. അവിടവും എനിക്കിഷ്ടപ്പെട്ട ഇടങ്ങളിലൊന്നാണ്. പണ്ടൊക്കെ ഞാൻ അമ്മയോടൊപ്പമായിരുന്നു ഷോയുടെ ഭാഗമായുള്ള യാത്രയ്ക്കായി പോകുന്നത്. ഇപ്പോൾ ഒറ്റയ്ക്കാണ് പോകുന്നത്. ഒറ്റയ്ക്കു യാത്ര ചെയ്യുന്നതിന് മറ്റൊരു അനുഭൂതിയാണ്.
English Summary: Celebrity Travel Anju Joseph