പണ്ട് നരഭോജികളുടെ ദ്വീപ്; ഇന്ന് സഞ്ചാരികളുടെ സ്വർഗം
ട്രോപ്പിക്കല്‍ ദ്വീപുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന കുറേ ചിത്രങ്ങളുണ്ട്. തായ് ന്‍ഡ് പോലെ ഇരുപത്തിനാലു മണിക്കൂറും ആഘോഷമേളങ്ങള്‍ വഴിഞ്ഞൊഴുകുന്നതോ അല്ലെങ്കില്‍ കടല്‍ത്തീരത്ത് വെയില്‍ കൊണ്ട് ബിക്കിനിയിട്ട സായിപ്പന്മാര്‍ മലര്‍ന്നു കിടക്കുന്നതോ ഒക്കെ ആയ അല്‍പ്പം
ട്രോപ്പിക്കല്‍ ദ്വീപുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന കുറേ ചിത്രങ്ങളുണ്ട്. തായ് ന്‍ഡ് പോലെ ഇരുപത്തിനാലു മണിക്കൂറും ആഘോഷമേളങ്ങള്‍ വഴിഞ്ഞൊഴുകുന്നതോ അല്ലെങ്കില്‍ കടല്‍ത്തീരത്ത് വെയില്‍ കൊണ്ട് ബിക്കിനിയിട്ട സായിപ്പന്മാര്‍ മലര്‍ന്നു കിടക്കുന്നതോ ഒക്കെ ആയ അല്‍പ്പം
ട്രോപ്പിക്കല്‍ ദ്വീപുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന കുറേ ചിത്രങ്ങളുണ്ട്. തായ് ന്‍ഡ് പോലെ ഇരുപത്തിനാലു മണിക്കൂറും ആഘോഷമേളങ്ങള്‍ വഴിഞ്ഞൊഴുകുന്നതോ അല്ലെങ്കില്‍ കടല്‍ത്തീരത്ത് വെയില്‍ കൊണ്ട് ബിക്കിനിയിട്ട സായിപ്പന്മാര്‍ മലര്‍ന്നു കിടക്കുന്നതോ ഒക്കെ ആയ അല്‍പ്പം
ട്രോപ്പിക്കല്‍ ദ്വീപുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന കുറേ ചിത്രങ്ങളുണ്ട്. തായ്‌ലന്‍ഡ് പോലെ ആഘോഷമേളങ്ങള്‍ വഴിഞ്ഞൊഴുകുന്നതോ കടല്‍ത്തീരത്ത് സൺബാത്ത് ചെയ്യുന്ന വിദേശികളുള്ളതോ ഒക്കെയായ, ലക്ഷ്വറിയുടെ മേമ്പൊടിയുള്ള വര്‍ണ്ണചിത്രങ്ങള്‍. എന്നാല്‍ ഇതിലൊന്നും പെടാതെ തീര്‍ത്തും വന്യമായ നിരവധി ദ്വീപുകള്‍ ഈ ഭൂമിയിലുണ്ട്. പേടിപ്പിക്കുന്ന ഒരുതരം വന്യതയാണ് അവയുടെ മുഖമുദ്ര. അതുകൊണ്ടുകൊണ്ടുതന്നെ അധികം സഞ്ചാരികളെത്താത്തവയായിരിക്കും ഇവയില്‍ അധികവും. ഇക്കൂട്ടത്തില്‍പ്പെട്ടതാണ് ദക്ഷിണ പസിഫിക്കിലെ സോളമന്‍ ദ്വീപുകള്‍.
പസഫിക്കില്‍ താരാപഥങ്ങള്‍ പോലെ ചിതറിക്കിടക്കുന്ന അനേകം ദ്വീപസമൂഹങ്ങളില്‍ ഒന്നാണ് സോളമന്‍ ദ്വീപുകള്‍. പാപുവ ന്യൂഗിനിയോട് ചേർന്ന് 11,000 ചതുരശ്ര മൈൽ വിസ്തൃതിയില്‍ കിടക്കുന്ന ഈ പ്രദേശത്ത് ആയിരത്തോളം ദ്വീപുകള്‍ ഉണ്ട്. സോളമന്‍ രാജാവിന്‍റെ പേരില്‍ അറിയപ്പെടുന്ന ഈ ദ്വീപിന് ആ പേരു നല്‍കിയത് പതിനാറാം നൂറ്റാണ്ടില്‍ അവിടെയെത്തിയ ഒരു സ്പാനിഷ് സാഹസികനായിരുന്നു. ദ്വീപില്‍ സ്വര്‍ണനിക്ഷേപമുണ്ടെന്നു കരുതി വന്നതായിരുന്നു ആള്‍വാരോ ഡി മെന്‍ഡാന എന് ആ സഞ്ചാരി. ഇവിടെ എത്തിയ ആദ്യയൂറോപ്യനും ഇയാളായിരുന്നു.
ആളെത്തിന്നുന്ന ഭീകരന്മാര്‍!
യൂറോപ്യന്മാരുടെ വരവിനു മുമ്പ് സോളമൻ ദ്വീപുകളിലെ ജനങ്ങൾ മനുഷ്യരെ വേട്ടയാടുന്നതിനും നരഭോജനത്തിനും പേരുകേട്ടവരായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിലാണ് മിഷനറിമാർ സോളമനിലെത്തിയത്. ദ്വീപുനിവാസികളുടെ ജീവിതരീതി മാറ്റാൻ അവര്‍ ശ്രമിച്ചെങ്കിലും ആദ്യം കാര്യമായ പുരോഗതി ഉണ്ടായില്ല. ക്വീൻസ്‌ലൻഡിലെയും ഫിജിയിലെയും പഞ്ചസാരത്തോട്ടങ്ങൾക്കായി തൊഴിലാളികളെ ക്രൂരമായി പിടിച്ചുകൊണ്ടുപോയിരുന്ന നടപടി നിരവധി പ്രതികാരങ്ങൾക്കും കൂട്ടക്കൊലകൾക്കും കാരണമായിരുന്നു.
ഇന്ന് എലിസബത്ത് രാജ്ഞിയാണ് സോളമൻ ദ്വീപുകളുടെ അധികാരി. ജനസംഖ്യയുടെ ഭൂരിഭാഗവും ഉപജീവനത്തിനായി കൃഷി, മത്സ്യബന്ധനം, വനവൽക്കരണം എന്നിവയെ ആശ്രയിക്കുന്നു. പെട്രോളിയം ഉൽപന്നങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നു. ലെഡ്, സിങ്ക്, നിക്കൽ, സ്വർണം തുടങ്ങിയ അവികസിത ധാതുവിഭവങ്ങളാൽ സമ്പന്നമാണ് ദ്വീപുകള്‍.
എങ്കിലും ദ്വീപുകളിലൂടെയുള്ള രാത്രിയാത്ര അത്ര സുരക്ഷിതമാണ് എന്ന് പറയാനാവില്ല. കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കൂടുതലാണ് സോളമൻ ദ്വീപുകളിൽ. ഇരുട്ടിയതിനു ശേഷമുള്ള യാത്ര അപകടകരമാണ്, പ്രത്യേകിച്ച് തലസ്ഥാനമായ ഹൊനിയാരയിൽ. വിനോദസഞ്ചാരികള്‍ പകല്‍വെളിച്ചത്തില്‍പ്പോലും പോക്കറ്റടിയും അക്രമവും ഏറെ സൂക്ഷിക്കണം.
അൽപം വ്യത്യസ്തമായ ഒരു യാത്ര
തികച്ചും ഗ്രാമീണമായ അന്തരീക്ഷമാണ് സോളമന്‍ ദ്വീപുകളില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. മരതകനീല നിറമുള്ള കടലും പവിഴപ്പുറ്റുകളുമെല്ലാം മായികമായ കാഴ്ചകളാണ്. കൊടുമുടികള്‍ മേഘങ്ങളില്‍ പൊതിഞ്ഞ അഗ്നിപര്‍വതങ്ങള്‍ മറ്റൊരു കാഴ്ചയാണ്. ഉൾവനങ്ങളിൽ വിവിധ സസ്യജാലങ്ങള്‍ നിറഞ്ഞിരിക്കുന്നു. ഈന്തപ്പനകളും കണ്ടൽക്കാടുകളും വെള്ളമണൽ നിറഞ്ഞ കടൽത്തീരങ്ങളും പ്രകൃതിപ്രിയര്‍ക്ക് ഏറെ ഇഷ്ടപ്പെടും.
ഓരോ വര്‍ഷവും അരലക്ഷത്തില്‍ താഴെ സഞ്ചാരികള്‍ മാത്രമാണ് ഇവിടം സന്ദര്‍ശിക്കുന്നത്. കൂടുതല്‍ ആളുകളെ ഇവിടെ എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സ്ഥിരം സോഷ്യല്‍മീഡിയ ടൂറിസ്റ്റ് സ്പോട്ടുകളില്‍നിന്നു വ്യത്യസ്തമായി ഒരു യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടം ഏറെ അനുയോജ്യമാണ്
ജലവിനോദങ്ങള്‍ക്ക് പറ്റിയ ഇടം
അതിശയകരമായ പവിഴപ്പുറ്റുകള്‍ക്കിടയിലൂടെ നീന്തിനടന്ന് ഉള്ളിലെ സാഹസികസഞ്ചാരിയെ സന്തോഷിപ്പിക്കാന്‍ പറ്റിയ ഇടമാണ് സോളമന്‍ ദ്വീപുകളിലെ മുണ്ട എന്ന പ്രദേശം. വടക്കു ഭാഗത്തുള്ള ഗിസോ പ്രദേശം അവിശ്വസനീയമാംവിധം ജൈവവൈവിധ്യവും മത്സ്യസമ്പത്തും ഉള്‍ക്കൊള്ളുന്ന ഒരു ഇടമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇനം മത്സ്യങ്ങളുള്ള സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനമുള്ള പ്രദേശമാണിത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടെയും ഡൈവിങ്, സ്കൂബ ഡൈവിങ്, സ്നോര്‍ക്കലിങ് മുതലായ ജലവിനോദങ്ങൾക്ക് ഇവിടെ സൗകര്യമുണ്ട്.
എങ്ങനെ എത്താം?
തലസ്ഥാനമായ ഹൊനിയാരയിൽനിന്ന് 8 കിലോമീറ്റർ കിഴക്കാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളമായ ഹൊനിയാര രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ നിന്ന് ആഴ്ചയിൽ നാലു തവണ സോളമൻ എയർലൈൻസ് വിമാനങ്ങളുണ്ട്. കൂടാതെ വിർജിൻ ഓസ്‌ട്രേലിയ ബ്രിസ്‌ബെയ്നിലേക്കും പുറത്തേക്കും രണ്ട് അധിക സർവീസുകൾ കൂടി നടത്തുന്നു. പോർട്ട് വില വന്വാതു, നാദി ഫിജി, പോർട്ട് മോറെസ്ബി പാപുവ ന്യൂഗിനി എന്നിവിടങ്ങളിൽനിന്നും വിമാനസർവീസുണ്ട്.