മിക്കവരും യാത്ര ചെയ്യാന്‍ അനുയോജ്യമായതും സുഖകരവും ആകര്‍ഷകവുമായ ഇടങ്ങളിലേക്കാണ് യാത്ര നടത്താറ്. ഫോട്ടോ എടുക്കാൻ അനുയോജ്യമായ പ്രകൃതിദൃശ്യങ്ങളും തെളിഞ്ഞ ആകാശവുമുള്ള സ്ഥലങ്ങളായിരിക്കും പലരും ഇഷ്ടപ്പെടുന്നത്.എന്നാല്‍ ഇനി പറയാന്‍ പോകുന്ന സ്ഥലങ്ങള്‍ ലോകപ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആണെങ്കിലും ഇവിടെ

മിക്കവരും യാത്ര ചെയ്യാന്‍ അനുയോജ്യമായതും സുഖകരവും ആകര്‍ഷകവുമായ ഇടങ്ങളിലേക്കാണ് യാത്ര നടത്താറ്. ഫോട്ടോ എടുക്കാൻ അനുയോജ്യമായ പ്രകൃതിദൃശ്യങ്ങളും തെളിഞ്ഞ ആകാശവുമുള്ള സ്ഥലങ്ങളായിരിക്കും പലരും ഇഷ്ടപ്പെടുന്നത്.എന്നാല്‍ ഇനി പറയാന്‍ പോകുന്ന സ്ഥലങ്ങള്‍ ലോകപ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആണെങ്കിലും ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്കവരും യാത്ര ചെയ്യാന്‍ അനുയോജ്യമായതും സുഖകരവും ആകര്‍ഷകവുമായ ഇടങ്ങളിലേക്കാണ് യാത്ര നടത്താറ്. ഫോട്ടോ എടുക്കാൻ അനുയോജ്യമായ പ്രകൃതിദൃശ്യങ്ങളും തെളിഞ്ഞ ആകാശവുമുള്ള സ്ഥലങ്ങളായിരിക്കും പലരും ഇഷ്ടപ്പെടുന്നത്.എന്നാല്‍ ഇനി പറയാന്‍ പോകുന്ന സ്ഥലങ്ങള്‍ ലോകപ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആണെങ്കിലും ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്കവരും യാത്ര ചെയ്യാന്‍ അനുയോജ്യമായതും സുഖകരവും ആകര്‍ഷകവുമായ ഇടങ്ങളിലേക്കാണ് യാത്ര നടത്താറ്. ഫോട്ടോ എടുക്കാൻ അനുയോജ്യമായ പ്രകൃതിദൃശ്യങ്ങളും തെളിഞ്ഞ ആകാശവുമുള്ള സ്ഥലങ്ങളായിരിക്കും പലരും ഇഷ്ടപ്പെടുന്നത്.എന്നാല്‍ ഇനി പറയാന്‍ പോകുന്ന സ്ഥലങ്ങള്‍ ലോകപ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആണെങ്കിലും ഇവിടെ ലോകത്തിലെ ഏറ്റവും തീവ്രമായ കാലാവസ്ഥയാണുള്ളത്. എന്നുകരുതി ഈ നാടുകളുടെയൊന്നും പ്രശസ്തിയ്‌ക്കോ സന്ദര്‍ശകരുടെ തിരക്കിനോ ഒട്ടും കുറവില്ല. 

ഒമ്യാക്കോണ്‍, റഷ്യ

ADVERTISEMENT

റഷ്യയിലെത്തുന്ന സഞ്ചാരികൾ കടുത്ത തണുപ്പിനെ നേരിടാൻ തയാറായിരിക്കണം. റഷ്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍, സാഖാ റിപ്പബ്ലിക്കില്‍ സ്ഥിതിചെയ്യുന്ന ഒമ്യാക്കോണ്‍ ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളില്‍ ഒന്നാണ്. ഇവിടത്തെ ശരാശരി താപനില ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ മരവിപ്പിക്കുന്നതിലും താഴെയാണ്. ഇവിടുത്തെ തണുപ്പില്‍ നില്‍ക്കുന്ന മനുഷ്യരുടെ കണ്‍പീലികളില്‍ പോലും മഞ്ഞുമൂടിനില്‍ക്കുന്ന ചിത്രങ്ങളൊക്കെ നമ്മള്‍ നിരവധി കണ്ടിട്ടുണ്ട്.

d315/shutterstock

മാത്രമല്ല കാലാവസ്ഥ വേനല്‍ക്കാലത്ത് അല്‍പം അസഹനീയമാവുകയും ചെയ്യും. തണുപ്പ് ഒരല്‍പം കുറഞ്ഞ സമയം ജൂണ്‍, ജൂലൈ മാസങ്ങളാണ്. അതുകൊണ്ട് മഞ്ഞാസ്വദിക്കണമെങ്കില്‍ ഈ സമയത്ത് സന്ദര്‍ശിക്കുന്നതാണ് നല്ലത്. റെയിന്‍ഡിയര്‍ റൈഡും താപ നീരുറവകളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. വിനോദസഞ്ചാരകന്ദ്രമെന്ന നിലയില്‍ ഇവിടുത്തെ താപനില പരിശോധിക്കുന്നതിനായി ഒരിക്കല്‍ ഇലക്ട്രോണിക് ടെംപറേച്ചര്‍ മെഷീന്‍ സ്ഥാപിച്ചെങ്കിലും കഠിനമായ തണുപ്പുകാരണം അതു തകര്‍ന്ന പോയ ചരിത്രം വരെയുണ്ട്. 

ദാനകില്‍ ഡിപ്രഷന്‍, എത്യോപ്യ

എത്യോപ്യയിലെ ദാനകില്‍ ഡിപ്രഷന്‍ അതിശയകരമായ ഒരു ലാന്‍ഡ്സ്‌കേപ്പാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ നിങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏറ്റവും ചൂടേറിയ പ്രദേശമാണിത്. ഇവിടുത്തെ ശരാശരി താപനില 100 ഡിഗ്രി വരെ താഴാറുണ്ടത്രേ. എന്നുവച്ച് ഇവിടേക്ക് ആരും പോകാറില്ലെന്ന് കരുതരുത്. ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണിത്.

Einat Klein Photography/Shutterstock
ADVERTISEMENT

അൽപം കുറഞ്ഞ താപനിലയ്ക്കായി ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സന്ദര്‍ശിക്കുക. പക്ഷേ അതും സഹിക്കാവുന്നതിന്റെ പരിധിക്കപ്പുറമായിരിക്കും എന്നോര്‍ക്കുക. അതിശയകരമായ അഗ്‌നിപര്‍വതകാഴ്ചകളും ലാവ വയലുകളും എല്ലാം കാണേണ്ടതുതന്നെ. ഡാനകിലിലെ തടാകങ്ങള്‍ മറ്റൊരു ഗ്രഹത്തില്‍ നിന്നുള്ളതുപോലെ തോന്നിപ്പിക്കും.

ബാരോ, അലാസ്‌ക

കഠിനമായ തണുപ്പ് ഉണ്ടെങ്കിലും, അദ്ഭുതകരമായ കാഴ്ചകള്‍ കാണാന്‍ ആഗ്രഹിക്കുന്ന പ്രകൃതിസ്നേഹികള്‍ക്ക് അനുയോജ്യമായ സ്ഥലമാണ് അലാസ്‌ക. ആര്‍ട്ടിക് സര്‍ക്കിളിന് ഏകദേശം 300 മൈല്‍ വടക്കായി ബാരോ നഗരം സ്ഥിതിചെയ്യുന്നു. ഗ്ലേസിയര്‍ ബേ പോലുള്ള പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിനു ജനപ്രീതി കുറവാണ്.

എന്നിരുന്നാലും അത് നോര്‍ത്തേണ്‍ ലൈറ്റിന്റെ മികച്ച കാഴ്ചകള്‍ നല്‍കുന്നു. നാലായിരത്തോളം ആളുകള്‍ താമസിക്കുന്ന ഈ പ്രദേശം തണുത്തുറഞ്ഞതാണ്. നവംബര്‍ മുതല്‍ ജനുവരി വരെ ഇവിടുത്തെ ആളുകള്‍ ഇരുട്ടില്‍ കഴിയുന്നു.എന്നാല്‍ ഈ പ്രകാശം കുറവുള്ള മാസങ്ങള്‍ നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണാൻ അനുയോജ്യമാണ്. പക്ഷേ കഠിനമായ തണുപ്പു നേരിടാൻ തയാറാകുക. താപനില സാധാരണയായി -20 ഡിഗ്രി ഫാരന്‍ഹീറ്റിനേക്കാള്‍ താഴുന്നു. ആകാശത്ത് നിറങ്ങള്‍ നൃത്തമാടുന്ന കാഴ്ച ലോകത്ത് ഏറ്റവും മനോഹരമായി കാണാന്‍ കഴിയുന്ന ഒരിടമാണ് ബാരോ. 

ADVERTISEMENT

മേഘാലയ ഇന്ത്യ

രാജ്യത്തിന്റെ വടക്കുകിഴക്കക്ക് സ്ഥിതിചെയ്യുന്ന മേഘാലയ ശരിക്കും മേഘങ്ങളുടെ വാസസ്ഥലം സ്ഥലം തന്നെയാണ്. കാരണം വര്‍ഷത്തില്‍ ഭൂരിഭാഗവും ഇവിടെ മഴ പെയ്തുകൊണ്ടിരിക്കുന്നു. മഴക്കാലത്താണ് ഈ നാട് കൂടുതല്‍ സുന്ദരിയാകുന്നത്.

Focus_Redefine_Fotography/shutterstock

ഇവിടുത്തെ വെള്ളച്ചാട്ടങ്ങളും തടാകങ്ങളുമെല്ലാം അതിമനോഹരമാകും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണ്‍കാലം കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ സമയത്തെ പ്രധാന ആകര്‍ഷണം കനത്ത മഴയില്‍ നിറഞ്ഞൊഴുകുന്ന നോഹലികായ് വെള്ളച്ചാട്ടമാണ്. ഈ വെള്ളച്ചാട്ടം അതിന്റെ എല്ലാ ഗാംഭീര്യത്തോടെയും കാണുന്നതിന് മഴക്കാലത്ത് തന്നെ പോകണം.