നിലാവില് തിളങ്ങുന്ന കൂന്തളുകളെ വേട്ടയാടാന്‍ പോയാലോ?
മനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട സ്ഥലമാണ് ശാന്തസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപുസമൂഹമായ ഹവായ്. ഒരുകാലത്ത് തിമിംഗലവേട്ടയുടെയും പഞ്ചസാര, പൈനാപ്പിൾ വ്യവസായങ്ങളുടെയും പ്രധാന കേന്ദ്രമായിരുന്ന ഇവിടത്തെ സാമ്പത്തികവ്യവസ്ഥ ഇപ്പോൾ ടൂറിസത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ആരാലും കവര്‍ന്നെടുക്കാനാവാത്ത

മനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട സ്ഥലമാണ് ശാന്തസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപുസമൂഹമായ ഹവായ്. ഒരുകാലത്ത് തിമിംഗലവേട്ടയുടെയും പഞ്ചസാര, പൈനാപ്പിൾ വ്യവസായങ്ങളുടെയും പ്രധാന കേന്ദ്രമായിരുന്ന ഇവിടത്തെ സാമ്പത്തികവ്യവസ്ഥ ഇപ്പോൾ ടൂറിസത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ആരാലും കവര്‍ന്നെടുക്കാനാവാത്ത പ്രകൃതി സൗന്ദര്യം ഹവായിയുടെ ഏറ്റവും വലിയ സ്വത്തായി എക്കാലത്തും തുടരുന്നു.
വെളുത്ത പഞ്ചാരമണല്‍ കൂടാതെ പച്ച, ചുവപ്പ്, പിങ്ക്, കറുത്ത മണൽ എന്നിവ നിറഞ്ഞ ഹവായിയൻ തീരങ്ങളും ബൈക്കിംഗ്, കയാക്കിംഗ്, കപ്പൽയാത്ര, നീന്തല്‍ തുടങ്ങി കണക്കില്ലാത്തത്രയും ജലവിനോദങ്ങളുമെല്ലാം പതിറ്റാണ്ടുകളായി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരിടമാണ് ഒവാഹു ദ്വീപില്‍ സ്ഥിതിചെയ്യുന്നതും ഹവായിയുടെ തലസ്ഥാനവുമായ ഹോണലുലു.
ജൈവവൈവിധ്യം നിറഞ്ഞ ഈ പ്രദേശത്ത് വിവിധയിനങ്ങളില്‍പ്പെടുന്ന കടലാമകളും മത്സ്യങ്ങളും പവിഴപ്പുറ്റുകളും കാണപ്പെടുന്നു. വെള്ളച്ചാട്ടങ്ങളും പട്ടുപോലെ തിളങ്ങുന്ന ബീച്ചുകളും സദാ സഞ്ചാരികളെ കാത്ത് പ്രസന്നതയോടെ പകല്‍ കഴിക്കുന്നു. എന്നാല്‍, ഇവിടെ സഞ്ചാരികള്‍ക്ക് ആവേശം പകരുന്ന മറ്റൊരു കാര്യം കൂടിയുണ്ട്; കൂന്തള്‍ മത്സ്യവേട്ട!
നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെ ലഭിക്കുന്ന ഒരു സമുദ്ര മത്സ്യമാണ് സ്ക്വിഡ് അഥവാ കൂന്തള്‍. വിനോദസഞ്ചാരികള്‍ക്ക് ഇവയെ പിടിക്കുന്നതിനായി സ്ക്വിഡിംഗ് എസ്കര്‍ഷനുകള്‍ നടത്തുന്നത് ഒവാഹുവിലെ പുതിയ ട്രെന്‍ഡാണ്. ഇത്തരം യാത്രകളില്‍ പ്രദേശത്തിന്‍റെ ചരിത്രവും ആവാസവ്യവസ്ഥയുമെല്ലാം മനസിലാക്കാനുള്ള അവസരവും സഞ്ചാരികള്‍ക്ക് ലഭിക്കും.
രാത്രിയിലാണ് കൂന്തളുകളെ പിടിക്കാന്‍ ഇറങ്ങുന്നത്. രാത്രിയില്‍ പുറത്തിറങ്ങുന്ന ഹവായിയന്‍ ബോബ്ടെയില്‍ സ്ക്വിഡിനെ പിടിക്കാന്‍ ഇറങ്ങുന്ന ഈ യാത്രക്ക് 'മൂണ്‍ലൈറ്റ് സ്ക്വിഡിംഗ്' എന്നാണു പറയുന്നത്. ഇവയുടെ തൊലിപ്പുറത്ത് ഒരു പ്രത്യേകയിനം ബയോല്യൂമിനസെന്‍റ് ബാക്ടീരിയ ഉള്ളതിനാല്‍ നിലാവത്ത് ഇവ മനോഹരമായി തിളങ്ങും. അപ്പോള്‍ ഇവയെ പിടിക്കാന്‍ എളുപ്പമാണ്. ഹവായിയിലെ പല ടൂര്‍ ഓപ്പറേറ്റര്‍മാരും ഇപ്പോള്‍ മൂണ്‍ലൈറ്റ് സ്ക്വിഡിംഗ് ആരംഭിച്ചിട്ടുണ്ട്.
ടൂറിസത്തെ സംബന്ധിച്ചിടത്തോളം എല്ലാത്തരത്തിലുള്ള രുചികളും ഒത്തു ചേര്‍ന്ന ഇടമാണ് ഹവായ്. ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വൈകികി ബീച്ചിനടുത്തുള്ള മഴക്കാടുകള്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. ശൈത്യകാലത്ത്, ഒവാഹുവിന്‍റെ വടക്കൻ തീരത്ത് രൂപപ്പെടുന്ന വലിയ തിരമാലകൾ ഈ പ്രദേശത്തെ ലോകത്തിന്‍റെ സർഫിംഗ് തലസ്ഥാനമാക്കി മാറ്റുന്നു.
കവായിലെ വൈമിയ മലയിടുക്ക്, മൌയിയിലെ ഹലേകല, ഹവായ് അഗ്നിപർവ്വത ദേശീയ പാർക്ക് എന്നിവയെല്ലാം മറ്റു ചില ആകര്‍ഷണങ്ങളാണ്. മൌയിയില്‍ നിന്നും ഹാനയിലേക്കുള്ള റോഡിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളും ഓഹിയോ ഗള്‍ച്ച് കുളങ്ങളുമെല്ലാം വ്യത്യസ്തമായ അനുഭവങ്ങളാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്.
തണുപ്പുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന സഞ്ചാരികള്‍ക്ക് ഹവായിയിലെ ഉഷ്ണമേഖലാ കാലാവസ്ഥ ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വടക്കൻ അർദ്ധഗോളത്തിലെ ഡിസംബർ പകുതി മുതൽ ഏപ്രിൽ പകുതി വരെയുള്ള ശൈത്യകാലമാണ് ഹവായിയിലെ വിനോദസഞ്ചാര സീസൺ. ക്രിസ്മസ്, പുതുവത്സര സീസണുകളിലാവട്ടെ ചെലവു കൂടും. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വസന്തകാലത്തും നിരക്കുകള്‍ കൂടുതലായിരിക്കും. അധികം ചൂടോ തണുപ്പോ ഇല്ലാത്ത ഏപ്രിൽ, മെയ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് സഞ്ചാരികള്‍ക്ക് മികച്ച ഓഫറുകളും വിലക്കിഴിവുകളും ലഭിക്കുന്നത്.
English Summary: Spotting Squid in the Tides of Oahu