ഭക്ഷണം മാത്രമല്ല, ഒപ്പം 'സൗജന്യ വിമാനയാത്രയും'; ഈ പ്ലെയ്ന്‍ കഫേ കിടുവാണ്!
കൊറോണ മൂലം മുടങ്ങിയ വിമാനയാത്രയും ആകാശത്തിരുന്നുള്ള ഭക്ഷണം കഴിപ്പുമെല്ലാം മിസ്സ് ചെയ്യുന്നുണ്ടോ? ഇനിയെന്നാണ് വിമാനതിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കാനാവുക എന്നോര്‍ത്ത് നെടുവീര്‍പ്പിടേണ്ട! അങ്ങനെയുള്ള യാത്രക്കാര്‍ക്കായി 'പ്ലെയിൻ കഫേകൾ' എന്ന പുതിയ ആശയവുമായി എത്തിയിരിക്കുകയാണ്, തായ്‌ലൻഡിലെ ഹോട്ടല്‍

കൊറോണ മൂലം മുടങ്ങിയ വിമാനയാത്രയും ആകാശത്തിരുന്നുള്ള ഭക്ഷണം കഴിപ്പുമെല്ലാം മിസ്സ് ചെയ്യുന്നുണ്ടോ? ഇനിയെന്നാണ് വിമാനതിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കാനാവുക എന്നോര്‍ത്ത് നെടുവീര്‍പ്പിടേണ്ട! അങ്ങനെയുള്ള യാത്രക്കാര്‍ക്കായി 'പ്ലെയിൻ കഫേകൾ' എന്ന പുതിയ ആശയവുമായി എത്തിയിരിക്കുകയാണ്, തായ്‌ലൻഡിലെ ഹോട്ടല്‍ ഉടമകള്‍! ഇനി കരയില്‍ ഇരുന്നു തന്നെ വിമാനത്തിനുള്ളിലെ ഭക്ഷണം ആസ്വദിക്കാം!
തീരദേശ നഗരമായ പട്ടായയിലാണ് ഇത്തരത്തിലുള്ള കിടുക്കന്‍ കഫേകളില്‍ ഒന്ന്. പ്രവര്‍ത്തനം അവസാനിപ്പിച്ച ഒരു എയർബസ് എ 330 വിമാനത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്ന ഈ കഫേയില്‍ നിരവധി ആളുകളാണ് ഇടിച്ചുകയറുന്നത്. വിമാനത്തിനുള്ളിലെ ഫസ്റ്റ് ക്ലാസ് സീറ്റുകളിൽ ഇരുന്നും ഓവർഹെഡ് ലോക്കറുകളുടെ മുന്നില്‍ നിന്നും ഫോട്ടോകൾക്ക് പോസ് ചെയ്തുകൊണ്ട് ആശ്വസമടയുകയാണ് അവര്‍. 'ബോർഡിംഗ് പാസു'കൾ കയ്യില്‍ വച്ചുകൊണ്ട് കോക്ക്പിറ്റ് ടൂർ നടത്തുന്നവരും കുറവല്ല!
ബാങ്കോക്കിലെ ദേശീയ വിമാനക്കമ്പനിയായ തായ് എയർവേസിന്‍റെ ആസ്ഥാനത്ത് ഇതേപോലെ പ്രവര്‍ത്തിക്കുന്ന മറ്റൊരു കഫേയുണ്ട്. കഴിക്കാനായി സ്പാഗെട്ടി കാർബനാര, തായ്-സ്റ്റൈൽ ബീഫ് എന്നിവയൊക്കെയാണ് ഇവിടുത്തെ സ്പെഷ്യല്‍. വിമാനത്തിനുള്ളില്‍ ഉള്ളതുപോലെ പ്ലാസ്റ്റിക് ട്രേകളിലാക്കി ക്യാബിൻ ക്രൂ തന്നെ വിളമ്പുന്നതിനാൽ ഇത് ആകാശയാത്രയല്ല എന്നുള്ള കാര്യം തന്നെ പലരും മറന്നുപോകുന്നു!
ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ രാജ്യമായിരുന്നു തായ്‌ലൻഡ്. പ്രധാനമായും ടൂറിസത്തെ ആശ്രയിച്ചിരുന്ന സമ്പദ്വ്യവസ്ഥ, യാത്രാ നിയന്ത്രണങ്ങൾ മൂലം തകരാറിലായിരുന്നു. ഇപ്പോള്‍ അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങളിലാണ് തായ് ജനത. മറ്റു രാജ്യങ്ങളുമായി ട്രാവല്‍ ബബിളുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.
English Summary: Plane Cafe Restaurant Thailand