മലഞ്ചെരിവില്‍ ‘തൂങ്ങിക്കിടക്കുന്ന’ ക്ഷേത്രം: ഇവിടെ ഒരു ദൈവം മാത്രമല്ല
ലോകം മറന്നുപോയ അദ്ഭുതങ്ങളില്‍ ഒന്നാണ് ചൈനയിലെ ഹാങ്ങിങ് ടെംപിൾ. പേരു പോലെ തന്നെ, ഹെങ്‌ഷാൻ പർവതത്തിലെ ജിന്‍ലോംഗ്കോ മലഞ്ചെരിവിൽ പറ്റിപ്പിടിച്ച് താഴേക്കു തൂങ്ങി നില്‍ക്കുന്ന മട്ടിലുള്ള 40 മുറികളുള്ള കെട്ടിട സമൂഹമാണ് ഈ ക്ഷേത്രം. ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ഡാറ്റോങ്ങിന് 60 കിലോമീറ്റർ തെക്കുകിഴക്കായി

ലോകം മറന്നുപോയ അദ്ഭുതങ്ങളില്‍ ഒന്നാണ് ചൈനയിലെ ഹാങ്ങിങ് ടെംപിൾ. പേരു പോലെ തന്നെ, ഹെങ്‌ഷാൻ പർവതത്തിലെ ജിന്‍ലോംഗ്കോ മലഞ്ചെരിവിൽ പറ്റിപ്പിടിച്ച് താഴേക്കു തൂങ്ങി നില്‍ക്കുന്ന മട്ടിലുള്ള 40 മുറികളുള്ള കെട്ടിട സമൂഹമാണ് ഈ ക്ഷേത്രം. ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ഡാറ്റോങ്ങിന് 60 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ഭൂഗുരുത്വ ബലത്തിനെ വെല്ലുവിളിച്ചുകൊണ്ട് ഉയരത്തില്‍ നില്‍ക്കുന്ന കാഴ്ച തന്നെ സഞ്ചാരികളില്‍ രോമാഞ്ചമുണര്‍ത്തുന്നതാണ്.
നോർത്തേൺ വെയ് രാജവംശത്തിന്‍റെ (386-534) കാലത്ത് ലിയാവോ റാൻ എന്ന സന്യാസിയാണ് ക്ഷേത്രം പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്നു. പിന്നീട് 1900 ൽ മലഞ്ചെരിവു തുരന്ന് കൂടുതല്‍ കെട്ടിടങ്ങള്‍ നിർമിച്ചു. 1,400 വർഷത്തിലേറെ ചരിത്രമുള്ള ക്ഷേത്രത്തിന് അതിനുശേഷം പലതവണ അറ്റകുറ്റപ്പണികൾ നടത്തി.
ഏതെങ്കിലും ഒരു മതത്തിന് വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ടതല്ല ഈ ക്ഷേത്രം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം. കൺഫ്യൂഷ്യനിസം, താവോയിസം, ബുദ്ധമതം എന്നിവയെല്ലാം ഇവിടെ ഒരുപോലെ ആചരിക്കപ്പെടുന്നു. ക്ഷേത്രത്തിലുടനീളമുള്ള 78 ഓളം പ്രതിമകളിലും കൊത്തുപണികളിലുമെല്ലാം ഇവയുടെ എല്ലാത്തിന്‍റെയും സ്വാധീനം കാണാം.
ചൈനയിലെ പവിത്രമായ അഞ്ച് പർവതനിരകളില്‍ ഒന്നാണ് ക്ഷേത്രം സ്ഥിതിചെയ്യുന്ന ഹെങ്‌ഷാൻ പർവതം. ചൈനയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കെട്ടിടം എന്ന ബഹുമതിയും ഈ ക്ഷേത്രത്തിനാണ്. താഴെനിന്ന് നോക്കുന്ന ഒരാള്‍ക്ക് കെട്ടിടം മുഴുവൻ മലഞ്ചെരുവില്‍ പറ്റിനിൽക്കുന്നതായാണ് തോന്നുക.
ചുവന്ന ചുവരുകളും ചാരനിറത്തിലുള്ള ടൈലുകളുമാണ് കെട്ടിടത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. നാല്‍പ്പതോളം ഹാളുകളും പവലിയനുകളും 98 അടി ഉയരത്തിലുള്ള പാറക്കൂട്ടങ്ങളിലാണ് നിർമ്മിച്ചിരിക്കുന്നത്. ക്വിലാൻ ഹാൾ (സംഘാറാമ ഹാൾ), സാങ്കുവാൻ ഹാൾ, ചുന്യാങ് ഹാൾ, സൻഷെങ് ഹാള്‍, ശാക്യമുനിയുടെ ഹാൾ, ഹാള്‍ ഓഫ് ത്രീ റിലീജ്യന്‍സ് (സഞ്ജിയാവോ), ഗുവാനിൻ ഹാൾ തുടങ്ങിയവ ഇതില്‍ ഉൾപ്പെടുന്നു.ക്ഷേത്രകവാടത്തിലൂടെ കടന്നുചെല്ലുമ്പോള്‍ത്തന്നെ രണ്ടു നിലയുള്ള ഒരു കെട്ടിടം കാണാം. ക്ഷേത്രകവാടത്തിന്‍റെ ഇരുവശത്തുമായി രണ്ട് ബെൽ, ഡ്രം ടവറുകൾ ഉണ്ട്. താവോയിസത്തിന് പ്രാധാന്യമുള്ള സാങ്കുവാൻ ഹാളാണ് ഇവയില്‍ പ്രധാനം. ഇരിക്കുന്ന ബുദ്ധന്‍റെയും ചുറ്റും കൂടി നില്‍ക്കുന്ന ശിഷ്യന്‍മാരുടെയും പ്രതിമകള്‍ വച്ചിരിക്കുന്ന ഹാളാണ് സൻഷെങ്.
സഞ്ജിയാവോ ഹാളാണ് ക്ഷേത്രത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലം. യഥാക്രമം കൺഫ്യൂഷ്യനിസം, താവോയിസം, ബുദ്ധമതം എന്നിവയുടെ സ്ഥാപകരായ കൺഫ്യൂഷ്യസ്, ലാവോത്സെ, ബുദ്ധൻ എന്നിവരുടെ പ്രതിമകൾ ഈ ഹാളിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ചൈനീസ് ഫ്യൂഡൽ സമൂഹത്തിന്‍റെ മതങ്ങളുടെയും സംസ്കാരത്തിന്‍റെയും സമന്വയമാണ് വ്യത്യസ്ത സംസ്കാരങ്ങൾ പരസ്പരം കണ്ടുമുട്ടുന്ന ഈ കെട്ടിടം. അതുകൊണ്ടുതന്നെ ചൈനയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത ഒരു ഇടമാണ് ഹാങ്ങിങ് ടെംപിള്‍.
English Summary: Hanging Temple of Hengshan Datong, China