'ഭീമന് തിമിംഗല'ത്തിന്റെ വയറ്റില്‍ താമസിക്കാം, സഞ്ചാരികള്ക്കിതൊരു വ്യത്യസ്ത അനുഭവം
കടലിലെ ഭീമനായ തിമിംഗലത്തിന്‍റെ വയറ്റില്‍ താമസിക്കണോ? ജീവനുള്ള തിമിംഗലമല്ലെങ്കില്‍പ്പോലും സഞ്ചാരികളെ സംബന്ധിച്ച് അതൊരു വ്യത്യസ്തവും ആവേശകരവുമായ അനുഭവമായിരിക്കും. അതിനുള്ള അവസരമാണ് കാലിഫോര്‍ണിയയിലെ സാന്‍റ ബാര്‍ബറയിലുള്ള വെയ്ല്‍ ഹൗസ് സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്.

1978- ല്‍ ആര്‍ക്കിടെക്റ്റായ മൈക്കേല്‍ കാര്‍മൈക്കേല്‍ ഡിസൈന്‍ ചെയ്തതാണ് തിമിംഗലാകൃതിയുള്ള ഈ വീട്. വിചിത്രരൂപകല്‍പ്പനയുള്ള ഈ വീട് നിര്‍മിക്കാനായി ഇരുപതോളം കരകൗശലവിദഗ്ദ്ധരും ഉണ്ടായിരുന്നു. ബാഴ്സലോണയിലെ കറ്റാലൻ മോഡേണിസ്റ്റ് പ്രസ്ഥാനത്തെ മാതൃകയാക്കിയ സ്പാനിഷ് വാസ്തുശില്പി അന്റോണി ഗഡെയുടെ പാരമ്പര്യം പിന്തുടര്‍ന്ന് പ്രകൃതിദത്ത ചുറ്റുപാടുകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
നഗരത്തിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനുള്ളില്‍ വളരെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിലാണ് ഈ അദ്ഭുതവീട് സ്ഥിതിചെയ്യുന്നത്. ചാരനിറത്തിലുള്ള ദേവദാരു ഉപയോഗിച്ചാണ് തിമിംഗലത്തിന്‍റെ ആകൃതിയിലുള്ള പുറംഭാഗം അലങ്കരിച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് ഈ വീട് വാടകയ്ക്ക് കിട്ടും. ഒരു ദിവസത്തേക്ക് അരലക്ഷം രൂപയ്ക്ക് മുകളിലേക്കാണ് വാടക.
ഒരേക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ നാല് നില വീട് മൂന്ന് വര്‍ഷം സമയമെടുത്താണ് നിര്‍മിച്ചത്. ഇതിന്‍റെ ചുവരുകള്‍ സമതലമായല്ല ഉള്ളത്. ഒരേസമയം ഒന്‍പത് പേര്‍ക്ക് ഇവിടെ താമസിക്കാം. തിമിംഗല വീടിന്‍റെ അകത്തുള്ള മുറ്റത്ത് 75 നീളമുള്ള കുളമുണ്ട്. ഇതിനടുത്ത് സ്റ്റീം ബാത് നടത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.
മൂന്നാം നിലയിലാണ് മാസ്റ്റർ ബെഡ്‌റൂം. ഇവിടെ കിംഗ്-സൈസ് ബെഡ്, സിറ്റിംഗ് ഏരിയ, കുളം കാണാനാവുന്ന ബാൽക്കണി, സ്പാ ടബ് ഉള്ള ബാല്‍ക്കണി എന്നിവയുണ്ട്. മുകളിലത്തെ നിലയിലാവട്ടെ നാല് കിടപ്പുമുറികളുണ്ട്. മനോഹരമായ നടുമുറ്റത്ത് അതിഥികൾക്ക് ഇരിക്കാനും ബാർബിക്യൂ തയാറാക്കാനുമൊക്കെ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കാലിഫോർണിയ ആസ്ഥാനമായ ട്രാവല്‍ കമ്പനി പാരഡൈസ് റിട്രീറ്റ്‌സ് ആണ് ഈ തിമിംഗല വീട് വാടകയ്ക്ക് നല്‍കുന്നത്.
English Summary: Whale House California