വസന്തത്തില്‍ തടാകത്തിൽ പ്രത്യേക്ഷപ്പെടുന്ന ഡ്രാഗണ്‍ കണ്ണ്; അപൂര്‍വ്വ കാഴ്ച!
ജപ്പാനിലെ ഹോന്‍ഷുവിലെ ഔ പര്‍വ്വതനിരകളുടെ ഒരു ഭാഗമാണ് ഹാച്ചിമാന്‍തായ് പര്‍വ്വതം. ജപ്പാനിലെ നൂറു പ്രശസ്തമായ പര്‍വ്വതങ്ങളുടെ പട്ടികയില്‍പ്പെടുന്നതാണ് ഏകദേശം 1,613 മീറ്റര്‍ ഉയരമുള്ള ഈ പര്‍വ്വതനിര. നാസു അഗ്നിപർവ്വത മേഖലയുടെ ഭാഗമായ ഈ പ്രദേശത്ത് തൊവാഡ-ഹാച്ചിമാന്‍തായ് ദേശീയപാര്‍ക്ക് അടക്കം സഞ്ചാരികളെ

ജപ്പാനിലെ ഹോന്‍ഷുവിലെ ഔ പര്‍വ്വതനിരകളുടെ ഒരു ഭാഗമാണ് ഹാച്ചിമാന്‍തായ് പര്‍വ്വതം. ജപ്പാനിലെ നൂറു പ്രശസ്തമായ പര്‍വ്വതങ്ങളുടെ പട്ടികയില്‍പ്പെടുന്നതാണ് ഏകദേശം 1,613 മീറ്റര്‍ ഉയരമുള്ള ഈ പര്‍വ്വതനിര. നാസു അഗ്നിപർവ്വത മേഖലയുടെ ഭാഗമായ ഈ പ്രദേശത്ത് തൊവാഡ-ഹാച്ചിമാന്‍തായ് ദേശീയപാര്‍ക്ക് അടക്കം സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ഇക്കൂട്ടത്തിലെ ഏറെ കൗതുകകരമായ ഒരു കാഴ്ചയാണ് കഗാമി ന്യുമ തടാകം.
ശൈത്യകാലമാകുമ്പോള്‍ കഗാമി ന്യുമ തടാകം തണുത്തുറയുകയും അതിന്‍റെ ഉപരിതലത്തില്‍ മഞ്ഞ് കൂമ്പാരങ്ങൾ ഉണ്ടാകുകയും ചെയ്യുന്നത് സാധാരണയാണ്. എന്നാല്‍, വസന്തകാലത്തിന്‍റെ അവസാനം, ജലത്തിന്‍റെ ആഴത്തിൽ നിന്നുള്ള മർദ്ദം മൂലം തടാകത്തിന്‍റെ ഒത്ത നടുഭാഗത്ത് മാത്രമായി ഐസ് രൂപം കൊള്ളുന്നു. വൃത്താകൃതിയിലുള്ള തടാകത്തിന് നടുവില്‍ അതേ ആകൃതിയില്‍ ഐസ് ഉണ്ടാകുമ്പോള്‍ ഒരു ഭീമന്‍ കൃഷ്ണമണിയുടെ രൂപമാണ് കാണുന്നവരുടെ മനസ്സിലേക്ക് ഓടിയെത്തുക. എല്ലാവര്‍ഷവും മെയ് അവസാനത്തിനും ജൂൺ തുടക്കത്തിനുമിടയിൽ ഒരാഴ്ചയോളം ഈ പ്രതിഭാസം കാണാന്‍ സാധിക്കുന്നു. ഈ സമയത്ത് ഈയൊരു കാഴ്ച കാണാന്‍ വേണ്ടി മാത്രമായി നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
ഈ തടാകത്തിനെ സംബന്ധിച്ച് നിരവധി വിശ്വാസങ്ങള്‍ ജപ്പാന്‍കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഡ്രാഗണുകളുമായി ബന്ധപ്പെട്ടതാണ് അവയില്‍ പ്രധാനപ്പെട്ടത്. ജാപ്പനീസ് വിശ്വാസം അനുസരിച്ച് ഡ്രാഗണുകള്‍ക്ക് എത്രത്തോളം പ്രധാന്യമുണ്ടെന്ന് അറിയാമല്ലോ.
അടുത്തുള്ള കുളത്തില്‍ നിന്നും വെള്ളം കുടിച്ച ഒരു യുവാവ് ഡ്രാഗണായി രൂപാന്തരപ്പെട്ട സ്ഥലമാണത്രേ ഇവിടം. ഇതേപോലെ ഡ്രാഗണായി മാറിയ മറ്റൊരു മനുഷ്യന്‍ പർവതത്തിന്‍റെ എതിർവശത്തേക്ക് നാടു കടത്തപ്പെട്ടെന്നും അയാളോട് ഈ യുവാവ് പങ്കിട്ട സ്നേഹമാണ് വസന്തകാലത്തിന്‍റെ അവസാനത്തിൽ ഈ പ്രദേശത്തെ തടാകങ്ങൾ പൂർണ്ണമായും മരവിപ്പിക്കാതിരിക്കുന്നത് എന്ന് അവര്‍ വിശ്വസിക്കുന്നു. ഇവരെ ദൈവങ്ങള്‍ ആയാണ് നാട്ടുകാര്‍ കരുതുന്നത്. ചില സന്ദർശകരാവട്ടെ, ഈ 'ഡ്രാഗൺ ദേവന്മാർ'ക്ക് വഴിപാടുകളും നൽകുന്നു.
2016- ൽ തടാകത്തിലെ ഈ അപൂര്‍വ്വ കാഴ്ച കാണാനെത്തിയ ഒരു ടൂറിസ്റ്റ് “ഡ്രാഗൺ ഐ” എന്ന പേരില്‍ അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. അത് വൈറലാവുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുകയും ചെയ്തു.
കസുനോ, ഹച്ചിമാന്‍തായ്, സെംബോകു, മോറിയോക എന്നിവിടങ്ങളിൽ നിന്ന് ഹച്ചിമാന്‍തായ് പ്രദേശത്തേക്ക് എത്തിച്ചേരാം. ശരത്കാല പ്രകൃതിദൃശ്യങ്ങൾക്കും വസന്തകാലത്തെ മഞ്ഞുവീഴ്ചയുടെ കാഴ്ചകള്‍ക്കും പേരുകേട്ട 27 കിലോമീറ്റർ പർവത റോഡായ ആസ്പൈറ്റ് ലൈനിലൂടെയുള്ള യാത്രയും സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവമായിരിക്കും.
English Summary: Mysterious Phenomenon in Japan's Kagami Numa lake