ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വീസ ഒഴിവാക്കി ഒമാന്‍. പുതിയ തീരുമാനമനുസരിച്ച് പത്തു ദിവസം വരെയുള്ള താമസത്തിനാണ് വീസ ഒഴിവാക്കിയിട്ടുള്ളത്. ടൂറിസം മേഖലയെ പുനരുദ്ധരിക്കാനും തകര്‍ച്ചയിലായ സാമ്പത്തികവ്യവസ്ഥയെ കൈപിടിച്ചുയര്‍ത്താനും വേണ്ടിയാണ് പുതിയ നീക്കം. രാജ്യത്തെത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വീസ ഒഴിവാക്കി ഒമാന്‍. പുതിയ തീരുമാനമനുസരിച്ച് പത്തു ദിവസം വരെയുള്ള താമസത്തിനാണ് വീസ ഒഴിവാക്കിയിട്ടുള്ളത്. ടൂറിസം മേഖലയെ പുനരുദ്ധരിക്കാനും തകര്‍ച്ചയിലായ സാമ്പത്തികവ്യവസ്ഥയെ കൈപിടിച്ചുയര്‍ത്താനും വേണ്ടിയാണ് പുതിയ നീക്കം. രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ ഹോട്ടല്‍ റിസര്‍വേഷന്‍ നടത്തിയ സ്ലിപ്പ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തെളിവ്, മടക്ക ടിക്കറ്റ് എന്നിവ കയ്യില്‍ കരുതണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് നിലവിലുള്ള നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും പ്രവേശനം അനുവദിക്കുക. ഹോട്ടലുകളും ട്രാവൽ കമ്പനികളും സംഘടിപ്പിക്കുന്ന യാത്രകളില്‍ പങ്കെടുക്കുന്ന വിദേശ സന്ദര്‍ശകര്‍ക്ക് ടൂറിസ്റ്റ് വീസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ഒമാൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

ഏഷ്യയില്‍ നിന്നും ഇന്ത്യ കൂടാതെ തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, ലെബനൻ, ഭൂട്ടാൻ, ജോർദാൻ, താജിക്കിസ്ഥാൻ, മക്കാവു, ഇറാൻ, ബ്രൂണൈ എന്നിവയാണ് പ്രവേശനം അനുവദനീയമായ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

പോർച്ചുഗൽ, സ്വീഡൻ, നോർവേ, അൻഡോറ, ഇറ്റലി, ബൾഗേറിയ, സാൻ മറിനോ, സ്വിറ്റ്സർലൻഡ്, ക്രൊയേഷ്യ, ലിച്ചെൻ‌സ്റ്റൈൻ, മാസിഡോണിനനനയ, ഹംഗറി, സെർബിയ, ജോർജിയ, എസ്റ്റോണിയ, ഡെൻമാർക്ക്, ജർമ്മനി, ഗ്രീസ്, ഐസ്‌ലാന്റ്, ബെൽജിയം, റൊമാനിയ, സ‌ളോവേനിയ, ഫിൻ‌ലാൻ‌ഡ്, ലക്സംബർഗ്, മാൾട്ട , മൊണാക്കോ, സൈപ്രസ്, ഉക്രെയ്ൻ, സ്പെയിൻ, ചെക്ക് റിപ്പബ്ലിക്, വത്തിക്കാൻ, ഓസ്ട്രിയ, അയർലൻഡ്, ബ്രിട്ടൻ, പോളണ്ട്, സ്്ളൊവാക്യ, ഫ്രാൻസ്, ലാറ്റ്‌വിയ, ലിത്‌വാനിയ, മോൾഡോവ, നെതർലൻഡ്‌സ് എന്നീ യൂറോപ്യൻ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും തെക്കേ അമേരിക്കയിലെ ഇക്വഡോർ, ബൊളീവിയ, വെനിസ്വേല, കൊളംബിയ, ഉറുഗ്വേ, പരാഗ്വേ, സിർനം, അർജന്റീന, ബ്രസീൽ, ചിലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പത്തു ദിവസം വീസയില്ലാതെ ഒമാനില്‍ തങ്ങാം.

ADVERTISEMENT

ഒക്ടോബർ ഒന്നിന് ഒമാനില്‍ രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിച്ചെങ്കിലും നിലവില്‍ റെസിഡൻസ് വീസയും വർക്ക് വീസയും ഉള്ള പൗരന്മാർക്കും ആളുകൾക്കും മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദം നല്‍കിയിരുന്നുള്ളൂ.

English Summary: Oman to give 10-day visa-free entry to 103 countries to boost tourism