നരകത്തിന്റെ കവാടമെന്നും ആത്മാക്കളുടെ വാസസ്ഥാനമെന്നും അറിയപ്പെടുന്ന സ്ഥലമാണ് നൈരാഗോംഗോ. സദാസമയവും ചുട്ടുപൊള്ളുന്ന ലാവ നിറഞ്ഞുകിടക്കുന്ന തടാകം കാണാനെത്തുന്ന സഞ്ചാരികളും കുറവല്ല. ലോകത്തിലെ ഏറ്റവും വലുതും സജീവവുമായ അഗ്നിപര്‍വതങ്ങളിലൊന്നാണ് നൈരാഗോംഗോ. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നരകത്തിന്റെ കവാടമെന്നും ആത്മാക്കളുടെ വാസസ്ഥാനമെന്നും അറിയപ്പെടുന്ന സ്ഥലമാണ് നൈരാഗോംഗോ. സദാസമയവും ചുട്ടുപൊള്ളുന്ന ലാവ നിറഞ്ഞുകിടക്കുന്ന തടാകം കാണാനെത്തുന്ന സഞ്ചാരികളും കുറവല്ല. ലോകത്തിലെ ഏറ്റവും വലുതും സജീവവുമായ അഗ്നിപര്‍വതങ്ങളിലൊന്നാണ് നൈരാഗോംഗോ.

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലാണ് നൈരാഗോംഗോ അഗ്‌നിപര്‍വതം. അഗ്‌നിപര്‍വതങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം നൈരാഗോംഗോ ഏറ്റവും ആകര്‍ഷകവും അപകടകരവുമായ ഒന്നാണ്. സാഹസിക സഞ്ചാരികളുടെ ഇഷ്ടം ഇടം കൂടിയായ ഇത് തീയുടെ കുഴി എന്നുകൂടി അറിയപ്പെടുന്നുണ്ട്. 1000 ഡിഗ്രി സെല്‍ഷ്യല്‍സിലേറെ ചൂടിലാണ് ഇവിടെ ലാവ തിളച്ചുമറിയുന്നത്.

ADVERTISEMENT

സാഹസിക സഞ്ചാരികളുടെ പ്രിയ ഇടം

നൈരാഗോംഗോ നരകമാണെങ്കില്‍ അങ്ങോട്ടേക്കു പോകുന്ന വഴി ഏദന്‍ തോട്ടമാണ്. ഉഗാണ്ടയും റുവാണ്ടയുമായുള്ള അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന, ആരെയും അതിശയിപ്പിക്കുന്ന, വന്യമായ വിരുംഗ നാഷനല്‍ പാര്‍ക്കിനകത്താണ് നൈരാഗോംഗോ. ആഫ്രിക്കയിലെ ഏറ്റവും പഴക്കമേറിയതും ജീവശാസ്ത്രപരമായി വൈവിധ്യമാര്‍ന്നതുമായ സംരക്ഷിത പ്രദേശമാണിത്.

ADVERTISEMENT

ട്രെക്കിങ് പ്രേമികളുടെ സ്വര്‍ഗമെന്നും ഇൗ തീക്കുഴി അറിയപ്പെടുന്നുണ്ട്. ആകെ എട്ട് അഗ്‌നിപര്‍വതങ്ങള്‍ ഇവിടെയുണ്ട്. നൈരാഗോംഗോ പര്‍വതത്തിന് 3,470 മീറ്റര്‍ ഉയരമുണ്ട്. ലാവ തടാകത്തിലെത്താന്‍, റുവാണ്ടയിലേക്ക് യാത്രചെയ്യണം. അതിര്‍ത്തി കടന്ന് ഡിആര്‍ കോംഗോയില്‍ എത്തുക. അവിടെ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. ഏകദേശം 8 കിലോമീറ്റര്‍ ദൂരമുണ്ട് മുകളിലെത്താന്‍, അതില്‍ 1.5 കിലോമീറ്ററില്‍ താഴെ കുത്തനെയുള്ള കയറ്റമാണ്. മുകളിലെത്താന്‍ ഏകദേശം ആറ് മണിക്കൂര്‍ എടുക്കും. മുകളിൽ വിശ്രമിക്കാന്‍ തടാകത്തിനടുത്തായി ചെറിയ ടെന്റ് സൗകര്യവും ലഭ്യമാണ്. ശ്രദ്ധിക്കേണ്ട കാര്യം, മേഖലയിലെ നിരന്തരമായ സംഘര്‍ഷം കാരണം സഞ്ചാരികള്‍ സായുധ റേഞ്ചര്‍മാര്‍ക്കൊപ്പം ഒരൊറ്റ ഗ്രൂപ്പായി ഒന്നിച്ച് പോകണമെന്നാണ് നിയമം. സാഹസികരായ വിനോദസഞ്ചാരികള്‍ക്കും ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കും ഈ തീക്കുളം നരകകവാടമല്ല, പുതിയൊരനുഭവത്തിന്റെ സ്വര്‍ഗവാതിലാണ്.

നരകത്തിലേക്കുള്ള കവാടം

ADVERTISEMENT

നൈരാഗോംഗോയുമായി ബന്ധപ്പെട്ട് നിരവധി കഥകളും നിഗൂഢതകളുമുണ്ട്. ദുഷ്ടാത്മാക്കളാണ് ഇവിടെ താമസിക്കുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നു, മറ്റുചിലര്‍ കരുതുന്നത് ലാവ തടാകം നരകത്തിലേക്കുള്ള പ്രവേശന കവാടമാണെന്നും പാപികളുടെ ആത്മാക്കളെ കത്തിക്കാന്‍ ഉപയോഗിക്കുന്ന ഇടമാണെന്നുമാണ്. ദുഷ്ടാത്മാക്കള്‍ ദേഷ്യപ്പെടുന്നതാണ് നൈരാഗോംഗോയുടെ പൊട്ടിത്തെറിക്ക് കാരണമെന്നും ചില ആളുകള്‍ വിശ്വസിക്കുന്നു. അതിനാല്‍ അവരെ സമാധാനിപ്പിക്കാന്‍ അവര്‍ അഗ്‌നിപര്‍വതത്തിന് വഴിപാടുകള്‍ നടത്തുന്നുണ്ട്. 18 കിലോമീറ്റര്‍ അകലെയുള്ള ഗോമാ നഗരത്തിന് മുകളില്‍ നിന്നാൽ ഇൗ തടാകത്തിന്റെ ഭയാനകരമായ കാഴ്ച ശരിക്കും അദ്ഭുതപ്പെടുത്തും.

English Summary: Nyiragongo The Most Dangerous Volcano in the World

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT