കൂറ്റൻ പാറ ചുമന്ന് നിൽക്കുന്ന വീടുകൾ ! ഫാന്റസി സിനിമയല്ല ഈ ഗ്രാമം നിങ്ങളെ അദ്ഭുതപ്പെടുത്തും
ഒറ്റനോട്ടത്തിൽ ഉരുളന്‍കല്ലുകള്‍ നിറഞ്ഞ മലഞ്ചെരിവായി തോന്നും. സൂക്ഷിച്ചുനോക്കിയാല്‍ ആ വലിയ പാറകള്‍ക്കടിയിലും അവയുടെ മുകളിലുമെല്ലാം വാതിലുകളും ജനലുകളുമെല്ലാം കാണാം. ഒരു ഗ്രാമം മുഴുവന്‍ ഇങ്ങനെ ഉരുണ്ട പാറകള്‍ക്കിടയിലായി നിര്‍മിച്ചിരിക്കുന്ന കാഴ്ച ആരെയും അദ്ഭുതപ്പെടുത്തും. പാറയില്‍ കൊത്തിയെടുത്ത

ഒറ്റനോട്ടത്തിൽ ഉരുളന്‍കല്ലുകള്‍ നിറഞ്ഞ മലഞ്ചെരിവായി തോന്നും. സൂക്ഷിച്ചുനോക്കിയാല്‍ ആ വലിയ പാറകള്‍ക്കടിയിലും അവയുടെ മുകളിലുമെല്ലാം വാതിലുകളും ജനലുകളുമെല്ലാം കാണാം. ഒരു ഗ്രാമം മുഴുവന്‍ ഇങ്ങനെ ഉരുണ്ട പാറകള്‍ക്കിടയിലായി നിര്‍മിച്ചിരിക്കുന്ന കാഴ്ച ആരെയും അദ്ഭുതപ്പെടുത്തും. പാറയില്‍ കൊത്തിയെടുത്ത ഇടുങ്ങിയ തെരുവുകളും കോട്ടയുമെല്ലാം അടങ്ങുന്ന അതിശയകരമായ ഗ്രാമമാണ് മൊണ്‍സാന്റോ.
നീണ്ട ചരിത്രവും അതുല്യമായ സാംസ്‌കാരിക പൈതൃകവുമുണ്ട് മൊണ്‍സാന്റോ പര്‍വതത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ മനോഹരമായ ശിലാഗ്രാമത്തിന്. ഒരു ഫാന്റസി സിനിമയിലെ കാഴ്ചകളിൽപെട്ടതുപോലെ തോന്നും ഇവിടെയെത്തിയാൽ.
ഗ്രാമത്തിലെ വീടുകളെല്ലാം പാറകള്‍ക്കിടയിലാണ് പണിതിരിക്കുന്നത്. മറ്റു ചിലത് ഉരുണ്ട പാറക ള്‍പോലെയുള്ള വീടുകളാണ്. വീടുകളുടെ മേല്‍ക്കൂര ചുവന്ന ഓടുകള്‍ പാകിയവയാണ്. വൈകുന്നേരങ്ങളില്‍ പര്‍വതത്തിനു മുകളില്‍നിന്നു നോക്കുമ്പോള്‍ ഈ ചുവന്ന മേല്‍ക്കൂരകള്‍ സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങും. ഈ കാഴ്ച അവിസ്മരണീയമാണ്. മധ്യകാല ഗ്രാമമായ മൊണ്‍സാന്റോ പന്ത്രണ്ടാം നൂറ്റാണ്ടില്‍ സ്ഥാപിതമായെന്നാണ് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത്. നെപ്പോളിയന്‍ അടക്കമുള്ളവരുടെ ആക്രമണങ്ങളില്‍നിന്നു സംരക്ഷണം നേടാനാണ് ഗ്രാമത്തെ ഇങ്ങനെ വിചിത്രമായ രീതിയില്‍ പുനര്‍നിര്‍മിച്ചതെന്ന് പറയപ്പെടുന്നു. കൂടാതെ 400 അടി ഉയരമുള്ള കുന്നിന്‍ മുകളില്‍ ചതുരത്തിൽ നിര്‍മിച്ച കോട്ടയുണ്ട്. മധ്യകാലഘട്ടത്തിലെ ഈ കോട്ട ഗ്രാമത്തിന്റെ ചരിത്രത്തില്‍ പ്രധാന പങ്കുവഹിക്കുന്നു.
സ്‌പെയിനിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലമാണ് മൊണ്‍സാന്റോ. ഇൗ റോക്ക് വില്ലകള്‍ക്കു പുറമേ, സുന്ദരമായ പ്രകൃതിയും ഇവിടെയുണ്ട്. പര്‍വതശിഖരത്തിനു ചുറ്റുമുള്ള താഴ്‌വരയുടെ മനോഹരമായ കാഴ്ചയും ഒലിവ് മരങ്ങളും ചെറിയ കന്മതിലുകളുമുള്ള കൃഷിസ്ഥലങ്ങളും ഉരുളന്‍പാറക്കൂട്ടങ്ങള്‍ക്കിടയിലെ ഇടുങ്ങിയ തെരുവുകളുമെല്ലാം ആദ്യകാഴ്ചയിൽത്തന്നെ ആരെയും അദ്ഭുതപ്പെടുത്തും. ലിസ്ബണില്‍നിന്ന് ഏകദേശം 3 മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ ഇൗ ഗ്രാമത്തിലെത്താം.
English Summary: Monsanto Village in Portugal