പിറന്നാള്‍ ദിനം മാലദ്വീപില്‍ അടിച്ചുപൊളിച്ച് ബോളിവുഡ് നടി
പിറന്നാള്‍ ദിനം മാലദ്വീപില്‍ ആഘോഷിച്ച് അവിസ്മരണീയമാക്കുകയാണ് ബോളിവുഡ് നടി ശ്രദ്ധ കപൂര്‍. പ്രിയാങ്ക് ശര്‍മ്മയും ഷസ മോറാനിയുമായുള്ള വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രദ്ധ മാലദ്വീപില്‍ എത്തിയത്. പ്രിയാങ്കിന്‍റെ വിവാഹ ആഘോഷങ്ങളിൽ നിന്നുള്ള ശ്രദ്ധ കപൂറിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടി പദ്മിനി

പിറന്നാള്‍ ദിനം മാലദ്വീപില്‍ ആഘോഷിച്ച് അവിസ്മരണീയമാക്കുകയാണ് ബോളിവുഡ് നടി ശ്രദ്ധ കപൂര്‍. പ്രിയാങ്ക് ശര്‍മ്മയും ഷസ മോറാനിയുമായുള്ള വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രദ്ധ മാലദ്വീപില്‍ എത്തിയത്. പ്രിയാങ്കിന്‍റെ വിവാഹ ആഘോഷങ്ങളിൽ നിന്നുള്ള ശ്രദ്ധ കപൂറിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
നടി പദ്മിനി കോലാപുരെയുടെ മകനായ പ്രിയങ്ക് ശർമ്മയും ചലച്ചിത്ര നിർമാതാവ് കരീം മൊറാനിയുടെ മകൾ ഷാസ മൊറാനിയും തമ്മിലുള്ള ഔദ്യോഗികമായ വിവാഹം കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. വിവാഹത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഒരുക്കിയ ആഘോഷങ്ങള്‍ക്കായി ശ്രദ്ധയും സഹോദരൻ നടൻ സിദ്ധാന്ത് കപൂറും കഴിഞ്ഞയാഴ്ചയാണ് മാലിദ്വീപിലേക്ക് പറന്നത്. പേസ്റ്റൽ നീല നിറത്തിലുള്ള ലെഹങ്ക ധരിച്ചു കൊണ്ട് അതിമനോഹരിയായി നില്‍ക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ബോളിവുഡ് താരങ്ങളായ ബിപാഷ ബസു, ശില്‍പ്പ ഷെട്ടി, ആലിയ ഭട്ട്, സാറ അലി ഖാന്‍ എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങള്‍ ഈയിടെ മാലദ്വീപില്‍ അവധി ആഘോഷിക്കാനായി എത്തിയിരുന്നു. കൊറോണക്ക് ശേഷം വീണ്ടും ടൂറിസത്തിന്‍റെ സുവര്‍ണ്ണ കാലമാണ് മാലദ്വീപില്‍ ഇപ്പോള്‍. യാത്രാ നിയന്ത്രണങ്ങള്‍ എടുത്തു നീക്കിയതിനാല്‍ അധികം തലവേദനയില്ലാതെ തന്നെ യാത്ര തരപ്പെടുത്താം എന്നതും സ്വപ്നസമാനമായ സൗകര്യങ്ങളും ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കഴിഞ്ഞ ജൂലൈയില്‍ വിനോദസഞ്ചാരം വീണ്ടും പുനരാരംഭിച്ച ശേഷം സഞ്ചാരികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള എല്ലാ നടപടികളും മാലദ്വീപ് കൈക്കൊണ്ടിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 13 ന് മാലദ്വീപുമായി എയർ ബബിൾ ക്രമീകരണം ആരംഭിച്ചതിനുശേഷം, ഏകദേശം 410 ഫ്ലൈറ്റുകളിലായി ഏകദേശം 56,000 സഞ്ചാരികളാണ് മാലദ്വീപിലേക്ക് പറന്നതെന്ന് കണക്കുകള്‍ പറയുന്നു. ഇത് കണക്കിലെടുത്ത് മുംബൈയില്‍ നിന്നും മാലദ്വീപിലേക്ക് വിസ്താര എയര്‍ലൈന്‍സ് വിമാനഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്.
English Summary: Shraddha Kapoor celebrates birthday with family and friends in Maldives