ചുറ്റും നീലനിറം. വീടുകളും കെട്ടിടങ്ങളും വഴികളും പടിക്കെട്ടുകളും വരെ നീലച്ചായം പൂശിയിരിക്കുന്നു. ചിത്രങ്ങളിലെ കാഴ്ചയല്ല, പര്‍വത താഴ്‍‍‍‍വാരത്തില്‍ സ്ഥിതിചെയ്യുന്ന ചെറിയ നഗരത്തിന്റെ സുന്ദരകാഴ്ചകളാണ്. കോബാള്‍ട്ട് ബ്ലൂ സിറ്റി എന്നറിയപ്പെടുന്ന ഷെഫ്ചൗണ്‍ എന്ന നഗരം നീലനിറത്തിലാണ്. മൊറോക്കോയുടെ വടക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുറ്റും നീലനിറം. വീടുകളും കെട്ടിടങ്ങളും വഴികളും പടിക്കെട്ടുകളും വരെ നീലച്ചായം പൂശിയിരിക്കുന്നു. ചിത്രങ്ങളിലെ കാഴ്ചയല്ല, പര്‍വത താഴ്‍‍‍‍വാരത്തില്‍ സ്ഥിതിചെയ്യുന്ന ചെറിയ നഗരത്തിന്റെ സുന്ദരകാഴ്ചകളാണ്. കോബാള്‍ട്ട് ബ്ലൂ സിറ്റി എന്നറിയപ്പെടുന്ന ഷെഫ്ചൗണ്‍ എന്ന നഗരം നീലനിറത്തിലാണ്. 

മൊറോക്കോയുടെ വടക്ക് ഭാഗത്ത് കാണപ്പെടുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള പ്രദേശമായ റിഫ് താഴ്‌‌വരയിലാണ് ഷെഫ്ചൗണ്‍ എന്ന ഈ അതിഗംഭീര നഗരം സ്ഥിതിചെയ്യുന്നത്.  വീടുകള്‍, മതിലുകള്‍, വാതിലുകള്‍, ജാലകങ്ങള്‍, ജലധാരകള്‍ എന്നിവയടക്കം നഗരം മുഴുവന്‍ നീല നിറത്തിലാണ്. തെരുവുകള്‍ പോലും ആകാശനീല നിറമുള്ളതാണ്. 1471-ല്‍ സ്ഥാപിതമായ ഷെഫ്ചൗണ്‍ എന്ന നഗരം നൂറ്റാണ്ടുകളായി വിദേശികള്‍ക്ക് അനുവാദമില്ലാത്ത, പവിത്രമായ ഒരു സ്ഥലമായിരുന്നു. എന്നാല്‍ പുറംലോകം ഇവിടുത്തെ സുന്ദരമായ കാഴ്ചകളും വിശേഷങ്ങളും അറിഞ്ഞുതുടങ്ങിയതോടെ വിനോദസഞ്ചാരഭൂപടത്തിലും ഇടം നേടി. ഇവിടുത്തെ കാഴ്ചകൾ തേടി നിരവധി സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്.

ADVERTISEMENT

നീലനിറം വന്നതെങ്ങനെ

നഗരത്തിന്റെ നീല നിറത്തിന് പിന്നില്‍ ഒന്നിലധികം കഥകളുണ്ടെങ്കിലും ഏറ്റവും പ്രചാരത്തിലുള്ള കഥ ഷെഫ്ചൗണിലെ നിവാസികളായ ജൂതരുമായി ബന്ധപ്പെട്ടതാണ്. ഹിറ്റലറെ പേടിച്ച് ഇവിടേയ്ക്ക് പലായനം ചെയ്‌തെത്തിയ ജൂതര്‍ അവരുടെ വിശ്വാസപ്രകാരമാണ് പ്രദേശത്തിന് നീല നിറം നല്‍കിയതത്രേ. ജൂതമതവിശ്വാസപ്രകാരം നീലനിറം സ്വര്‍ഗത്തെ പ്രതിനിധീകരിക്കുന്നതാണ്. കൊതുകുകളെ തുരത്താനുള്ള മാര്‍ഗമായും സൗന്ദര്യവത്കരണത്തിൻറെ ഭാഗമായുമാണ് ഇങ്ങനെ ചെയ്തതെന്നും പറയപ്പെടുന്നുണ്ട്.

ADVERTISEMENT

ഷെഫ്ചൗണ്‍ ഇന്ന് കാഴ്ചകളുടെ പറുദീസ തന്നെയാണ്. നഗരത്തിന്റെ നിറംചാര്‍ത്തിയ തെരുവോരങ്ങളിലൂടെ നടക്കുമ്പോള്‍ എതോ മായികലോകത്താണെന്ന് തോന്നിപ്പോകും. യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ച ഷെഫ്ചൗണ്‍ ശരിക്കും മോഹിപ്പിക്കുന്ന നഗരം തന്നെയാണ്.സഞ്ചാരികളുടെ ഇടയിൽ മാത്രമല്ല ഫെഫ്ചൗണ്‍ ഇന്ന് ഫോട്ടോഗ്രാഫര്‍മാരുടെയും പ്രിയപ്പെട്ടയിടമാണ്.

ലഹരിപിടിപ്പിക്കുന്ന നഗരം

ADVERTISEMENT

നിറവിന്യാസത്താല്‍ ആരേയും ലഹരിപ്പിടിക്കുന്ന ഇടമാണ് ഈ സുന്ദരനഗരം. എന്നാല്‍ യഥാര്‍ത്ഥ ലഹരിയുടെ കാര്യത്തിലും ഈ നഗരത്തിന് സ്ഥാനമുണ്ട്. അതായത് ഷെഫ്ചൗണ്‍ സ്ഥിതിചെയ്യുന്ന താഴ‌‌‌്‌‍‍വരയില്‍ കഞ്ചാവ് കൃഷി നിയമപരമാണ്. മൊറോക്കോയില്‍ ഈ താഴ്‌‌വരയില്‍മാത്രമാണ് ഈ അനുമതിയുള്ളത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ ജോലി ആശ്രയിച്ച് ഇവിടെ ജീവിക്കുന്നത്.ഈ പ്രദേശത്ത് ഉല്‍പാദിപ്പിക്കുന്ന ഹാഷിഷിന്റെ അളവ് ലോക ഉല്‍പാദനത്തിന്റെ 40% ആണ്, യൂറോപ്പില്‍ ഉപയോഗിക്കുന്ന 80% കഞ്ചാവും ഇവിടെ ഉത്പാദിപ്പിക്കുന്നതാണ്. കഞ്ചാവ് കൃഷി മാറ്റിനിര്‍ത്തിയാല്‍ നഗരം സ്ഥിതിചെയ്യുന്ന മലഞ്ചെരുവ് പ്രകൃതിസ്നേഹികളുടെ സ്വര്‍ഗമാണെന്ന് പറയാം.

English Summary: Cobalt Blue City Morocco

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT