സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് ഇന്തോനേഷ്യ. ബാലി മാത്രമല്ല ആരെയും ആകർഷിക്കുന്ന മറ്റനേകം കാഴ്ചകളും ഇവിടെയുണ്ട്. ഇപ്പോഴിതാ സുന്ദരകാഴ്ചകൾ നിറഞ്ഞ "റെയിൻബോ വില്ലേജ്" സമൂഹമാധ്യമങ്ങളിൽ വൻഹിറ്റായി മാറിയിരിക്കുകയാണ്. ഇൗ കാഴ്ച തേടി ഇന്തോനേഷ്യയിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് ഇന്തോനേഷ്യ. ബാലി മാത്രമല്ല ആരെയും ആകർഷിക്കുന്ന മറ്റനേകം കാഴ്ചകളും ഇവിടെയുണ്ട്. ഇപ്പോഴിതാ സുന്ദരകാഴ്ചകൾ നിറഞ്ഞ "റെയിൻബോ വില്ലേജ്"  സമൂഹമാധ്യമങ്ങളിൽ വൻഹിറ്റായി മാറിയിരിക്കുകയാണ്. ഇൗ കാഴ്ച തേടി ഇന്തോനേഷ്യയിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികളും കുറവല്ല.

ഒരു കാലത്ത് യാതൊരു വൃത്തിയുമില്ലാതെ പൊട്ടിപ്പൊളിഞ്ഞ വീടുകളും തെരുവുകളും വഴിയോരങ്ങളും ഇപ്പോൾ പലവർണങ്ങളില്‍ പൊതിഞ്ഞിരിക്കുകയാണ്.  റെയിൻബോ വില്ലേജ്" എന്ന വിളിപ്പേരുള്ള ഇന്തോനേഷ്യൻ ഗ്രാമമായ കപുംങ് പെലാങ്കി ഇന്ന് സഞ്ചാരികളുടെയിടയിൽ ഹിറ്റായി മാറിയിരിക്കുന്നു. ഇന്നവിടം നിറങ്ങളുടെ സ്വർഗഭൂമിയാണ്. ഗ്രാമം ലോകമറിയുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയതിന് പിന്നിൽ വർണ്ണങ്ങളിൽ ചാലിച്ച കഥ തന്നെയാണ്.

ADVERTISEMENT

മഴവില്ല് അഴകിൽ ഗ്രാമം

ഇൗ ഗ്രാമത്തിലെ വീടുകൾ, റോഡുകൾ, മേൽക്കൂരകൾ, പാലങ്ങൾ, തൂണുകൾ എല്ലാം തിളക്കമുള്ള നിറങ്ങളാൽ അലങ്കരിച്ചിരിക്കുകയാണ്. ഏകദേശം 320 ഓളം വീടുകളാണ് പല നിറങ്ങൾ നൽകി അവിസ്മരണീയമായ കലാസൃഷ്ടികളായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്.

By Hani Santosa/shutterstock
ADVERTISEMENT

പ്രദേശത്തെ താമസക്കാരാണ് വൃത്തിഹീനമായിരുന്ന ഇൗ ഗ്രാമത്തിന് നിറങ്ങൾ നൽകി മനോഹരമാക്കിയത്. ഇതിനായി 20,000 ഡോളർ സർക്കാർ ധനസഹായം നൽകുകയും ചെയ്തു. ഓരോ വീടും വർണ്ണാഭമായ നിറങ്ങളും അസാധാരണമായ ചുവർച്ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ ഏതൊരു സഞ്ചാരിക്കും വല്ലാത്തൊരു അനുഭൂതിയാണ് നൽകുന്നത്. മനസ്സിന് കുളിർമയേകുന്ന, കണ്ണിന് ഇമ്പമേകുന്ന മധുരമുള്ള ഒരു കാഴ്ച.

അതിഗംഭീര ചുവർ ചിത്രങ്ങളാണ് ഇവിടെയെത്തിയാൽ ഏതു കോണിലും കാണാൻ കഴിയുക. സഞ്ചാരികൾക്ക് മാത്രമല്ല ഫോട്ടോഗ്രാഫറുമാരുടെയും പ്രിയപ്പെട്ട ഇടമാണ് ഇൗ ഗ്രാമം. റോഡിലും നിറങ്ങൾ ചാലിച്ച അതിശയിപ്പിക്കുന്ന ചിത്രങ്ങളുണ്ട്.

ADVERTISEMENT

മഴവിൽ നിറങ്ങൾ നൽകി സുന്ദരമാക്കിയ, കംപുങ് പെലാങ്കി എന്ന ഗ്രാമം ഇന്ന് വിനോദസഞ്ചാര ഭൂപടത്തിലും ശ്രദ്ധ നേടിയിരിക്കുകയാണ്. സന്ദർശകരുടെ വരവ് പ്രാദേശിക ഭക്ഷണത്തിനും സുവനീർ വിൽപനയിലുമൊക്കെ വൻ കുതിച്ചുചാട്ടത്തിന് കാരണമായി. ടൂറിസം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വന്‍നേട്ടമാണ്.

English Summary: Kampung Pelangi the Indonesian Rainbow Village

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT