പിങ്ക് മണല്‍ ബീച്ചുകള്ക്കരികിലെ രാജകീയ റിസോര്‍ട്ട്
അവധിക്കാലം ചിലവഴിക്കാനായി ലക്ഷ്വറി ഡെസ്റ്റിനേഷനുകള്‍ തേടിപ്പോകുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് സ്വെറ്റി സ്റ്റെഫാൻ. മോണ്ടിനീഗ്രോയിലെ അഡ്രിയാറ്റിക് തീരത്തുള്ള ബുഡ്വ മുനിസിപ്പാലിറ്റിയുടെ ഏകദേശം 6 കിലോമീറ്റർ തെക്കുകിഴക്കായി, സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപും അതിനുള്ളിലെ പഞ്ചനക്ഷത്ര ഹോട്ടൽ

അവധിക്കാലം ചിലവഴിക്കാനായി ലക്ഷ്വറി ഡെസ്റ്റിനേഷനുകള്‍ തേടിപ്പോകുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് സ്വെറ്റി സ്റ്റെഫാൻ. മോണ്ടിനീഗ്രോയിലെ അഡ്രിയാറ്റിക് തീരത്തുള്ള ബുഡ്വ മുനിസിപ്പാലിറ്റിയുടെ ഏകദേശം 6 കിലോമീറ്റർ തെക്കുകിഴക്കായി, സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപും അതിനുള്ളിലെ പഞ്ചനക്ഷത്ര ഹോട്ടൽ റിസോർട്ടുമാണ് സ്വെറ്റി സ്റ്റെഫാൻ. ഇവിടെയുള്ള അമാൻ റിസോർട്ട് രാജ്യാന്തര ഗ്രൂപ്പിന്‍റെ 5 സ്റ്റാർ ഫ്രാഞ്ചൈസി 2009- ലാണ് പൂർത്തീകരിച്ചത്.
ആകെ 12,400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതാണ് ഈ ദ്വീപ്. സ്വെറ്റി സ്റ്റെഫാൻ, മിലോസർ ബീച്ച്, ക്വീൻസ് ബീച്ച് എന്നിങ്ങനെയുള്ള പിങ്ക് മണൽ ബീച്ചുകൾ റിസോര്‍ട്ടിന്‍റെ തീരപ്രദേശത്തിന്‍റെ ഭാഗമാണ്. റിസോര്‍ട്ടില്‍ താമസിക്കുന്നവര്‍ അല്ലാതെ, പ്രത്യേകം ഫീസ് അടച്ച് ഇവിടെ പൊതുജനങ്ങൾക്കും പ്രവേശിക്കാം. ബീച്ചിൽ രണ്ട് മെയ്ക്ക്-ഷിഫ്റ്റ് ഔട്ട്‌ഡോർ ബാറുകളുമുണ്ട്.
റിസോർട്ടിൽ ആകെ 58 മുറികളും കോട്ടേജുകളും സ്യൂട്ടുകളും 8 ഗ്രാൻഡ് സ്യൂട്ടുകളുമാണ് ഉള്ളത്. 1934 നും 1936 നും ഇടയിൽ മരിജ കാരഡോർഡെവിക് രാജ്ഞിയുടെ (1900–1961) വേനൽക്കാല വസതിയായി ഇവിടെ നിര്‍മ്മിച്ച വില്ല മിലോസറിനുള്ളിലാണ് ഈ 8 ഗ്രാൻഡ് സ്യൂട്ടുകള്‍ ഉള്ളത്. ഭക്ഷണത്തിനായി സ്വെറ്റി സ്റ്റെഫാന്‍റെ ഹൃദയഭാഗത്തായി പിയാസ എന്ന് പേരുള്ള ഓപ്പൺ എയർ സ്ക്വയറുണ്ട്. ഇതില്‍ ടവേർന, എനോടെക്ക, പാസ്റ്റിസേറിയ, ആന്റിപസ്തി ബാർ എന്നീ ഭാഗങ്ങളും ഒരു സിഗാർ റൂമും ഉൾപ്പെടുന്നു.
പാട്രോവിസി കമ്മ്യൂണിറ്റിയുടെ തലസ്ഥാന നഗരം എന്ന നിലയിലാണ് സ്വെറ്റി സ്റ്റെഫാന്‍റെ അറിയപ്പെടുന്ന ചരിത്രത്തിന്‍റെ തുടക്കം. പന്ത്രണ്ടാം നൂറ്റാണ്ടു മുതലുള്ള ചരിത്രമാണ് ഇന്നുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. 1950 കളിൽ ഈ ദ്വീപ് ദേശസാൽക്കരിക്കപ്പെട്ടു. ഓർസൺ വെല്ലസ്, എലിസബത്ത് ടെയ്‌ലർ, സോഫിയ ലോറൻ, മെർലിൻ മൺറോ, മാർഗരറ്റ് രാജകുമാരി, കാർലോ പോണ്ടി, ഇംഗെമർ സ്റ്റെൻമാർക്ക്, കിർക്ക് ഡഗ്ലസ് എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ ഈ റിസോർട്ടിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു. രാഷ്ട്രീയ സമ്മേളനങ്ങൾക്കും ചെസ്സ് കളിക്കുമൊക്കെയുള്ള വേദിയായും ഇവിടം ഉപയോഗിച്ചിരുന്നു.
ഇന്ന് മോണ്ടിനീഗ്രോയില്‍ ഏറ്റവും കൂടുതല്‍ പ്രശസ്തമായ ഒരു ഫോട്ടോഗ്രാഫി സൈറ്റായും സ്വെറ്റി സ്റ്റെഫാന്‍ അറിയപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.aman.com/resorts/aman-sveti-stefan സന്ദര്‍ശിക്കുക.
English Summary: Luxury Resort Sveti Stefan