ഇത് പ്രകൃതിയുടെ ഹൈടെക് ടെക്നോളജി; 8 പോലുള്ള നീന്തൽകുളം
നിഗൂഢതകള്‍ നിറഞ്ഞതും കാഴ്ചയിൽ അതിശയമുണർത്തുന്നതുമായ തടാകങ്ങൾ ഉൾപ്പടെ നിരവധിയിടങ്ങള്‍ പ്രകൃതിയിലുണ്ട്. അങ്ങനെയൊരിടമാണ് ഫിഗര്‍ എയ്റ്റ് പൂളുകള്‍. ഇത് പ്രകൃതിദത്ത നീന്തല്‍കുളങ്ങളാണ്. എട്ട് എന്ന അക്കത്തിന്റെ ആകൃതിയിലുള്ള ഇൗ നീന്തല്‍ക്കുളം കണ്ടാൽ ആരും അദ്ഭുതപ്പെടും. ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ

നിഗൂഢതകള്‍ നിറഞ്ഞതും കാഴ്ചയിൽ അതിശയമുണർത്തുന്നതുമായ തടാകങ്ങൾ ഉൾപ്പടെ നിരവധിയിടങ്ങള്‍ പ്രകൃതിയിലുണ്ട്. അങ്ങനെയൊരിടമാണ് ഫിഗര്‍ എയ്റ്റ് പൂളുകള്‍. ഇത് പ്രകൃതിദത്ത നീന്തല്‍കുളങ്ങളാണ്. എട്ട് എന്ന അക്കത്തിന്റെ ആകൃതിയിലുള്ള ഇൗ നീന്തല്‍ക്കുളം കണ്ടാൽ ആരും അദ്ഭുതപ്പെടും. ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ പ്രകൃതിദത്ത സ്വിമിംഗ് പൂൾ തേടിയെത്തുന്നത്.
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും പഴയ ദേശീയ ഉദ്യാനമായ സിഡ്‌നിയിലെ റോയല്‍ നാഷണല്‍ പാര്‍ക്കിലെത്തിയാല്‍ ഇൗ മനോഹര കാഴ്ച ആസ്വദിക്കാം. റോയൽ നാഷണൽ പാർക്കിലെ ബേണിംഗ് പാംസ് ബീച്ചിനരികിലാണ് ഫിഗര്‍ എയ്റ്റ് പൂളുകള്‍. ശക്തമായ തിരമാലകളാല്‍ രൂപപ്പെട്ടതാണ് പാറക്കെട്ടുകളിലെ ഈ സ്വിമിങ് പൂളുകള്‍. മനുഷ്യന്‍ കൊത്തിയെടുത്തതുപോലെയുള്ള ഇൗ നീന്തൽക്കുളം പ്രകൃതിയുടെ സൃഷ്ടിയാണ്.
രണ്ടുപേര്‍ക്ക് സുഗമമായി ഇതിനുള്ളില്‍ ഇറങ്ങാം. ചെറുതാണെങ്കിലും ഈ കുളങ്ങള്‍ കാണാന്‍ മനോഹരമാണ്. നീണ്ടുകിടക്കുന്ന കടല്‍ത്തീര പാറക്കൂട്ടങ്ങളില്‍ പലയിടത്തും ഇത്തരം എട്ട് ആകൃതിയിലുള്ള പൂളുകള്‍ ഉണ്ട്. ചിലത് ആഴമേറിയതെങ്കില്‍ മറ്റുള്ളവ വലുപ്പത്തിൽ ചെറുതാണ്. ഇവിടുത്തെ മറ്റൊരു പ്രത്യേകത ഇപ്പോഴും ഇത്തരം കുളങ്ങള്‍ പ്രകൃതി സൃഷ്ടിക്കപ്പെടുന്നുണ്ടെന്നതാണ്. മൂന്ന് മീറ്ററോളം നീളവും 3 മീറ്റര്‍ ആഴവുമുള്ള ബിഗ് പൂള്‍ എട്ട് എന്ന അക്കത്തിന്റെ ആകൃതിയിലാണ്. നല്ല സൂര്യപ്രകാശമുള്ള ദിവസങ്ങളില്‍ മരതക പച്ചനിറമാർന്ന ഈ കുളങ്ങള്‍ കൂടുതല്‍ മനോഹരമായി കാണാം.
2 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ട്രെക്കിങ്ങിലൂടെ വേണം ഇവിടെയെത്തിച്ചേരാന്‍. അതിനിടയ്ക്ക് പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന മറ്റു പല അവിസ്മരണീയ കാഴ്ചകളും ആസ്വദിക്കാം. വേലിയേറ്റമില്ലാത്ത സമയങ്ങളില്‍ മാത്രമേ ഈ കുളങ്ങളില്‍ ഇറങ്ങാന്‍ സാധിക്കുകയുള്ളൂ.അല്ലാത്തപക്ഷം ശക്തമായ തിരമാലകള്‍ എപ്പോഴും പാറക്കൂട്ടങ്ങളില്‍ വന്ന് അലയടിച്ചുകൊണ്ടിരിക്കും.
English Summary: Figure Eight Pools Sydney