ഇടയ്ക്കിടെ വിവിധ നഗരങ്ങളിലേക്കു താമസക്കാരെ ക്ഷണിക്കുന്ന പതിവ് ഇറ്റലിക്കുണ്ട്. തെക്കൻ ഇറ്റലിയിലെ ബസിലിക്കറ്റ മേഖലയിലെ പൊട്ടൻസ പ്രവിശ്യയിലുള്ള മനോഹരമായ ലോറൻസാന നഗരമാണ് ഇക്കൂട്ടത്തിൽ പുതുതായി വന്നത്. ചരിത്രപ്രാധാന്യമുള്ള ലോറൻസാനയിലെ വീടുകള്‍ ഇപ്പോള്‍ വെറും ഒരു യൂറോ നല്‍കി വാങ്ങാം. ഡെപ്പോസിറ്റ് തുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റൊമാന്റിക്കായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നാണ് ഇറ്റലി.അതിസുന്ദരമായ പട്ടണങ്ങളും ചരിത്രാവശിഷ്ടങ്ങളും നിര്‍മിതികളും സംസ്കാര സമ്പന്നതയുടെ സൂക്ഷിപ്പ്കേന്ദ്രങ്ങളായ മ്യൂസിയങ്ങളും പ്രകൃതിമനോഹാരിതയും ബീച്ചുകളുമെല്ലാം ചേര്‍ന്ന ഇറ്റലി എക്കാലത്തും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലുള്ള ഒരു രാജ്യമാണ്. ഇപ്പോഴിതാ അവിശ്വസനീയമായ ഒരു ഓഫര്‍ നല്‍കിക്കൊണ്ട് സഞ്ചാരികളെ മാടി വിളിക്കുകയാണ്‌ ഈ സ്വപ്നനഗരം.

ഇടയ്ക്കിടെ വിവിധ നഗരങ്ങളിലേക്കു താമസക്കാരെ ക്ഷണിക്കുന്ന പതിവ് ഇറ്റലിക്കുണ്ട്. തെക്കൻ ഇറ്റലിയിലെ ബസിലിക്കറ്റ മേഖലയിലെ പൊട്ടൻസ പ്രവിശ്യയിലുള്ള മനോഹരമായ ലോറൻസാന നഗരമാണ് ഇക്കൂട്ടത്തിൽ പുതുതായി വന്നത്. ചരിത്രപ്രാധാന്യമുള്ള ലോറൻസാനയിലെ വീടുകള്‍ ഇപ്പോള്‍ വെറും ഒരു യൂറോ നല്‍കി വാങ്ങാം. ഡെപ്പോസിറ്റ് തുക നല്‍കേണ്ടതില്ല എന്നതാണ് മറ്റൊരു ആകര്‍ഷണം. ആള്‍ത്താമസമില്ലാതെ കാലങ്ങളായി പൂട്ടിക്കിടക്കുന്ന വീടുകളാണ് ഇങ്ങനെ നല്‍കുന്നത്. ഈ പ്രദേശത്തെ ജനസംഖ്യ കൂട്ടുക എന്നതും നഗരത്തിന്‍റെ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്തുക എന്നതുമാണ്‌ ലക്ഷ്യം. 

ADVERTISEMENT

സാധാരണയായി ഇങ്ങനെ ഒരു യൂറോ വീടുകള്‍ വില്‍പനയ്ക്ക് വയ്ക്കുമ്പോള്‍, ഇടപാട് സുരക്ഷിതമാക്കാന്‍, വാങ്ങുന്നവർ ഡെപ്പോസിറ്റ് ഗ്യാരന്റി നൽകണമെന്ന് അധികൃതര്‍ വ്യവസ്ഥ വയ്ക്കാറുണ്ട്. 2,000 യൂറോയ്ക്കും 5,000 യൂറോയ്ക്കും ഇടയിലാണ് ഇങ്ങനെ ഡിപ്പോസിറ്റ് തുക നിശ്ചയിക്കാറുള്ളത്. വാങ്ങുന്ന കെട്ടിടത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ ഈ തുക തിരികെ നൽകും. ഇങ്ങനെയൊരു വ്യവസ്ഥ വയ്ക്കാതെ, ഈ വര്‍ഷം ഫെബ്രുവരി മുതലാണ്‌ ലോറൻസാനയിലെ വീടുകള്‍ വില്‍പനയ്ക്കു വയ്ക്കാന്‍ ആരംഭിച്ചത്. 

ഇങ്ങനെ വീട് വാങ്ങുന്നവര്‍ അത് നവീകരിക്കണം. വീട് നവീകരണത്തിന്‍റെ പുരോഗമനം അധികൃതര്‍ തുടര്‍ച്ചയായി വിലയിരുത്തും. വീട് വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എങ്ങനെയാണ് അത് നവീകരിക്കാന്‍ പോകുന്നത് എന്നതിനെ സംബന്ധിച്ച്, കൃത്യമായ ഡിസൈൻ പ്ലാന്‍ സമർപ്പിക്കണം. പ്രോപ്പർട്ടി വാങ്ങി, മൂന്നു മാസത്തിനുള്ളിൽ നവീകരണം ആരംഭിക്കുകയും മൂന്ന് വർഷത്തിനുള്ളിൽ തീര്‍ക്കുകയും വേണം.

ADVERTISEMENT

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി, 10 പഴയ വീടുകളും ഉപേക്ഷിക്കപ്പെട്ട 40 കെട്ടിടങ്ങളുമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. 1800 കളിൽ നിര്‍മിച്ച കെട്ടിടങ്ങൾക്ക് പ്രധാനമായും ചുവന്ന ഇഷ്ടികയും കല്ലുമാണ് ഉപയോഗിച്ചിട്ടുള്ളത്. പല വീടുകള്‍ക്കും വാതിലുകളും ജനലുകളുമൊന്നും ഇല്ല. ഇവ പുതുക്കിപ്പണിയാൻ കുറഞ്ഞത് 20,000 യൂറോയെങ്കിലും ചെലവാക്കേണ്ടി വരും. 

പന്ത്രണ്ടാം നൂറ്റാണ്ടു മുതലുള്ള ചരിത്രമുണ്ട് ലോറൻസാനയ്ക്ക്. ലോറന്‍സാന കാസില്‍, മഡോണ ഡെല്‍ കാര്‍മിന്‍ പള്ളി തുടങ്ങി പുരാതന കാലത്തെ ശേഷിപ്പുകള്‍ ഉള്ള നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്. കുറച്ച് വർഷം മുമ്പു വരെ, ലോറൻസാനയിലെ നാല് ഡിസ്റ്റിലറികളിൽ ഉയർന്ന നിലവാരമുള്ള മദ്യം ഉത്പാദിപ്പിച്ചിരുന്നു. തടി കൊണ്ടുള്ള ബാരലുകൾ, ബാഗ്‌പൈപ്പുകൾ എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട കരകൗശല പ്രവർത്തനങ്ങളും വ്യാപകമായിരുന്നു. പ്രധാനമായും കൃഷിയെ അടിസ്ഥാനമാക്കിയാണ് ഇവിടത്തെ സമ്പദ്‌വ്യവസ്ഥ നിലകൊള്ളുന്നത്. മൃഗങ്ങളെ വളർത്തുന്ന ഫാമുകൾ ധാരാളമുണ്ട്. രുചികരമായ പാലുൽപന്നങ്ങൾക്കു പ്രസിദ്ധമാണ് ലോറന്‍സാന. 

ADVERTISEMENT

English Summary: This Italian town is selling homes for 1 euro