മുന്തിരിയും ഒലിവും വിളയുന്ന തോട്ടങ്ങളും അടുക്കടുക്കായ വീടുകളും; മനോഹരം ഇൗ ഭൂമി
തീപ്പെട്ടിക്കൂടുകള്‍ പോലെ അടുക്കടുക്കായി നിര്‍മിച്ച വീടുകള്‍ക്കരികില്‍ മുന്തിരിയും ഒലിവും വിളയുന്ന തട്ടുകൃഷിസ്ഥലങ്ങള്‍. മെഡിറ്ററേനിയന്‍ കടലിലേക്ക് തുറക്കുന്ന ജാലകങ്ങള്‍. ചുറ്റും പാറക്കെട്ടുകളും തിരകളുടെ അലയൊലികളും പതിയെ വീശുന്ന കാറ്റും... ഒരു സ്വപ്നലോകമാണോ ഇത് എന്ന് തോന്നിക്കും വിധം
തീപ്പെട്ടിക്കൂടുകള്‍ പോലെ അടുക്കടുക്കായി നിര്‍മിച്ച വീടുകള്‍ക്കരികില്‍ മുന്തിരിയും ഒലിവും വിളയുന്ന തട്ടുകൃഷിസ്ഥലങ്ങള്‍. മെഡിറ്ററേനിയന്‍ കടലിലേക്ക് തുറക്കുന്ന ജാലകങ്ങള്‍. ചുറ്റും പാറക്കെട്ടുകളും തിരകളുടെ അലയൊലികളും പതിയെ വീശുന്ന കാറ്റും... ഒരു സ്വപ്നലോകമാണോ ഇത് എന്ന് തോന്നിക്കും വിധം
തീപ്പെട്ടിക്കൂടുകള്‍ പോലെ അടുക്കടുക്കായി നിര്‍മിച്ച വീടുകള്‍ക്കരികില്‍ മുന്തിരിയും ഒലിവും വിളയുന്ന തട്ടുകൃഷിസ്ഥലങ്ങള്‍. മെഡിറ്ററേനിയന്‍ കടലിലേക്ക് തുറക്കുന്ന ജാലകങ്ങള്‍. ചുറ്റും പാറക്കെട്ടുകളും തിരകളുടെ അലയൊലികളും പതിയെ വീശുന്ന കാറ്റും... ഒരു സ്വപ്നലോകമാണോ ഇത് എന്ന് തോന്നിക്കും വിധം
തീപ്പെട്ടിക്കൂടുകള്‍ പോലെ അടുക്കടുക്കായി നിര്‍മിച്ച വീടുകള്‍ക്കരികില്‍ മുന്തിരിയും ഒലിവും വിളയുന്ന തട്ടുകൃഷിസ്ഥലങ്ങള്‍. മെഡിറ്ററേനിയന്‍ കടലിലേക്ക് തുറക്കുന്ന ജാലകങ്ങള്‍. ചുറ്റും പാറക്കെട്ടുകളും തിരകളുടെ അലയൊലികളും പതിയെ വീശുന്ന കാറ്റും... ഒരു സ്വപ്നലോകമാണോ ഇത് എന്ന് തോന്നിക്കും വിധം മനോഹാരിതയാര്‍ന്ന പ്രദേശമാണ് ഇറ്റലിയിലെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള സിൻക് ടെറെ. ഇറ്റലിയിലെ വിദൂരമായ ഈ പ്രദേശത്തേക്ക് വര്‍ഷംതോറും ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ട്രെയിനുകളും ബോട്ടുകളും ഉപയോഗിച്ചും ഇടുങ്ങിയതും അപകടകരവുമായ പർവത റോഡുകളിലൂടെ കഷ്ടപ്പെട്ട് യാത്ര ചെയ്തു പോലും ഇവിടേക്ക് എത്താന്‍ സഞ്ചാരികള്‍ തയ്യാറാവുന്നു.
'അഞ്ചു പ്രദേശങ്ങള്‍' എന്നാണ് സിൻക് ടെറെ എന്ന വാക്കിനര്‍ത്ഥം. പേരു പോലെ തന്നെ, മോണ്ടെറോസോ അൽ മാരെ, വെർനാസ, കോർണിഗ്ലിയ, മാനറോള, റിയോമാഗിയോർ എന്നിങ്ങനെയുള്ള അഞ്ചു തീരദേശ ഗ്രാമങ്ങളുടെ ഒരു കൂട്ടമാണിത്. പതിനൊന്നാം നൂറ്റാണ്ടു മുതല്‍ക്കുള്ള ചരിത്രമുണ്ട് ഈ പ്രദേശത്തിന്. അതുകൊണ്ടുതന്നെ ഈ അഞ്ച് ഗ്രാമങ്ങളും തീരപ്രദേശവും ചുറ്റുമുള്ള കുന്നിൻ പ്രദേശങ്ങളും എല്ലാം യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ സിൻക് ടെറെ നാഷണൽ പാർക്കിന്‍റെ ഭാഗമാണ്.
കാഴ്ചകളും അനുഭവങ്ങളും
സിൻക് ടെറെയുടെ ചരിത്രപ്രാധാന്യവും പ്രകൃതി സൗന്ദര്യവുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. അഞ്ച് ഗ്രാമങ്ങളിൽ ഓരോന്നിനും അതിന്‍റേതായ പ്രത്യേകതകളുണ്ട്. ട്രെയിനിലാണെങ്കില്‍ ഇവയ്ക്കിടയിൽ യാത്ര ചെയ്യാൻ മിനിറ്റുകള്‍ മതിയാകും. ഒരു ദിവസം കൊണ്ട് സിന്‍ക് ടെറെ മുഴുവനും കണ്ടുതീര്‍ക്കാം.
ചെറിയ തുറമുഖവും ലിഗൂറിയൻ പാരമ്പര്യമനുസരിച്ച് പേസ്റ്റൽ നിറങ്ങളിൽ ചായം പൂശിയ വീടുകളുമുള്ള റിയോമാഗിയോർ സിൻക് ടെറേയിലെ ഏറ്റവും മികച്ച സൂര്യാസ്തമയക്കാഴ്ചയാണ് നല്‍കുന്നത്.
വോളസ്ട്രയിൽ നിന്ന് കോർണിഗ്ലിയയിലേക്ക് കുന്നുകള്‍ കയറി മുന്തിരിത്തോട്ടങ്ങള്‍ക്കിടയിലൂടെ നടക്കാം. ഈ യാത്രക്ക് ഏകദേശം 2 മണിക്കൂർ എടുക്കുമെങ്കിലും വഴിനീളെ മനോഹരമായ കാഴ്ചകള്‍ കണ്ടുള്ള നടത്തമായതിനാല്‍ ക്ഷീണം അറിയുകയേയില്ല.
കടലുമായി നേരിട്ട് ബന്ധമില്ലാത്ത സിൻക് ടെറെയുടെ ഏക ഗ്രാമമാണ് കോർണിഗ്ലിയ. നൂറു മീറ്ററിലധികം ഉയരമുള്ള പാറക്കെട്ടുകളുടെ മുകളിലായാണ് ഈ പ്രദേശം. ജലമാര്‍ഗ്ഗം എത്താനാവാത്ത സിൻക് ടെറേയിലെ ഒരേയൊരു ഗ്രാമമാണിത് എന്നൊരു പ്രത്യേകതയുമുണ്ട്. കോർണിഗ്ലിയയിൽ നിന്ന് വെർനാസയിലേക്കുള്ള സിൻക് ടെറേയിലെ ഏറ്റവും പ്രശസ്തമായ പാതകളിലൊന്നിലൂടെ നടന്നാല്‍ വെർനാസ തുറമുഖത്തിന്‍റെ അതിശയകരമായ കാഴ്ചകളിലേക്കെത്താം.
ചെറിയ പാറയും വർണ്ണാഭമായ വീടുകളുമുള്ള ഇരുണ്ട പാറയുടെ കുത്തനെയുള്ള പ്രൊമോണ്ടറിയിൽ സ്ഥിതി ചെയ്യുന്ന സിൻക് ടെറെ ഗ്രാമങ്ങളിൽ ഏറ്റവും മനോഹരമായ ഒന്നാണ് മാനറോള. ഒരു നീണ്ട കാൽനടയാത്രയ്ക്ക് ശേഷം തുറമുഖത്തേക്ക് പോയി സമുദ്രത്തിൽ ഉന്മേഷം ആസ്വദിക്കുക അല്ലെങ്കിൽ ധൈര്യമുള്ള ക്ലിഫ് ജമ്പർമാരെ കാണുക.
മനറോളയിലെ സൂര്യാസ്തമയവും മനസ്സുനിറയെ ആസ്വദിക്കാവുന്ന ഒരു സുന്ദര കാഴ്ചയാണ്. അഞ്ച് ഗ്രാമങ്ങളിൽ ഏറ്റവും വലുതായ മോണ്ടെറോസോയിലെ ബീച്ചുകളും ജിയോവന്നി ചർച്ചിന്‍റെ ബെൽ ടവർ, അറോറ ടവർ തുടങ്ങിയ ചരിത്രനിര്‍മ്മിതികളും സന്ദര്‍ശിക്കാം.
ബോട്ട് ടൂര്‍, കയാക്കിങ്ങ് മുതലായ ജലവിനോദങ്ങള്‍ക്കും ട്രെക്കിംഗ്, ഹൈക്കിംഗ് മുതലായവയ്ക്കും പറ്റിയ നിരവധി ഇടങ്ങള്‍ എല്ലാ ഗ്രാമങ്ങളിലുമുണ്ട്.
മെഡിറ്ററേനിയൻ പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രുചികരമായ സമുദ്രവിഭവങ്ങൾ ധാരാളം ആസ്വദിക്കാം. തുളസിയില, വെളുത്തുള്ളി, ഉപ്പ്, ഒലിവ് ഓയിൽ, പൈൻ പരിപ്പ്, പെക്കോറിനോ ചീസ് എന്നിവയിൽ നിന്ന് നിർമ്മിച്ച സോസ്, പ്രാദേശിക റൊട്ടി ഫോക്കാസിയ, ബേക്കറികളിലും പിസേറിയകളിലും ലഭിക്കുന്ന ഫരിനാറ്റ, പാൻകേക്ക്, പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന തേനിൽ (നിർമ്മിച്ച ജെലാറ്റോ തുടങ്ങിയവ ഇവിടത്തെ പ്രധാന ഭക്ഷണ വിഭവങ്ങളാണ്.
സിൻക് ടെറെയില്‍ വിളയുന്ന ബോസ്കോ, അൽബറോള, വെർമെന്റിനോ മുന്തിരികള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സിൻക് ടെറെ, സിയാചെട്രെ എന്നീ വൈനുകളും ഏറെ ജനപ്രിയമാണ്.
വൈനിനു പുറമെ, പ്രാദേശിക പാനീയങ്ങളായ ഗ്രാപ്പ, വൈൻ നിർമ്മാണത്തിന്‍റെ ഉപോല്‍പ്പന്നമായ പോമസ് ഉപയോഗിച്ച് നിർമ്മിച്ച ബ്രാണ്ടി, നാരങ്ങ ഉപയോഗിച്ച് നിർമ്മിക്കുന്ന മദ്യമായ ലിമോൻസിനോ എന്നിവയും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.
എങ്ങനെ എത്താം?
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതി കഴിയുവോളം ഇറ്റലിയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു ഇവിടം. 1970 കളിൽ ഒരു റെയില്‍പ്പാത നിര്‍മിച്ചതോടെ ഇവിടേക്ക് എത്തുന്നത് എളുപ്പമായി. ലാ സ്പെസിയയിൽ നിന്ന് സിൻക് ടെറെയിലെ അഞ്ച് ഗ്രാമങ്ങളിലേക്കും ട്രെയിനുകൾ ഓടുന്നുണ്ട്. ജെനോവ-പിസ ലൈനിലാണ് സിൻക് ടെറെ റെയിൽവേ സ്റ്റേഷന്‍ ഉള്ളത്. മിക്ക ദീർഘദൂര ട്രെയിനുകളും അഞ്ച് സിൻക് ടെറെ ഗ്രാമങ്ങളില്‍ നിര്‍ത്തില്ല എന്നതിനാല്‍ ലാ സ്പെസിയയിൽ നിന്നും തുടങ്ങുന്ന ലോക്കല്‍ ട്രെയിനുകളില്‍ വേണം കയറാന്‍. ലെവന്റോയ്ക്കും ലാ സ്പെസിയയ്ക്കും ഇടയിൽ ഷെഡ്യൂൾ ചെയ്ത ഒരു പാസഞ്ചർ ഫെറിയും ഓടുന്നുണ്ട്. കോർണിഗ്ലിയ ഒഴികെയുള്ള എല്ലാ പ്രധാന ഗ്രാമങ്ങളിലും ഇത് നിർത്തുന്നു. റോഡ് വളരെ ഇടുങ്ങിയതായതിനാല്‍ കാറിൽ വരുന്നവര്‍ കുറച്ചു കഷ്ടപ്പെടേണ്ടി വരും.
English Summary: Cinque Terre: An Ancient Italian Destination