താമരശ്ശേരി ചുരം... എന്നൊക്കെ സിനിമാ ഡയലോഗ് കേള്‍ക്കാന്‍ കൊള്ളാം, ഒന്‍പതു ഹെയര്‍പിന്‍ വളവുകള്‍ കയറിക്കയറി പോകുന്ന കാര്യം ആലോചിക്കുമ്പോള്‍ത്തന്നെ വയറിനകത്ത്‌ തിരയിളക്കമാണ് പലര്‍ക്കും. അങ്ങനെയെങ്കില്‍ ചൈനയിലെ 208 വളവുകളുള്ള ഒരു റോഡിനെപ്പറ്റി കേട്ടാലോ? തലകറങ്ങി താഴെ വീഴും മുന്‍പ് ഈ റോഡിനെക്കുറിച്ചുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശ്ശേരി ചുരം... എന്നൊക്കെ സിനിമാ ഡയലോഗ് കേള്‍ക്കാന്‍ കൊള്ളാം, ഒന്‍പതു ഹെയര്‍പിന്‍ വളവുകള്‍ കയറിക്കയറി പോകുന്ന കാര്യം ആലോചിക്കുമ്പോള്‍ത്തന്നെ വയറിനകത്ത്‌ തിരയിളക്കമാണ് പലര്‍ക്കും. അങ്ങനെയെങ്കില്‍ ചൈനയിലെ 208 വളവുകളുള്ള ഒരു റോഡിനെപ്പറ്റി കേട്ടാലോ? തലകറങ്ങി താഴെ വീഴും മുന്‍പ് ഈ റോഡിനെക്കുറിച്ചുള്ള കുറച്ചു കാര്യങ്ങള്‍ കേട്ടോളൂ!

ചൈനയിലെ സിൻജിയാങ് ഉയ്ഗർ സ്വയംഭരണ പ്രദേശത്തെ കഷ്ഗറിലുള്ള റോഡാണിത്. 36 കിലോമീറ്റര്‍ നീളമുള്ള ഈ റോഡിന്‍റെ ആകാശക്കാഴ്ച കണ്ടാല്‍ മുത്തശ്ശിക്കഥകളിലുള്ള ഒരു ഭീമന്‍ സര്‍പ്പം വളഞ്ഞു പുളഞ്ഞു കിടക്കുന്നതു പോലെ തോന്നും. 

ADVERTISEMENT

കുൻലൂൺ പർവതനിരകളിലെ പാമിർ പീഠഭൂമി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ റോഡിന്, പമിർ പ്ലേറ്റോ സ്കൈ റോഡ്, പാമിര്‍സ് സ്കൈ റോഡ്, വാച്ച റോഡ് എന്നുമെല്ലാം പേരുണ്ട്. പർവത പ്രദേശത്തെ കർഷകർക്കും ഇടയന്‍മാര്‍ക്കും പാമിറിൽ കൂടിയുള്ള യാത്ര സുഗമമാക്കാനായി 2019 ജൂലൈയിലാണ് റോഡ്‌ തുറന്നത്. ഇപ്പോള്‍ ഈ റോഡ്‌ ലോകമെങ്ങുംനിന്നുമുള്ള വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. വിദേശ വിനോദ സഞ്ചാരികൾക്ക് ഇതിലൂടെ യാത്ര ചെയ്യണമെങ്കില്‍ ആദ്യം ബോർഡർ പാസിന് അപേക്ഷിക്കണം.

വഖിയയിലെ ഹബു സിക്കലായ് പട്ടണത്തെ പടിഞ്ഞാറ് ടാക്സ്കോർഗാൻ നഗരവുമായി ബന്ധിപ്പിക്കുന്ന പാമിര്‍സ് സ്കൈ റോഡിൽ 208ലധികം വളവുകളുള്ളതിനാല്‍ മഴയോ മഞ്ഞുവീഴ്ചയോ ഉള്ള സമയത്ത് ഇതിലൂടെയുള്ള യാത്ര അത്യന്തം അപകടകരമാണ്. വുഗുലിയേറ്റ് ദബാന്‍ കൊടുമുടിയിൽ വച്ചാണ് ഈ റോഡ് അതിന്‍റെ ഏറ്റവും ഉയരം കൂടിയ ഭാഗത്തെത്തുന്നത്. ഈ പ്രദേശത്ത് 14,005 അടി ഉയരത്തിലാണ് റോഡ് സ്ഥിതിചെയ്യുന്നത്. 

ADVERTISEMENT

ചൈനയുടെ പടിഞ്ഞാറെ മൂലയിൽ, ടെഹ്‌റാനും ഡമാസ്‌കസിനും അടുത്തായി സ്ഥിതിചെയ്യുന്ന കാഷ്ഗർ രണ്ട് സഹസ്രാബ്ദങ്ങളായി പ്രാദേശിക വ്യാപാര, സാംസ്കാരിക കൈമാറ്റത്തിന്‍റെ  പ്രഭവകേന്ദ്രമാണ്. പുരാതന സിൽക്ക് റോഡിന്‍റെ രണ്ട് ശാഖകൾക്കിടയിലുള്ള ഒരു ജംക്‌ഷനിലാണ് ഈ നഗരം. ഉയ്ഗർ, ഹാൻ ചൈനീസ്, കിർഗിസ്, താജിക്, ഉസ്ബെക്ക് എന്നീ വംശങ്ങളില്‍ പെടുന്ന ജനങ്ങളുടെ ഒരു മിശ്രണമാണ് ഇവിടത്തെ സമൂഹം. ഏഷ്യയിലെ ഏറ്റവും വലിയ ബസാറാണ് ഈ നഗരത്തിലുള്ളതെന്ന് പറയപ്പെടുന്നു.

മോർ ബുദ്ധ പഗോഡ, സൺ‌ഡേ ലൈവ്‌സ്റ്റോക്ക് ട്രേഡിങ് മാർക്കറ്റ്, ഈസ്റ്റ് ബസാർ / ഡോങ് ബസാർ, ഓൾഡ് ടൗൺ, ഐഡി കാ പള്ളി, അപക് ഹോജ, യൂസുപ് ഖാസ് ഹാജിപ്പ്, മഹ്മൂദ് കഷ്ഗരി എന്നിവരുടെ ശവകുടീരങ്ങൾ, ദാവകുൽ തടാകം തുടങ്ങി നിരവധി കാഴ്ചകള്‍ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. മാത്രമല്ല, ട്രെക്കിങ്, ഹൈക്കിങ്, മൗണ്ടന്‍ ബൈക്കിങ് മുതലായ സാഹസിക വിനോദങ്ങള്‍ക്കും ഇവിടെ അവസരമുണ്ട്. 

ADVERTISEMENT

English Summary: Panlong Ancient Road: a drive with 208 bends

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT